World
വെടിനിര്‍ത്തല്‍ പ്രാദേശിക സമയം വൈകുന്നേരം നാല് വരെ; ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി 11ഓടെ ആരംഭിച്ചു
കീവ്: യുക്രെയ്നില്‍ റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാദേശിക സമയം വൈകുന്നേരം നാല് വരെ. യുദ്ധമേഖലയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി 11ഓടെ ആരംഭിച്ചു. രാവിലെ ഒന്‍പതിനാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
440,000 ആളുകളുള്ള മരിയുപോളിലും 21,000 ആളുകളുള്ള വോള്നോവാഖായിലും വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമല്ല.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പത്താം നാള് ആണ് പ്രഖ്യാപനം. ഇന്ത്യക്കാര്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ യുക്രെയ്നില്‍ കുടുങ്ങി കിടപ്പുണ്ട്. ഇവരെ ഉടന്‍തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടന്‍ തന്നെ മാറ്റും.