World
-
നിലത്തുമുട്ടുന്ന ചെവി; സിംബ നാട്ടില്‍ സെലിബ്രിറ്റി
ലാഹോര്‍: നിലത്തുമുട്ടുന്ന ചെവിയുമായി നാടിന്‍െ്‌റയാകെ ഓമന സെലിബ്രിറ്റിയായി മാറി ഒരു ആട്ടിന്‍കുട്ടി. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയിലാണ് സിംബ ജനിച്ചത്, 19 ഇഞ്ച് വലിപ്പമുള്ള ചെവികളോട് കൂടിയുള്ള അവന്‍െ്‌റ ജനനം നാട്ടുകാരില്‍ ഏറെ കൗതുകമുണര്‍ത്തി. അവര്‍ അവന് സിംബ എന്നു പേരിട്ടു. സ്വാഹിലി ഭാഷയില്‍ അതിന്റെ അര്‍ത്ഥം സിംഹം എന്നാണ്. അധികം വൈകാത സിംബയുടെ പ്രശസ്തി എങ്ങും പരക്കുകയും ആടൊരു കൊച്ചു സെലിബ്രിറ്റിയായി മാറുകയുമായിരുന്നു.കണ്ടാല്‍ ഓമനത്തം തോന്നുന്ന ഈ ആടിന് ഏകദേശം രണ്ടാഴ്ച പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവന്റെ ചെവികള്‍ വളരെ നീണ്ടതാണ്, അവന്‍ നടക്കുമ്പോള്‍ അവ തറയില്‍ മുട്ടുന്ന തരത്തിലാണുള്ളത്. പാകിസ്ഥാനിലെ നഗ്രയിലെ ഒരു ആട് ഫാമിലാണ് സിംബ ജനിച്ചത്. സിംബയുടെ ഉടമയുടെ പേര് മുഹമ്മദ് ഹസന്‍ നരേജോ എന്നാണ്. ഇതുവരെ വലിപ്പമുള്ള ചെവിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ആടുകളൊന്നും തന്നെ ഇല്ല. എന്നാല്‍, വലിയ ചെവിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ നായകളുണ്ട്. …
Read More » -
ഇതാ പുതു ചരിത്രം: കൊളംബിയന്‍ ഭരണം ഇനി വിപ്ലവച്ചുവപ്പിന്‍ കീഴില്‍; ഭരണം പിടിച്ച് ഇടതുപക്ഷം
ബൊഗോട്ട: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ഇനി ഭരണം വിപ്ലവച്ചുവപ്പിന്‍ കീഴില്‍. ചരിത്രത്തിലാദ്യമായി കൊളംബിയന്‍ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. മധ്യ-വലതുപക്ഷത്തെ തോല്‍പ്പിച്ചാണ് ഇടതുപക്ഷം ഭരണം പിടിച്ചെടുത്തത്. മുന്‍ വിമത നേതാവ് ഗുസ്താവോ പെട്രോ (62) നേരിയ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. കൊളംബിയയില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റായതിനും തെരഞ്ഞെടുപ്പ് സാക്ഷിയായി. 40 കാരിയായ ഫ്രാന്‍സിയ മാര്‍ക്വേസാണ് വൈസ് പ്രസിഡന്റ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് കൊളംബിയ. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്തെ അരനൂറ്റാണ്ട് നീണ്ട സായുധ സംഘട്ടനത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നും പെട്രോവ പറഞ്ഞു. എം-19 പ്രസ്ഥാനത്തിന്റെ വിമതനായിരുന്നു പെട്രോ. ഇവരുമായി സഹകരിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊളംബിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷത്തെ വസതിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പെട്രോ വിജയിച്ച ശേഷം പറഞ്ഞു. പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും ബഹുമാനവും സംവാദവും മാത്രമേ ഉണ്ടാകൂവെന്നും ആയുധം ഉയര്‍ത്തിയവരെയും ഭൂരിപക്ഷം കര്‍ഷകരെയും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പെട്രോ…
Read More » -
കൊടും ചൂടില്‍ വലഞ്ഞ് പ്രവാസികള്‍; സൗദിയില്‍ താപനില 50 ഡിഗ്രിയിലേക്ക്
റിയാദ്: സൗദി അറേബ്യയില്‍ ചൂട് വന്‍തോതില്‍ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഞായറാഴ്ച മുതല്‍ വരുന്ന ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കാമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47,50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. യുഎഇയിലും ചൂട് ഉയരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു…
Read More » -
ഇടതുപക്ഷ നീക്കം വിജയത്തിലേക്ക്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടി
പാരീസ്: ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തില്‍ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നഷ്ടമായി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് മാക്രോണിന് ഞെട്ടിപ്പിക്കുന്ന തിരിച്ചടി നേരിട്ടിരിക്കുന്നത്. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. മുതിര്‍ ഇടതുപക്ഷന നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ പിന്നില്‍ ഐക്യപ്പെട്ട വിശാല ഇടതുപക്ഷ സഖ്യം ഏറ്റവും പ്രമുഖ പ്രതിപക്ഷമായി മാറും. 89 നിയമസഭാംഗങ്ങള്‍ അവര്‍ക്കുണ്ട്. മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 സീറ്റുകളില്‍ ഒതുങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ മാക്രോണിന് സാധിച്ചില്ലെങ്കില്‍ അധികാരം നഷ്ടപ്പെട്ടേക്കും. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ ഈ ഫലത്തെ ‘ഡെമോക്രാറ്റിക് ഷോക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Read More » -
ഗൾഫിൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കും, ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും
റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും വരും വർഷങ്ങളിൽ തൊഴിൽ അവസരങ്ങൾ ഉയരുമെന്നു ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്ന. എണ്ണ ക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും യു.എ.ഇയിലെ അബുദാബി, ഖത്തർ, സൗദി എന്നീ രാജ്യങ്ങളുമായി എണ്ണ-പ്രകൃതി വാതക ഉൽപാദനം, വിതരണം, സംസ്കരണം തുടങ്ങിയ രംഗങ്ങളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇത് കുറഞ്ഞത് ഒരുലക്ഷം പേർക്കെങ്കിലും തൊഴിൽ അവസരങ്ങൾ നൽകുമെന്നും ഗൾഫിലെ പ്രധാന തൊഴിൽ ധാതാവും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവിപിള്ള വ്യക്തമാക്കി. ഹരിത ഊർജം എന്ന ആശയവും എണ്ണയിതര മേഖലയുടെ വളർച്ചയും ഉണ്ടാകുമ്പോൾ തന്നെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും എണ്ണ-പ്രകൃതി വാതകങ്ങളുടെ കടുത്ത ക്ഷാമം നേരിടുകയാണ്. പത്തു മുതൽ പതിനഞ്ചു വർഷത്തേക്ക് ഈ നിലയിൽ തൊഴിൽ സാധ്യതയും ഉയർന്നു നിൽക്കും. തങ്ങളുടെ നിർമാണ കമ്പനിക്കു മാത്രം നാൽപതിനായിരം മുതൽ അരലക്ഷത്തോളം പേരെ ആവശ്യമുണ്ടെന്നും റിക്രൂട്മെന്റ് ഉടൻ ആരംഭിക്കുമെന്നും രവിപിള്ള അറിയിച്ചു. അബുദാബിയിൽ റിഫൈനിറികളുടെയും ഖത്തറിൽ പ്രകൃതി…
Read More » -
ഇന്ന് അച്ഛന്മാരുടെ ദിനം, വിയർപ്പിൻ്റെയും കണ്ണീരിൻ്റെയും നനവൂറുന്ന പിതൃദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം
അച്ഛൻ മക്കൾ ബന്ധത്തെയും സമൂഹത്തിൽ അച്ഛന്മാരുടെ സ്വാധീനവും സ്മരിക്കുന്ന ആഘോഷമാണ് പിതൃ ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ. ആ ദിനം ഇന്നാണ്. രക്ഷാകർതൃ ബന്ധങ്ങൾക്ക് പിതൃദിനം കരുത്തേകുന്നു. അച്ഛന്മാർക്കു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതല്ല ഈ ദിനം, നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അച്ഛന്മാരെ ആദരിക്കുന്നതാണ് ഈ ദിനത്തിൻ്റെ പ്രാധാന്യം. നമ്മുടെ അച്ഛന്മാർ നിസ്വാർത്ഥമായി നമുക്കുവേണ്ടി ചെയ്യുന്ന പ്രയത്നങ്ങൾക്കും ത്യാഗങ്ങൾക്കുമാണ് ഈ ദിവസം സമർപ്പിക്കുന്നത്. ഫാദേഴ്സ് ഡേയിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറുന്നു, കേക്ക് ഉണ്ടാക്കുന്നു, പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ അവർക്ക് പൂക്കൾ സമ്മാനിക്കുന്നു. പിതൃദിനത്തിന് പിന്നിലെ കഥ 1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. ഈ ആശയം അവതരിപ്പിച്ചത് സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയാണ്. പതിനാറുകാരിയായ സൊനോറ ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. സൊനോറയുടെയും അവളുടെ അഞ്ച് ഇളയ…
Read More » -
കുവൈറ്റിലെ അറബികളുടെ വീടുകളില്‍ നൂറിലേറെ മലയാളി സ്ത്രീകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് കേരള പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച്
കൊച്ചി: തൊഴിൽ തട്ടിപ്പിനിരയായി കുവൈത്തിലെ അറബ് വീടുകളില്‍ നൂറിലധികം മലയാളി സ്ത്രീകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് പോലീസിലെ സ്പെഷല്‍ ബ്രാഞ്ച് വെളിപ്പെടുത്തുന്നു. ജോലി തട്ടിപ്പ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് രക്ഷപെട്ട് തിരികെ നാട്ടിലെത്തിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ നിര്‍ണായകമായ ഈ കണ്ടെത്തല്‍. 2021 ഡിസംബറിനും 2022 ഫെബ്രുവരിക്കുമിടയില്‍ കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവരാണ് ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. കുട്ടികളെ നോക്കാനും, ആശുപത്രി സ്റ്റാഫായും ഉള്ള ഒഴിവുകളിലേക്ക് അപേക്ഷി ക്ഷണിച്ചു കൊണ്ടാണ് ഇവരെ കെണിയില്‍ വീഴ്ത്തിയത്. ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളത്തിലുടനീളം ഈ തട്ടിപ്പ് സംഘം പരസ്യങ്ങൾ നല്‍കിയിരുന്നു. അതേസമയം റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് കിടക്കുന്ന സ്ത്രീകള്‍ ആരാണെന്നത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കൊല്ലം, എറണാകുളം സ്വദേശികളായ രണ്ട് പേര് മലയാളി സംഘടനയുടെ സഹായത്തോടെ ഈ റാക്കറ്റിൻ്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുവൈറ്റില്‍ എത്തിയ ഉടനെ ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. അവിടെ എത്തിയപ്പോള്‍ മാത്രമാണ് അറബി വീടുകളില്‍ വീട്ടുജോലിക്കാണ് കൊണ്ടു…
Read More » -
ഓഫായെന്നുകരുതി വാഷിങ് മെഷിനില്‍ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു
ലിയോ ഡി ജനീറോ: ഓഫ് ആയെന്നുകരുതി വാഷിങ് മെഷിനില്‍ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു. ഇരുപത് വയസ്സുകാരി വിവിയന്‍ റോഡ്രിഗസ് ആണ് മരിച്ചത്. ഒമ്പത് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ അമ്മകൂടിയായിരുന്നു വിവിയന്‍ റോഡ്രിഗസ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീന്‍, കറങ്ങി തീര്‍ന്നുവെന്ന് കരുതി വിവിയന്‍ റോഡ്രിഗസ് വസ്ത്രങ്ങള്‍ എടുക്കാന്‍ അതിനകത്ത് കൈ ഇട്ടു. അതിന് പിന്നാലെയാണ് ഷോക്കേറ്റത്. ആ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് അടുത്തുള്ള ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റില്‍ എത്തിച്ചുവെങ്കിലും വിവിയന്‍ റോഡ്രിഗസിനെ രക്ഷിക്കാനായില്ല. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ വാഷിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്ഥിരീകരിച്ചു. പിന്നീട്, അവളുടെ മൃതദേഹം കുടുംബം താമസിക്കുന്ന ഗമെലീറ ഡോ ഡി എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ പറയുന്നതനുസരിച്ച്, 2014 മുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വാഷിംഗ് മെഷീനുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍…
Read More » -
വിമാനയാത്രക്കാരുടെ സാധനം മോഷ്ടിച്ചാല്‍ പിഴ ഒരുകോടി; മുന്നറിയിപ്പുമായി സൗദി
റിയാദ്: വിമാന യാത്രയ്ക്കിടെ സഹയാത്രികരുടെയോ വിമാനത്തിലെയോ സാധനങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി സൗദി. വിമാനത്തിലെ എന്തെങ്കിലും സാധനങ്ങളോ മറ്റ് യാത്രക്കാരുടെ സാധനങ്ങളോ മോഷ്ടിച്ചതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കുമെന്നും യാത്രക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദിയിലെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. തടവും പിഴയും ഒരുമിച്ചും പ്രതികള്‍ക്ക് ലഭിക്കും. സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
Read More »
