World
-
അലറിക്കരഞ്ഞ് സമ്പാദിക്കുന്ന യുവതി
ജീവിതത്തില്‍ അലറി കരയേണ്ട അവസരമൊന്നുമുണ്ടാകല്ലേ ദൈവമേ, എന്നായിരിക്കും നമ്മുടെ ഒക്കെ പ്രാര്‍ത്ഥന. എന്നാല്‍ ആഷ്ലി പെല്‍ഡണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ തീര്‍ത്തും ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് ഈ അലര്‍ച്ച. എന്നാല്‍ അതിലൊരു വ്യത്യാസമുള്ളത്, ജീവിതത്തിലല്ല മറിച്ച് സിനിമയിലാണ് അവള്‍ ഇത് ചെയ്യുന്നത് എന്നതാണ്. അതെ ആഷ്ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? അതുപോലെ സിനിമയിലും, സീരിയലുകളിലും അലറുന്നതാണ് അവളുടെ തൊഴില്‍. ഇങ്ങനെ അലറി വിളിച്ചാണ് അവള്‍ പണം സമ്പാദിക്കുന്നത്. മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുമാറ് അലറി വിളിക്കുന്നതാണ് ആഷ്ലിയുടെ ജോലി. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ റെക്കോര്‍ഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. ഹോറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, നൈരാശ്യം മൂത്ത് പൊട്ടി കരയുന്നതും എല്ലാം ഒരേ പെര്‍ഫെക്ഷനോടെ തന്നെ. അത്ര തന്മയത്വത്തോടെയാണ് അവള്‍ ഇത് ചെയ്യുന്നത്. വളരെ അധികം വൈദഗ്ധ്യം വേണ്ടുന്ന ഒരു തൊഴിലാണ് ഇതെന്ന് ആഷ്ലി പറയുന്നു. കാരണം…
Read More » -
യുഎഇയില്‍ 1,435 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,243 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് ശേഷമാണ് യുഎഇയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥരീകരിക്കപ്പെടുന്നത്. പുതിയതായി നടത്തിയ 3,11,742 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,23,001 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,03,690 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,306 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,005 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. #UAE announces 1,435 new #COVID19 cases, 1,243 recoveries and 1 death in last 24 hours.…
Read More » -
വാഹനം മരുഭൂമിയില്‍ കുടുങ്ങി, കൊടുംചൂടിൽ ദാഹിച്ചു വലഞ്ഞ പിതാവും ഏഴു വയസ്സുകാരനും മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് വെള്ളം കിട്ടാതെ പിതാവും ഏഴു വയസ്സുകാരനായ മകനും മരിച്ചു. ദാഹവും തളര്‍ച്ചയും മൂലമാണ് ഇവര്‍ മരിച്ചതെന്ന്’ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെ അജ്മാന്‍ താഴ് വരയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരുഭൂമിയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ സൗദി പൗരന്‍ മകനെയും കൂടെ കൂട്ടി. എന്നാല്‍ യാത്രാമധ്യേ ഇവരുടെ കാര്‍ മണലില്‍ കുടുങ്ങി. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ ആരോടും സഹായം ചോദിക്കാൻ കഴിഞ്ഞില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് മുഗതി ഗ്രാമം ലക്ഷ്യമാക്കി സൗദി പൗരന്‍ മകനോടൊപ്പം കാല്‍നടയായി നീങ്ങി. വഴിമധ്യേ കൊടുംചൂടില്‍ ദാഹപരവശനായി യാത്ര തുടരാനാകാതെ ഇയാള്‍ മരിച്ചു വീഴുകയായിരുന്നു. ഇവിടെ നിന്ന് കുറച്ച് ദൂരം മാറി മറ്റൊരു സ്ഥലത്താണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി…
Read More » -
പൂര്‍ണ ഗര്‍ഭിണിയെ കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്റ്റില്‍
ഇല്ലിനോയ്സ്: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. ലീസ് എ ഡോഡ് എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഇല്ലിനോയ്സിലാണ് സംഭവം. അന്വേഷണത്തില്‍ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോയാണ് അറസ്റ്റിലായത്. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. മകളെ കാണാന്‍ അപ്പാര്‍ട്ട്മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും. ഡിയാന്‍ഡ്ര ഹോളോവെയുമായി രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു.
Read More » -
സൗദി മുന്‍ അംബാസഡറും ആറ് ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അറസ്റ്റില്‍
റിയാദ്: അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയ കുറ്റത്തിന് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ശിക്ഷിച്ച് സൗദി. ആറു ജഡ്ജിമാരും മുന്‍ സൗദി അംബാസഡറും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കെതിരേയാണ് നടപടി. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയ മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്തതും പൊതുമുതല്‍ ധൂര്‍ത്തടിച്ചതുമാണ് ഇയാള്‍ക്കെതിരെ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി കണ്ടെത്തിയ കുറ്റം. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിനാണ ഒരു ജഡ്ജിക്ക് ഒരു വര്‍ഷ തടവുശിക്ഷ വിധിച്ചത്. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി പുറപ്പെടുവിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ കോടതിയിലെ മുന്‍ ജഡ്ജിക്ക്…
Read More » -
എയ്ഡ്സ് പ്രതിരോധിക്കാൻ പുതിയ ചികിത്സാരീതി
എയ്ഡ്സിനെതിരെ പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞർ. ഒറ്റത്തവണ ഉപയോഗിക്കുന്ന വാക്സിനും എച്ച്ഐവി പകർത്തുന്ന വൈറസിനെ നിർജീവമാക്കുന്ന പുതിയ ചികിത്സാരീതികളുമാണ് ജീനുകൾ എഡിറ്റ് ചെയ്യുന്ന ശാസ്ത്രരീതിയിലൂടെ ടെൽഅവീവ് സർവകലാശാല ജോർജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ് ഗവേഷകർ വികസിപ്പിച്ചത്. എച്ച്ഐവി വൈറസുകൾ മനുഷ്യരുടെ രോഗപ്രതിരോധശേഷിയെയാണ് ആദ്യം ബാധിക്കുന്നത്. ഇതിനെ നിർവീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതാണു പുതിയ മരുന്ന്. ഒരു തവണ പ്രയോഗിച്ചാൽ രോഗിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഗവേഷണ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » -
കൃഷിയിലേക്കു തിരിയണം; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കി ലങ്കന്‍ സര്‍ക്കാര്‍
കൊളംബോ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കൂടി അധിഖ അവധി നല്‍കി ശ്രീലങ്ക. രാജ്യം കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യദൗര്‍ലഭ്യവും നേരിടുന്നതു മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷിചെയ്യുന്നതു പ്രോത്സാഹിപ്പിക്കുകയാണു പ്രധാനലക്ഷ്യം. ഇതിനൊപ്പം ഇന്ധനക്ഷാമം മൂലം ജോലിക്കെത്താന്‍ പ്രയാസം നേരിടുന്ന ജീവനക്കാര്‍ക്കു നടപടി ആശ്വാസമാകുകയും ചെയ്യും. കൃഷിക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശനാണ്യശേഖരത്തിലെ വന്‍ ഇടിവു മൂലം ശ്രീലങ്ക ഭക്ഷ്യവസ്തുക്കളും മരുന്നും ഇന്ധനവും മറ്റും ഇറക്കുമതി ചെയ്യാന്‍ പാടുപെടുകയാണ്. അടുത്ത മൂന്നു മാസത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ജീവനക്കാര്‍ക്ക് അവധി നല്‍കുക എന്ന നിര്‍ദേശത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. 10 ലക്ഷത്തോളം പൊതുമേഖലാ ജീവനക്കാരാണു രാജ്യത്തുള്ളത്. അതിനിടെ, ശ്രീലങ്കയെ സഹായിക്കാന്‍ തയാറാണെന്ന് യു.എസ്. അറിയിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ഫോണില്‍ വിളിച്ച യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് സഹായവാഗ്ദാനം മുന്നോട്ടുവച്ചത്.
Read More » -
നീന്തും, ഉരുളും, തിരിയും; ശരീരത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് തയാറെടുത്ത് സൂപ്പര്‍ ഇത്തിരിക്കുഞ്ഞന്‍
ന്യൂയോര്‍ക്ക്: ചികിത്സാരംഗത്തു വന്‍ മുന്നേറ്റമാകുന്ന കണ്ടുപിടുത്തവുമായി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. ശരീരാവയവങ്ങളില്‍ മരുന്നെത്തിക്കാന്‍ സഹായിക്കുന്ന ഇത്തിരിക്കുഞ്ഞന്‍ റൊബോട്ടാണ് ഇവരുടെ പുത്തന്‍ കണ്ടുപിടുത്തം. കാന്തത്തിന്റെ സഹായത്താല്‍ ശരീരത്തിലൂടെ നീന്തിയും ഉരുണ്ടും തിരിഞ്ഞും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ഇത്തിരിക്കുഞ്ഞര്‍ റൊബോട്ടിനെ ഗവേഷകര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 7.8 മില്ലീമീറ്ററാണു റൊബോട്ടിന്‍െ്‌റ വീതി. ശരീരത്തിലെ ട്യൂമര്‍, രക്തംകട്ടപിടിച്ച മേഖലകള്‍, വേദന കൂടിയ ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതിനെ ഉപയോഗിക്കാമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ”മില്ലിറൊബോട്ട്” എന്നാണു വിളിപ്പേര്. ആന്തരികാവയവങ്ങള്‍ക്കു പരുക്കുണ്ടാകാതെ ശരീരത്തിനുള്ളിലൂടെ സഞ്ചരിക്കാന്‍ റൊബോട്ടിനാകും. രക്തത്തിലൂടെ നീന്താനും ചുളിവുള്ള പ്രതലത്തിലൂടെ തെന്നിനീങ്ങാനും ഇവയ്ക്കാകും. കൃത്യമായ അളവില്‍ മരുന്നുകള്‍ അവയവങ്ങളിലെത്തിക്കാന്‍ ഇവയ്ക്കു കഴിയുമെന്നു ഗവേഷണ സംഘാംഗമായ ഡോ. റിനി ഷാവോ പറഞ്ഞു. കാന്തത്തിന്റെ സഹായത്തോടെയാകും റൊബോട്ടിന്റെ സഞ്ചാരദിശ തീരുമാനിക്കുക. ഇപ്പോള്‍ റൊബോട്ടിനെ മൃഗങ്ങളിലാണു പരീക്ഷക്കുന്നത്. ഇതില്‍നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഇതിനുശേഷമേ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങൂ. റൊബോട്ടിന്റെ വലിപ്പം ഇനിയും കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.…
Read More » -
ചായകുടിച്ച് രാജ്യം മുടിക്കരുത് ! അഭ്യര്‍ഥനയുമായി പാക് മന്ത്രി
ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർഥനയുമായി മന്ത്രി. ‘ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. രാജ്യത്തെ വിദേശ വിനിമയ റിസർവ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. 2021-22 സാമ്പത്തിക വർഷം പാക്കിസ്ഥാനിലെ ജനങ്ങൾ 400 ദശലക്ഷം യുഎസ് ഡോളർ തുകയ്ക്കുള്ള ചായ കുടിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1300 കോടി രൂപയാണു തേയില ഇറക്കുമതി ചെയ്യാൻ ഈ സാമ്പത്തികവർഷം പാക്കിസ്ഥാൻ ചെലവഴിച്ചത്. ഇത് കുറയ്ക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. എന്നാൽ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ജനം ഉന്നയിക്കുന്നത്. ഇത്തരമൊരു നടപടിയുടെ ഭാഗമാവാനില്ലെന്ന് പലരും ട്വീറ്റ് ചെയ്‌തു. നിലവിൽ രൂക്ഷമായ സാമ്പത്തിക തളർച്ച നേരിടുന്ന ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതി രാജ്യത്തെ തേടിയെത്തിയേക്കാമെന്ന് പാക്കിസ്ഥാൻ…
Read More » -
ഉച്ചവിശ്രമ നിയമം യുഎഇയില്‍ ഇന്നു മുതൽ പ്രാബല്യത്തിൽ, നിയമം ലംഘിച്ചാൽ പിഴ 50,000 ദിര്‍ഹം
അബുദാബി: യു.എ.ഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ്. തുടർച്ചയായ പതിനെട്ടാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നതു മൂലമുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 600590000…
Read More »