World

    • നടുക്കടലില്‍ കപ്പലിനുള്ളില്‍ വെച്ച് ഹൃദയാഘാതം; നാവികനെ എയര്‍ലിഫ്റ്റ് ചെയ്ത് പൊലീസ്

      ദുബൈ: കപ്പലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച നാവികനെ ദുബൈ പൊലീസിലെ എയര്‍ വിങ് എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. 64കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തിയത്. കപ്പല്‍ ദുബൈ സമുദ്രാതിര്‍ത്തിയില്‍ നിന്ന് 28 മൈല്‍ അകലെയായിരുന്നപ്പോഴാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് എമര്‍ജന്‍സി ഫോണ്‍ കോള്‍ ലഭിച്ചതെന്ന് എയര്‍ വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് അലി അല്‍ മുഹൈരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ജബല്‍ അലി ഓപ്പറേഷന്‍സ് കേന്ദ്രത്തിലെ നിരീക്ഷണ ടവറുമായി സഹകരിച്ചാണ് കൊമേഴ്സ്യല്‍ ഷിപ്പിന്‍റെ ലൊക്കേഷന്‍ കണ്ടെത്തിയത്. കപ്പലിന് ഹെലിപാഡ് ഇല്ലായിരുന്നു. പൊലീസ് ഹെലികോപ്റ്റര്‍ കപ്പലിന് മുകളില്‍ പറന്നതിനാല്‍ പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കേണ്ടി വന്നു. ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിലെ പാരാമെഡിക്കുകള്‍ കപ്പലിലേക്ക് ഇറങ്ങി. ക്രെയിന്‍ ഉപയോഗിച്ചാണ് പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കിയും രോഗിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും. തുടര്‍ന്ന് നാവികനെ ചികിത്സക്കായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

      Read More »
    • പ്രണയ സാഫല്യം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി

      ലണ്ടന്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്‍ വിവഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. ദക്ഷിണ ആഫ്രിക്കയുടെ മരിസാന്‍ കാപ്പ്-ഡെയിന്‍ വാന്‍ നീകെര്‍ക്ക്, ന്യൂസിലന്‍ഡിന്റെ അമി സാറ്റര്‍ത്ത്‌വെയ്റ്റ്- ലിയ തഹുഹു തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ വര്‍ഗ ദമ്പതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും. 2017 ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി369 റണ്‍സ് നേടിയ താരമാണ് നാറ്റ് സ്‌കീവര്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററിലൂടെ ഇരുവരേയും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചു. താരങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം എത്തിയിട്ടുണ്ട്.

      Read More »
    • കുവൈത്തിലെ പമ്പുകളില്‍ ഇനി സ്വയം ഇന്ധനം നിറയ്‍ക്കണം; സൗജന്യ സേവനം അവസാനിപ്പിക്കുന്നു

      കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറച്ചു നല്‍കുന്ന സേവനത്തിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവര്‍ തന്നെ ഇറങ്ങി ഇന്ധനം നിറയ്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പമ്പുകള്‍. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകള്‍ക്ക് കാരണമാവുകയും ചെയ്‍തു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇന്ധനം നിറച്ചുനല്‍കണമെങ്കില്‍ 200 ഫില്‍സ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവര്‍ മാര്‍ക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്വയം ഇന്ധനം നിറയ്‍ക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനം ചില പമ്പുകളില്‍ തുടങ്ങിയതായി ഔല ചെയര്‍മാന്‍ അബ്‍ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു. സെല്‍ഫ് സര്‍വീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളില്‍ ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സ്‍ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകള്‍ നല്‍കും. ഇവര്‍ക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ…

      Read More »
    • കുവൈത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

      കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റായ് പ്രദേശത്ത് വന്‍ തീപിടുത്തം. ടെന്റുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളും മറ്റും വില്‍പന നടത്തിയിരുന്ന താത്കാലിക ഷെഡുകളിലാണ് തീപിടിച്ചത്. ഇവിടെ 4000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. നാല് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ സാമഗ്രികളും മറ്റും കത്തിനശിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വിപുലമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

      Read More »
    • തിരൂർ സ്വദേശി ദുബൈയിൽ ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ മരണമടഞ്ഞു

      ദുബൈ: വിസിറ്റിംഗ് വിസയിൽ ദുബൈയിൽ മാസങ്ങളോളം താമസിച്ച്‌ ജോലി ശരിയാക്കിയ തിരൂർ സ്വദേശി ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച തികയും മുമ്പേ മരണമടഞ്ഞു. തിരൂർ അരീക്കാട് സ്വദേശി മങ്ങാട്ട്പള്ളി മാലിൽ പരേതനായ പോക്കർ ഹാജിയുടെ മകൻ അബ്ദുൾറഷീദ് (53) ആണ് ദുബൈയിൽ വച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നെത്തി ജോലിയിൽ പ്രവേശിച്ചത്. പ്രമേഹരോഗിയായ റഷീദിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം. നാലുമാസം മുമ്പ് എത്തി ജോലി ശരിയാക്കി നാട്ടിലേക്ക് പോയതായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ ജോലി വിസയിൽ ദുബായിൽ തിരിച്ചെത്തിയത്. തിരൂർ കുറ്റിപ്പാലയിൽ ആണ് താമസം. നേരത്തെ 20 വർഷത്തോളം സൗദിയിൽ ഡ്രൈവറായിരുന്നു. മാതാവ് സുലേഖ, ഭാര്യ റാബിയ, മക്കൾ: റോഷൻ, റോഷ്ന, മുഹമ്മദ് റമീസ്, ഫാത്തിമറജ, റിസഫത്തു. മരുമകൻ: അബ്ദുസക്കീർ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു

      Read More »
    • ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

      ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് യുഎസ്എ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാവുന്നതിന്റെ സൂചനയായി ആണ് വ്യാപാര രംഗത്തെ വളര്‍ച്ച വിലയിരുത്തപ്പെടുന്നത്. 2021-22 കാലയളവില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് 119.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. മൂന്‍വര്‍ഷം ഇത് 80.51 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ 76.11 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റി അയച്ചപ്പോള്‍ 43.31 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കയറ്റുമതിയും ഇറക്കുമതിയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 24.49, 14.31 ബില്യണ്‍ ഡോളര്‍ വീതം വര്‍ധിച്ചു. ഇക്കാലയളവില്‍ ചൈനയും ഇന്ത്യയുമായി 115.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മുന്‍വര്‍ഷം ഇത് 86.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2021-22 കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി വെറും 0.07 വര്‍ധിച്ച് 21.25 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം ഇറക്കുമതി 28.95 ബില്യണ്‍…

      Read More »
    • ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

      മസ്‌കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. 2022 മെയ് 31ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങള്‍ 2022 ജൂണ്‍ 1 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. تنوه #وزارة_العمل بأنه سيتم مؤقتا تعليق عمل الخدمات الإلكترونية لتصاريح استقدام القوى العاملة غير العمانية وذلك ابتداء من مساء يوم الثلاثاء الموافق 2022/05/31 الساعة الثالثة على أن يُستأنف العمل بالخدمات الإلكترونية يوم الأربعاء الموافق 2022/06/01 pic.twitter.com/ZyLswp6O1j — وزارة العمل -سلطنة عُمان (@Labour_OMAN) May 29, 2022

      Read More »
    • നേപ്പാളിൽ തകര്‍ന്ന് വീണ വിമാനത്തിൽ ഇന്ത്യക്കാരും, ഒരു കുടുംബത്തിലെ നാല് പേര്‍

      ദില്ലി: നേപ്പാളിൽ തകര്‍ന്ന് വീണ താര എയർസിന്‍റെ 9 എൻഎഇടി വിമാനത്തിലുണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇന്ന് രാവിലെയാണ് നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. Missing Nepal aircraft carrying 22 passengers including 4 Indians found in Mustang Read @ANI Story | https://t.co/HIz4ZFrT6P#Nepal #Aircraft #nepalplanemissing #Mustang pic.twitter.com/uS7UNDaqyd — ANI Digital (@ani_digital) May 29, 2022 According to the information given by the locals to the Nepal Army, the Tara Air plane crashed at the mouth…

      Read More »
    • നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന

      നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.   നേപ്പാളില്‍ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മൂന്നു പേര്‍ ജപ്പാന്‍ പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്. വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്കു പോയ വിമാനമാണ് കാണാതായത്. രാവിലെ 9.55നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു.

      Read More »
    • ചെറുനഗരങ്ങൾ പിടിച്ചടക്കി റഷ്യൻ സേനാ മുന്നേറ്റം

      കീവ്: കിഴക്കൻ യുക്രെയ്നിലെ ചെറുനഗരങ്ങൾ പിടിച്ചെടുത്ത് റഷ്യൻ സേന മുന്നേറ്റം തുടരുമ്പോൾ, പ്രശ്നത്തിനു നയതന്ത്ര പരിഹാരത്തിനു സന്നദ്ധമാകാൻ റഷ്യയോടു ജർമനിയും ഫ്രാൻസും അഭ്യർഥിച്ചു. കിഴക്കൻ ഡോൺബാസിൽ കനത്ത തെരുവുയുദ്ധം തുടരുന്ന സീവിയറോഡോണെറ്റ്സ്ക് നഗരത്തിനു സമീപമുള്ള ലിമൻ പട്ടണം പിടിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിലെ റെയിൽവേ ഹബ്ബാണ്. നാലാം മാസത്തിലേക്കു പ്രവേശിച്ച യുദ്ധത്തിൽ, ഡോൺബാസിലെ ലുഹാൻസ്ക് മേഖല മുഴുവനായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ട്. റഷ്യൻ അനുകൂല വിമതരും റഷ്യൻ സേനയ്ക്കൊപ്പം ചേർന്നാണ് പൊരുതുന്നത്. ലിമനിൽനിന്ന് 60 കിലോമീറ്റർ അകലെ ഡോൺബാസിലെ ഏറ്റവും വലിയ നഗരമായ സീവിയറോഡോണെറ്റ്സ്ക് വരും ദിവസങ്ങളിൽ വീഴുമെന്നാണു ബ്രിട്ടിഷ് ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ. ഇവിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ 90% കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഡോൺബാസിലെ പല പ്രദേശങ്ങളും നേരത്തേ തന്നെ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ 10,000 റഷ്യൻ സൈനികരാണു യുദ്ധമുഖത്തുള്ളത്. വെടിനിർത്തലിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ…

      Read More »
    Back to top button
    error: