BusinessWorld

റഷ്യ-യുക്രൈന്‍ യുദ്ധം: റഷ്യയും ബലാറസുമായി ഇനി ഒരു ഇടപാടിനില്ലെന്ന് ലോകബാങ്ക്

വാഷിങ്ടണ്‍: യുക്രെയ്‌നുമേല്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയും, റഷ്യന്‍ സഖ്യമായ ബലാറസുമായുള്ള എല്ലാ ഇടപാടുകളും ഉടന്‍ നിര്‍ത്തി വയ്ക്കുമെന്ന് ലോക ബാങ്ക് പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളും സംഘടനകളും വ്യാപാര- വ്യവസായ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. റഷ്യയ്ക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ് ബലാറസിനെതിരേയും നടപപടിയുമായി ലോക ബാങ്ക് മുന്നോട്ട് വന്നത്.

2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ ലോക ബാങ്ക് അംഗീകരിച്ചിട്ടില്ല. അതുപോലെ തന്നെ 2020ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദമായതോടെ ബെലാറസിനും പുതിയ വായ്പ അനുവദിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍-റഷ്യ യുദ്ധത്തെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അപലപിച്ചു. തങ്ങള്‍ യുക്രെയ്നിന്റെ ദീര്‍ഘകാല പങ്കാളിയാണ്, അതിനാല്‍ ഈ നിര്‍ണായക നിമിഷത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: