World

    • പട്ടിണിയില്‍ ന്യൂസിലന്‍ഡില്‍ കൂട്ടമരണം; ചത്തൊടുങ്ങിയത് നൂറുകണക്കിന് പെന്‍ഗ്വിനുകള്‍

      വെല്ലിങ്ടണ്‍: ഭക്ഷണം കിട്ടാതെ ന്യൂസിലന്‍ഡ് ബീച്ചുകളില്‍ നൂറുകണക്കിന് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി. നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കൃത്യമായുള്ള മരണസംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല. ചത്തൊടുങ്ങിയവയില്‍ പലതിനും സാധാരണയായി കണ്ടുവരുന്ന ഭാരത്തിന്റെ നേര്‍പകുതി മാത്രമാണുണ്ടായിരുന്നത്. മാംസപേശികള്‍ ദുര്‍ബലമായ അവസ്ഥയിലുമായിരുന്നു. മേയ് ആദ്യം മുതലാണ് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോഴും ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എത്ര പെന്‍ഗ്വിനുകള്‍ മരിച്ചു എന്നതില്‍ കൃത്യമായ കണക്കില്ല. ഇവയുടെ മരണകാരണം വ്യകതമാകാഞ്ഞതിനാല്‍ പകര്‍ച്ചവ്യാധികള്‍ ആണോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭക്ഷ്യദൗര്‍ലഭ്യമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാം വട്ടമാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയില്‍ കടല്‍പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ടെങ്കിലും ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകളുടെ ചത്തൊടുങ്ങല്‍ ദശാബ്ദത്തില്‍ ഒരു തവണ മാത്രം സംഭവിക്കുന്നതായിരുന്നുവെന്നും ന്യൂസീലന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ അധികൃതര്‍ പറയുന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഇടവേളകളില്‍…

      Read More »
    • മനപ്പൂര്‍വം സ്പീഡ് കുറച്ചെന്ന് ആപ്പിളിനെതിരേ പരാതി; ഉപഭോക്താക്കള്‍ക്ക് വന്‍ തുക ലഭിച്ചേക്കും

      വാഷിങ്ടണ്‍: പഴയ ഫോണുകളുടെ പ്രവര്‍ത്തനവേഗം കമ്പനി മനപ്പൂര്‍വം പരിമിതപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആപ്പിളിനെതിരേ പരാതി. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുമെന്ന് പറഞ്ഞ് സോഫ്റ്റ് വെയര്‍ അപ്ഗ്രേഡിന്റെ പേരില്‍ കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നും യഥാര്‍ത്ഥത്തില്‍ ഫോണുകളുടെ പ്രവര്‍ത്തനവേഗം കുറയ്ക്കുകയാണ് ചെയ്തത് എന്നും അപരാതിക്കാരനായ ജസ്റ്റിന്‍ ഗുട്മന്‍ ആരോപിച്ചു. യു.കെയിലെ 2.5 കോടിയോളം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി 76.8 കോടി യൂറോ (7319 കോടി രൂപയിലേറെ) നല്‍കണം എന്നാണ് ഗട്ട്മാന്റെ ആവശ്യം. പരാതി സത്യമെന്നു തെളിഞ്ഞാല്‍ ലക്ഷക്കണക്കിന് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടപരിഹാരം ലഭിക്കാന്‍ അവസരം ഒരുങ്ങും. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, 6എസ്, 6എസ് പ്ലസ്, എസ്ഇ, ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ ടെന്‍ തുടങ്ങിയ മോഡലുകളാണ് അപ്ഡേറ്റിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ നേരിട്ടതെന്ന് പരാതിയില്‍ പറയുന്നു. 2017-ല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലെ ഒരു പവര്‍ മാനേജ് മെന്റ് ടൂള്‍ ആണ് ഈ കേസിന് വഴിവച്ചത്.…

      Read More »
    • വീട് കേന്ദ്രീകരിച്ച് ചൂതാട്ടം: 18 പ്രവാസികള്‍ അറസ്റ്റില്‍

      കുവൈത്ത് സിറ്റി: വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ പ്രവാസികര്‍ കുവൈത്തില്‍ അറസ്‌ററ്റില്‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 18 പേരാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സാല്‍മിയയിലെ ഒരു വീട് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കി. നിയമപരമായ അനുമതി വാങ്ങിയ ശേഷം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിലുള്ള ആരും രക്ഷപെടാതെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു റെയ്ഡ്. 18 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

      Read More »
    • സൗദിയില്‍ മൂന്ന് കൊവിഡ് മരണങ്ങള്‍; 945 പേര്‍ക്ക് പുതിയതായി രോഗം

      റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. പുതുതായി 945 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 899 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,83,076 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,64,094 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,183 ആയി. രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,615 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 376, ജിദ്ദ 131, ദമ്മാം 114, ഹുഫൂഫ് 47, മക്ക 25, ത്വാഇഫ് 21, ദഹ്‌റാന്‍ 17, മദീന 15, അല്‍ഖോബാര്‍ 11, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,633,859 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,701,797 ആദ്യ…

      Read More »
    • ശ്രീലങ്കയില്‍ രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളും അടച്ചു; കാരണം ഇതാണ്…

      കൊളംബോ: രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ രൂക്ഷമായ ക്ഷാമം കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ എല്ലാ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രാദേശിക കൗൺസിലുകളും പ്രവർത്തനം നിർത്തണമെന്ന് പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു. പൊതുഗതാഗതത്തിന്റെ കുറവും സ്വകാര്യ വാഹനങ്ങൾ ക്രമീകരിക്കാനുള്ള സൗകര്യക്കുറവും കാരണം ജോലിക്ക് റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് ഉത്തരവിൽ പറയുന്നു. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ ഭക്ഷണം, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ സർക്കാറിന് കഴിയുന്നില്ല. രാജ്യം റെക്കോർഡ് പണപ്പെരുപ്പവും കടുത്ത വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്. ഈ ആഴ്‌ച ആദ്യം മുതൽ സാധാരണ അവധി ദിവസങ്ങൾക്ക് പുറമെ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ധന ഉപഭോ​ഗം കുറക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ  വെള്ളിയാഴ്ച പമ്പിംഗ് സ്റ്റേഷനുകളിൽ തിരക്കനുഭവപ്പെട്ടു.…

      Read More »
    • കൊവിഡ് മൂലം മടങ്ങി വന്നത്17 ലക്ഷം പ്രവാസികൾ, ഒരു രൂപ പോലും കേന്ദ്രം ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി

         കൊവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്രം ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 17 ലക്ഷം പ്രവാസികളാണ് കൊവിഡ് കാലത്ത് മടങ്ങിവന്നത്. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരാവാദിത്തമുണ്ട്. മടങ്ങി വരുന്ന പ്രവാസികളുടെ ഡാറ്റ ശേഖരണം അനിവാര്യമാണ്. സമ​ഗ്രമായ കുടിയേറ്റ നിയമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന പരിപാടിയിലെ മുഖ്യമന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് മുഖ്യമന്ത്രിക്കായി സന്ദേശം വായിച്ചത്. ലോക കേരള സഭയിലെ ചർച്ചകളിൽ സംസ്ഥാന തലത്തിൽ പരിഹാരം കാണേണ്ടവ വേഗത്തിൽ പരിഹരിക്കും. ദേശീയ-അന്തർദേശീയ തലത്തിൽ പരിഹാരം കാണേണ്ടവ സംബന്ധിച്ച ശുപാർശ സംസ്ഥാനം നൽകും. പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ വ്യക്തമാക്കി. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഡാറ്റ ശേഖരണം നടത്തും. പുനരധിവാസത്തിന് ഇത്…

      Read More »
    • ഷാര്‍ജയിലെ ബീച്ചില്‍ മൃതദേഹം കണ്ടെത്തി; ഇന്ത്യന്‍ പൗരനെന്ന് നിഗമനം

      ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിനും, തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേക്കറിനും ഇടയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍ വെച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ഷാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ കൊലപാതകം പോലുള്ള മറ്റ് സാധ്യതകളും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി.

      Read More »
    • ഒരു വര്‍ഷം മുന്‍പുവരെ മുന്‍നിര മാധ്യമപ്രവര്‍ത്തകന്‍, എന്നാല്‍ ഇന്ന് കുടുംബത്തെ പോറ്റാന്‍ തെരുവില്‍ ഭക്ഷണം വില്‍ക്കുന്നു

      കാബൂള്‍: താലിബാൻ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ ഹമീദ് കർസായി സർക്കാരിനൊപ്പം പ്രവർത്തിച്ചിരുന്ന കബീർ ഹഖ്മലിന്റെ സമീപകാല ട്വിറ്റർ പോസ്റ്റ്, രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രമാണ് കാണിക്കുന്നത്. അഫ്ഗാൻ മാധ്യമപ്രവര്‍ത്തകമായ മൂസ മുഹമ്മദിയുടെ ഫോട്ടോയാണ് ഹഖ്മൽ പങ്കുവെച്ചത്. വർഷങ്ങളായി മുഹമ്മദി അഫ്ഗാന്‍ മാധ്യമ മേഖലയിലെ പ്രധാനമുഖമായിരുന്നു എന്നാൽ, അഫ്ഗാനിസ്ഥാനിലെ പുതിയ അവസ്ഥയില്‍ അദ്ദേഹം ജീവിതം മുന്നോട്ട് നയിക്കാന്‍ തെരുവില്‍ ഭക്ഷണം വിൽക്കുകയാണ് എന്ന് പറഞ്ഞാണ് ഹഖ്മൽ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. “മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളിൽ അവതാരകനായും റിപ്പോർട്ടറായും വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോൾ കുടുംബത്തെ പോറ്റാൻ വരുമാനമില്ല. കുറച്ച് പണം സമ്പാദിക്കാൻ തെരുവ് ഭക്ഷണം വിൽക്കുന്നു. അഫ്ഗാനിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം അഭൂതപൂർവമായ ദാരിദ്ര്യം അനുഭവിക്കുന്നു’ – കബീർ ഹഖ്മല്‍ പറഞ്ഞു. മുഹമ്മദിയുടെ അനുഭവം ഈ ട്വീറ്റിന് പിന്നാലെ ഇന്റർനെറ്റിൽ വൈറലാകുകയാണ്. നാഷണൽ റേഡിയോ ആൻഡ്…

      Read More »
    • വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് അജ്‍മാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

      അജ്‍മാന്‍: വീടുകളില്‍ സ്ഥാപിക്കന്ന സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം എവിടെയും പങ്കുവെയ്‍ക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. അതേസമയം വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനിനും അജ്‍മാന്‍ പൊലീസ് തുടക്കം കുറിച്ചു. സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അജ്‍മാന്‍ പൊലീസ് സംഘടിപ്പിക്കുന്ന ‘ഐസ് ഓഫ് ഹോം’ എന്ന ക്യാമ്പയിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ നൂറ സുല്‍ത്താന്‍ അല്‍ ശംസിയാണ് വിശദീകരിച്ചത്. ഏത് തരം കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് നിരീക്ഷണ ക്യാമറകള്‍ പൊലീസിനെ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടകുണ്ടെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെയും പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം കൂടി അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്നതിനാല്‍ അവ സുരക്ഷയെ അസ്ഥിരമാക്കാനും അതുവഴി പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി…

      Read More »
    • ഒമാനില്‍ മന്ത്രിസഭ പുനഃസംഘടന: മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ചു

      മസ്‍കത്ത്: ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ആരോഗ്യം, ഊര്‍ജ – ധാതു വകുപ്പ്, ഔഖാഫ് – മതകാര്യം എന്നീ വകുപ്പുകളിലാണ് മന്ത്രിമാരെ മാറ്റിയത്. ഡോ. ഹിലാൽ ബിൻ അലി അൽ സാബ്‍തിയായിരിക്കും രാജ്യത്തെ പുതിയ ആരോഗ്യ മന്ത്രി. 49 വയസുകാരനായ അദ്ദേഹം നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്. എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചു. സലിം അൽ ഔഫിയാണ് ഊർജ – ധാതു വകുപ്പിന്റെ ചുമതലയുള്ള പുതിയ മന്ത്രി.

      Read More »
    Back to top button
    error: