സൗദിയില്‍ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ജിസാന്‍ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്റാന്‍ അല്‍ ജനുബ് നഗരത്തിലെ പവര്‍ സ്റ്റേഷന്‍, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷന്‍, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകള്‍, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണശ്രമം.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോണ്‍ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകള്‍ സേന തടഞ്ഞു നശിപ്പിച്ചു.
സിവിലിയന്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാന്‍ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാന്‍, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമാക്കി അയച്ച ക്രൂയിസ് മിസൈലുകള്‍ എന്നിവയും ലക്ഷ്യം കാണുന്നതിന് മുമ്പ് നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലിക്കി അറിയിച്ചു. വ്യത്യസ്ത ആക്രമണങ്ങളില്‍ ചില വാഹനങ്ങളും വീടുകളും തകര്‍ന്നു. എന്നാല്‍ ആര്‍ക്കും ആളപായമില്ല.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP