World

റഷ്യയുടെ എട്ടു റോക്കറ്റുകള്‍ പതിച്ചു; യുക്രെയ്‌നിലെ വിനിട്‌സ്യ വിമാനത്താവളം പൂര്‍ണമായും തകന്നു

അതിവേഗം വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ Whatsapp Group

Signature-ad

കീവ്: മധ്യ യുക്രെയ്‌നിലെ വിനിട്‌സ്യ വിമാനത്താവളം റഷ്യ തകര്‍ത്തു. വിമാനത്താവളത്തില്‍ എട്ടു റോക്കറ്റുകള്‍ പതിച്ചെന്നും വിമാനത്താവളം പൂര്‍ണമായും നശിച്ചന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 11 ദിവസമാകുമ്പോള്‍ ഒട്ടേറെ നഗരങ്ങളും എയര്‍ബേസുകളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ ബെലാറൂസ് അതിര്‍ത്തിയില്‍നിന്ന് അകന്ന് മധ്യ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള വിനിട്‌സ്യയില്‍ അധികം അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.

റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്‌നെ വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം സെലെന്‍സ്‌കി വീണ്ടും ഉന്നയിച്ചു.’ഞങ്ങളിത് എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ്: യുക്രെയ്‌നു മുകളിലെ വ്യോമപാത അടയ്ക്കണം. റഷ്യയുടെ മിസൈലുകളെയും യുദ്ധവിമാനങ്ങളെയും അവരുടെ ഭീകരരെയും തടയുന്നതിനാണിത്’ സെലെന്‍സ്‌കി പറഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ യുക്രെയ്‌ന് എയര്‍ക്രാഫ്റ്റുകള്‍ നല്‍കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന യുക്രെയ്‌ന്റെ ആവശ്യം നാറ്റോ തള്ളിയിരുന്നു. പ്രഖ്യാപനം, പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നാണ് നാറ്റോയുടെ നിലപാട്.

 

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു

WHATSAPP

Back to top button
error: