NEWSWorld

ഷര്‍ട്ടൂരിയും ജനാലയില്‍ ആഞ്ഞ് ചവിട്ടിയും പാക് വിമാനത്തില്‍ യാത്രികന്റെ വിക്രിയ

പെഷാവര്‍: ഷര്‍ട്ട് ഊരിയും ജനലില്‍ ആഞ്ഞു ചവിട്ടിയും പാക് വിമാനത്തില്‍ യാത്രക്കാരന്‍െ്‌റ പരാക്രമം. പെഷാവറില്‍നിന്നു ദുബായിലേക്കുള്ള പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍െ്‌റ വിക്രിയകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ധരിച്ചിരുന്ന ഷര്‍ട്ട് ഊരിയ യാത്രക്കാരന്‍, വിമാനജീവനക്കാരുമായി തര്‍ക്കിക്കുന്നതും ക്ഷുഭിതനായി സീറ്റില്‍ കയറി വിമാനത്തിന്റെ ജനാലയില്‍ ചവിട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മറ്റൊരു വീഡിയോയില്‍ ഇയാള്‍ വിമാനത്തിനുള്ളില്‍ കമിഴ്ന്നു കിടക്കുന്നതും കാണാം. ജീവനക്കാര്‍ ഇയാളെ ശാന്തരാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

തുടര്‍ന്ന് വ്യോമയാന നിയമപ്രകാരം യാത്രക്കാരനെ സീറ്റില്‍ കെട്ടിയിട്ടു. ദുബായിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ ക്യാപ്റ്റന്‍ വിവരം അറിയിച്ചു. ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

 

Back to top button
error: