World

    • റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറായില്ല; 1-ാം നമ്പര്‍ ഓര്‍ക്കസ്ട്ര കണ്ടക്റ്റര്‍ക്ക് പണിയും പോയി പരിപാടിയും പോയി

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group മോസ്‌കോ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറാകാത്തതു മൂലം പ്രശസ്ത ഓര്‍ക്കസ്ട്ര കണ്ടക്റ്റര്‍ക്കു ജോലിയും സംഗീത പരിപാടികളും നഷ്ടമായി. റഷ്യന്‍ കണ്ടക്ടര്‍ വലേറി ജെര്‍ജിയേവിനെ ജര്‍മനിയിലെ മ്യൂണിക്ക് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ചീഫ് കണ്ടക്ടര്‍ പദവിയില്‍ നിന്നാണ് ഒഴിവാക്കിയത്. ഇതോടൊപ്പം ഒട്ടേറെ ഓര്‍ക്കസ്ട്രകളും സംഗീത വേദികളും ജെര്‍ജിയേവുമായുള്ള സഹകരണം ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് ‘ലോകത്തെ ഏറ്റവും മികച്ച കണ്ടക്ടര്‍’ എന്നു ഖ്യാതിയുള്ള ജെര്‍ജിയേവ് (68). മ്യൂണിക് മേയര്‍ ഡീറ്റര്‍ റൈറ്ററാണ് സംഗീത ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്. പുട്ടിന്റെ കടുത്ത അനുയായിയായ ജെര്‍ജിയേവ്, യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അധിനിവേശത്തെ അപലപിക്കാന്‍ ഫെബ്രുവരി 28 വരെയാണ് മ്യൂണിക് നഗരസഭ ജെര്‍ജിയേവിന് സമയം അനുവദിച്ചിരുന്നത്. അദ്ദേഹം ഗൗനിച്ചില്ല. തുടര്‍ന്ന് 2015 മുതല്‍ അദ്ദേഹം വഹിക്കുന്ന ചീഫ് കണ്ടക്ടര്‍ പദവിയില്‍നിന്നു നീക്കുകയായിരുന്നു. മ്യൂണിക് ഓര്‍ക്കസ്ട്രയ്ക്കു പുറമേ, റഷ്യയിലെ സെന്റ്…

      Read More »
    • ”യുക്രെയ്ന്‍ സൈന്യം പോരാട്ടം നിര്‍ത്തിയാലേ പിന്‍മാറു” കലിയടങ്ങാതെ പുട്ടിന്‍

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group മോസ്‌കോ/കീവ്: യുക്രെയ്‌നിലെ സൈനികനടപടി തുടരുമെന്നും യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തിയാലേ പിന്‍മാറുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. മരിയുപോളില്‍ ജനങ്ങളെ ഒഴിപ്പിക്കാനായി വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യന്‍ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി. ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തലും ഒഴിപ്പിക്കല്‍ ശ്രമവും പരാജയപ്പെട്ടതിനു പിന്നാലെയാണ് ഞായറാഴ്ച വീണ്ടും മരിയുപോളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറായത്. ജനങ്ങളെ ഒഴിപ്പിക്കായി നിശ്ചിത പാതയും തയാറാക്കി. മരിയുപോളിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ബസുകളില്‍ ജനങ്ങളെ ഒഴിപ്പിക്കാനാണ് തീരുമാനം. റെഡ്‌ക്രോസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതിനിടെ കരിങ്കടലിന് സമീപമുള്ള തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധനിയമങ്ങളുടെ ലംഘനമാണ് റഷ്യയുടേതെന്നും സെലന്‍സ്‌കി ആരോപിച്ചു. ഒഡേസയ്ക്കും മരിയുപോളിനും ഇടിയിലുള്ള ഖേഴ്‌സന്‍…

      Read More »
    • റഷ്യയുടെ എട്ടു റോക്കറ്റുകള്‍ പതിച്ചു; യുക്രെയ്‌നിലെ വിനിട്‌സ്യ വിമാനത്താവളം പൂര്‍ണമായും തകന്നു

      അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group കീവ്: മധ്യ യുക്രെയ്‌നിലെ വിനിട്‌സ്യ വിമാനത്താവളം റഷ്യ തകര്‍ത്തു. വിമാനത്താവളത്തില്‍ എട്ടു റോക്കറ്റുകള്‍ പതിച്ചെന്നും വിമാനത്താവളം പൂര്‍ണമായും നശിച്ചന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 11 ദിവസമാകുമ്പോള്‍ ഒട്ടേറെ നഗരങ്ങളും എയര്‍ബേസുകളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ ബെലാറൂസ് അതിര്‍ത്തിയില്‍നിന്ന് അകന്ന് മധ്യ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള വിനിട്‌സ്യയില്‍ അധികം അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ‼️ Urgent appeal by President @ZelenskyyUa: a missile strike on #Vinnytsia consisted of eight missiles; the airport is completely destroyed.The President called on the world to close the skies over #Ukraine and provide Ukraine with aircraft. pic.twitter.com/0s8nUneRZP — Verkhovna Rada of Ukraine (@ua_parliament) March 6, 2022 റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്‌നെ…

      Read More »
    • പാര്‍ലമെന്റ് പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെ റഷ്യയിലെ 50ലേറെ അതിസമ്പന്നര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരേ യുഎസ് ഉപരോധം

      അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group വാഷിങ്ടണ്‍: പാര്‍ലമെന്റ് പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെ റഷ്യയിലെ 50ലേറെ അതിസമ്പന്നര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച് വൈറ്റ്ഹൗസ്. ഇവര്‍ക്ക് യുഎസിലേക്ക് യാത്രചെയ്യുന്നതിനും വിലക്കുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായികളെ ലക്ഷ്യമിട്ട് ഉപരോധം കടുപ്പിക്കുകയാണ് യു.എസ്. റഷ്യയിലെ സമ്പന്നരായ വരേണ്യവര്‍ഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ആഡംബര ആസ്തികള്‍ കണ്ടു കെട്ടാതിരിക്കാന്‍ റഷ്യന്‍ ശതകോടീശ്വരന്‍മാരില്‍ പലരും തങ്ങളുടെ ആഡംബര നൗകകളില്‍ നേരത്തെ രാജ്യം വിട്ടിരുന്നു. ചിലരുടെ അമേരിക്കയിലെ ആസ്തികള്‍ കണ്ടുകെട്ടുന്നുമുണ്ട്. യുഎസ് സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അമേരിക്കയിലെ റഷ്യന്‍ സമ്പന്നരുടെ സ്വത്തുക്കള്‍ മരവിപ്പിക്കും. ഇത് ആഡംബര സ്വത്തുക്കള്‍ ഉപയോഗിക്കുന്നതിനും തടസമാകും. പുടിനെതിരെ കടുത്ത സാമ്പത്തിക ഉപരോധമാണ് ലക്ഷ്യമെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. പുടിന്റെ ഷെഫ് എന്നറിയപ്പെടുന്ന അതിസമ്പന്നനായ ബിസിനസുകാരന്‍ യെവ്ഗേനി പ്രിഗോഴിനും ഉപരോധപ്പട്ടികയിലുണ്ടെന്ന് എന്‍ബിസി റിപ്പോര്‍ട്ട്…

      Read More »
    • മമ്മൂട്ടിയുടെ ‘ഭീഷ്‌മപർവ്വം’ ഓസ്‌ട്രേലയിയൻ അവകാശത്തുക സർവ്വകാല റെക്കോഡിൽ

      ഗോൾഡ് കോസ്റ്റ്: മലയാള സിനിമയിലെ സർവ്വകാല ഹിറ്റുകളിലേക്ക് സ്ഥാനം പിടിക്കാനുള്ള യാത്രയിലാണ് മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്‌മപർവ്വം. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ഈ സിനിമ ഓവർസീസ് ബിസിനസ്സിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ ‘കോപ്പി റൈറ്റ്’ തുകയാണ് ആസ്‌ട്രേലിയ ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് കോളിവുഡ് മേഖലയിലെ വമ്പൻ ചിത്രങ്ങൾ മാത്രം വിതരണം ചെയ്യുന്ന എം.കെ.യെസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയത്. ഇന്ത്യൻ ഭാഷകളിൽ നിലവിൽ തിയേറ്ററിൽ ഉള്ള സിനിമകളിൽ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ‘ഭീഷ്‌മപർവ്വ’ത്തിൻ്റെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം.കെ.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണം ആണ് തങ്ങൾക്ക് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ യാണ് സിനിമക്കായി കാത്തിരിക്കുന്നത്,…

      Read More »
    • റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍

      റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാനാകില്ല. ഈ തീരുമാനത്തിലൂടെ ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് റഷ്യയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ് നടത്തി. റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങള്‍ വ്യക്തമാക്കി. യുക്രൈയിൻ വിഷയം പ്രധാനചർച്ച വിഷയമായെന്നാണ് സൂചന. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുക്രൈയിൻ പ്രസിഡന്റ് വ്ളാദ്മിര്‍ സെലൻസ്‌കിയുമായി ബെന്നറ്റ് ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രൈൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

      Read More »
    • പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി ചൈന

      ബെയ്ജിങ്: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 7.1 ശതമാനം വര്‍ധിപ്പിച്ചു ചൈന. ഇതോടെ ഈ വര്‍ഷം പ്രതിരോധ മേഖലയ്ക്കായി ചൈന നീക്കിവച്ചിരിക്കുന്ന തുക 230 ബില്യന്‍ യുഎസ് ഡോളറായി (ഏകദേശം 17. 57 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷം ഇത് 209 ബില്യന്‍ (15.97 ലക്ഷം കോടി) ആയിരുന്നു. ചൈനയുടെ പ്രതിരോധ വിഹിതം ഇന്ത്യയുടെ പ്രതിരോധ വിഹിതത്തിന്റെ മൂന്നിരട്ടിയിലേറെയാണ്. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള ഇന്ത്യയുടെ വിഹിതം 70 ബില്യന്‍ (5,25,166 കോടി) മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 5,02,884 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രതിരോധ വിഹിതത്തെക്കാള്‍ 4.4 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യ ഇത്തവണ നടപ്പാക്കിയത്. 22284 കോടിയുടെ വര്‍ധന. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ ജര്‍മനി അവരുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ചൈനയും കുത്തനെ ഉയര്‍ത്തുന്നത്. 2021ലും ചൈന പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 6.8 ശതമാനം കൂട്ടിയിരുന്നു.…

      Read More »
    • യുദ്ധം തന്നെ; വ്യോമപാത നിരോധനം സംഘര്‍ഷം വഷളാക്കും: പുട്ടിന്‍റെ മുന്നറിയിപ്പ്

      കീവ്/ മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്നു മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രെയ്നിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുട്ടിന്‍ പറഞ്ഞു. നാറ്റോ വ്യാേമപാത നിരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തടയാനായിരുന്നു ഇത്. ആവശ്യം നാറ്റോ തള്ളി. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് സെലെന്‍സ്കി കുറ്റപ്പെടുത്തി. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു. അതിനിടെ മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായില്ല. ഇതേതുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു. മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം. ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം ശക്തമെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു. അധിനിവേശത്തിന്റെ ഭാഗമായി മരിയുപോളിൽ വൈദ്യുതി, ഭക്ഷണം,…

      Read More »
    • പാകിസ്താന്‍ നല്‍കിയത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പ്, ഇന്ത്യയുടേത് മികച്ച നിലവാരത്തിലുള്ളതും; താലിബാന്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍

      കാബൂള്‍: താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാന്‍ ജനത നേരിടുന്നത്. കടുത്ത ഭക്ഷ്യക്ഷാമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വേളയില്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് എത്തിച്ചു നല്‍കിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാന്‍. ഇന്ത്യ അയച്ചുനല്‍കിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാല്‍ പാകിസ്താന്‍ എത്തിച്ച് നല്‍കിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാന്‍ നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്.  

      Read More »
    • യുക്രെയ്ന്‍ അധിനിവേശം: റഷ്യയില്‍ സാംസങ് ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തി

      മോസ്‌കോ: ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തിവച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ള്‍ എന്നിവയേക്കള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് റഷ്യയില്‍ വില്‍പന നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉല്‍പന്നങ്ങളുടെ വില്‍പനയും സര്‍വിസും റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു.  

      Read More »
    Back to top button
    error: