അജ്‍മാന്‍: വീടുകളില്‍ സ്ഥാപിക്കന്ന സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം എവിടെയും പങ്കുവെയ്‍ക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. അതേസമയം വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനിനും അജ്‍മാന്‍ പൊലീസ് തുടക്കം കുറിച്ചു.
സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അജ്‍മാന്‍ പൊലീസ് സംഘടിപ്പിക്കുന്ന ‘ഐസ് ഓഫ് ഹോം’ എന്ന ക്യാമ്പയിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ നൂറ സുല്‍ത്താന്‍ അല്‍ ശംസിയാണ് വിശദീകരിച്ചത്. ഏത് തരം കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് നിരീക്ഷണ ക്യാമറകള്‍ പൊലീസിനെ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടകുണ്ടെന്നും അവര്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെയും പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം കൂടി അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്നതിനാല്‍ അവ സുരക്ഷയെ അസ്ഥിരമാക്കാനും അതുവഴി പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനും കാരണമാവുമെന്നും അവര്‍ പറഞ്ഞു.