NEWSWorld

നെറ്റ്ഫ്‌ലിക്‌സ് 4 % ജീവനക്കാരെ പിരിച്ചുവിട്ടു; 300 പേരുടെ ജോലി നഷ്ടമായി

ലോകത്തെ തന്നെ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സ് 4 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഏകദേശം 300 പേർക്കാണ് ജോലി നഷ്ടമായത്. പതിറ്റാണ്ടിനിടെ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ ചെലവു കുറയ്ക്കുന്നതിലേക്ക് നയിച്ചതും ജീവനക്കാർക്ക് ജോലി നഷ്ടമായതും.

കമ്പനിയുടെ ഈ തീരുമാനത്തിലൂടെ അമേരിക്കയിൽ മാത്രം 150ഓളം പേർക്ക് ജോലി നഷ്ടമാകും എന്നാണ് വിവരം. ലോകത്ത് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും.  വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട് തങ്ങൾ എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കുക ഒഴിവാക്കാൻ പറ്റാത്ത കാര്യമായി. അതിനാലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് പറയുന്നു.

എന്നാൽ വരിക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയെ വലിയതോതിൽ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചെലവ് കുറഞ്ഞ പുതിയ പ്ലാനുകൾ അവതരിപ്പിക്കാനുള്ള ആലോചന കമ്പനിയിൽ ഉണ്ട്. കൂടാതെ പരസ്യം അടക്കം ഉൾപ്പെടുത്തുന്നതും കമ്പനിയുടെ പരിഗണനയിലാണ്.

Back to top button
error: