World
-
റെസ്റ്റോറന്റില്‍ ദമ്പതിമാരുടെ വീഡിയോ പകര്‍ത്തി; സൗദി വനിതക്ക് ജയില്‍ശിക്ഷ
ജിദ്ദ: റെസ്റ്റോറന്റില്‍ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി വനിതക്ക് രണ്ട് ദിവസത്തെ ജയില്‍ ശിക്ഷ. ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് 48 മണിക്കൂര്‍ ജയിലില്‍ ശിക്ഷ വിധിച്ചത്. സൗദി പൗരന്മാരായ ദമ്പതിമാര്‍ ജിദ്ദ കോര്‍ണിഷിലെ റെസ്റ്റോറന്റിലിരിക്കെ മറ്റൊരു സൗദി യുവതി അനുമതി ഇല്ലാതെ ഇവരുടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ദമ്പതിമാര്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും ഭാവിയില്‍ ഇത്തരമൊരു പ്രവൃത്തി ആവര്‍ത്തിക്കാതിരിക്കാന്‍ ശിക്ഷ വിധിച്ചതെന്നും കോടതി വിധിയില്‍ പറഞ്ഞു. താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുകളഞ്ഞതായി പ്രതി വാദത്തിനിടെ അറിയിച്ചു. വീഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിനു ശേഷമാണ് കേസ് കോടതിയില്‍ എത്തിയത്.
Read More » -
ഒമാനില്‍ ഒക്ടോബര്‍ 9ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം
മസ്‍കത്ത്: ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്‌ടോബര്‍ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
Read More » -
കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് അജ്ഞാത ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് അജ്ഞാത ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡ്രോണുകളിലൊന്ന് അധികൃതര്‍ പിടികൂടിയെങ്കിലും മറ്റ് രണ്ടെണ്ണം അജ്ഞാത കേന്ദ്രങ്ങളിലേക്ക് തിരിച്ചു പറന്നു. സുലൈബിയയിലെ സെന്‍ട്രല്‍ പ്രിസണ്‍ കോംപ്ലക്സിലായിരുന്നു സംഭവമെന്ന് അല്‍ ജരീദ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍ട്രല്‍ ജയിലിന്റെ പുറം ഭാഗത്തുള്ള മുറ്റത്താണ് ഡ്രോണുകള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഒരു ഡ്രോണ്‍ പിടിച്ചെടുത്തെങ്കിലും മറ്റ് രണ്ടെണ്ണം ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ തിരികെ പറന്നു. ഒരു ഡ്രോണ്‍ സുലൈബിയയിലേക്കുള്ള ദിശയിലും മറ്റൊന്നും അല്‍ രിഖയിലേക്കുള്ള ദിശയിലുമാണ് പറന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രോണുകള്‍ എന്തിനാണ് ജയിലിലെത്തിയതെന്നും ആര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്നും അന്വേഷിക്കും. പിടിച്ചെടുത്ത ഡ്രോണില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. തിരികെ പറന്ന രണ്ട് ഡ്രോണുകള്‍ നിരീക്ഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനോട് ജയില്‍ വകുപ്പ്…
Read More » -
യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍; ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി
അബുദാബി: പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെ യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പുതിയ നിയമങ്ങള്‍ സെപ്തംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും. വിമാനങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ആവശ്യമായി വന്നാല്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പിലാക്കാന്‍ വിമാന കമ്പനിതള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. സെപ്തംബര്‍ 28 മുതല്‍ സ്വകാര്യ സ്‌കൂളുകള്‍, ചൈല്‍ഡ്ഹുഡ് സെന്ററുകള്‍, യൂണിവേഴ്‌സിറ്റികള്‍, ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെപ്തംബര്‍ 28 മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ദുബൈ വൈജ്ഞാനിക മാനവ വികസന അതോറിറ്റി അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്‌ക് ധരിക്കണം. പിസിആര്‍ ടെസ്റ്റെടുക്കുമ്പോള്‍ ഗ്രീന്‍പാസിന്റെ കാലാവധി 30 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയാകും. ആദ്യ കൊവിഡ് കേസ്…
Read More » -
ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്
റോം: ബെനിറ്റോ മുസോളിനിയുടെ ഭരണത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഇറ്റലിയില്‍ അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി അധികാരത്തിലെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഇവരുടെ നേതാവ് ജോര്‍ജിയ മെലോണി പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ രണ്ട് ഹൗസുകളിലും 40 ശതമാനത്തിലധികം (42.2) സെനറ്റ് വോട്ടുകള്‍ നേടിക്കൊണ്ടായിരിക്കും ബ്രദേഴ്സ് ഓഫ് ഇറ്റലി ഭരണത്തിലേറുക. അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്രമായ വലതുസര്‍ക്കാരായിരിക്കുമിത്. 22 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ നേടി മെലോണി വിജയിക്കുമെന്നാണ് സൂചന. അന്തിമ ഫലം ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും. 2018 ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് ശതമാനം വോട്ട് മാത്രമായിരുന്നു മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിക്കുണ്ടായിരുന്നത്. പൗരാവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മുസ്ലിം വിഭാഗങ്ങളുടെ ജീവിതം, കുടിയേറ്റ നയങ്ങള്‍ എന്നിവയിലൊക്കെ വ്യത്യസ്ത ആശയമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പിന്തുടരുന്നത്. തങ്ങള്‍…
Read More » -
സൗദി ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും
റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും. ഇത്തവണ ചരിത്രം സൃഷ്ടിച്ച ആഘോഷമാണ് രാജ്യമെമ്പാടും ഒരാഴ്ചയായി അരങ്ങേറിയത്. വെടിക്കെട്ടും വ്യോമ, നാവിക പ്രകടനങ്ങളും സേനാപരേഡുകളും സാംസ്‌കാരിക, സംഗീത പരിപാടികളും സ്ത്രീപുരുഷ ഭേദമന്യേ സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ രാജ്യനിവാസികളും ആസ്വദിക്കാന്‍ രംഗത്തിറങ്ങി. ‘ഇത് നമ്മുടെ വീടാണ്’ എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം. രാജ്യത്തെ 18 നഗരങ്ങളിലാണ് വിവിധതരം കരിമരുന്ന് പ്രയോഗങ്ങളിലൂടെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തത്. പ്രധാന പരിപാടികളിലൊന്നായിരുന്നു വെടിക്കെട്ട്. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് വെടിക്കെട്ട് ആരംഭിച്ചത്. അഞ്ച് മുതല്‍ 15 മിനുറ്റ് വരെ നീണ്ടുനിന്നു മാനത്ത് മാരിവില്ലഴക് വിരിയിച്ച കമ്പക്കെട്ട്. മാനത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ പൊട്ടിവിരിഞ്ഞു. പൂവാടികള്‍ വിരിഞ്ഞുനിറഞ്ഞു. പച്ച വസ്ത്രം ധരിച്ചും സൗദി പതാക ഉയര്‍ത്തിയും ‘ഇത് ഞങ്ങളുടെ വീടാണ്’ എന്ന എന്നെഴുതിയ ബാനറുകള്‍ വഹിച്ചും നിരവധി കുടുംബങ്ങളും കുട്ടികളും വിവിധ നഗരങ്ങളിലെ വെടിക്കെട്ടുകള്‍ കാണാനെത്തിയിരുന്നു. രാജ്യചരിത്രത്തിലെ വലിയ വ്യോമ നാവിക പ്രകടനങ്ങള്‍ക്കാണ് പ്രധാന നഗരങ്ങളും തീരപ്രദേശ…
Read More » -
യുവതിയെയും മകനെയും അപകടത്തില്‍നിന്ന് രക്ഷിച്ചു; പക്ഷേ സ്വന്തം ജീവന്‍ രക്ഷിക്കാനാകാതെ സുരക്ഷാ സൈനികന്‍ വിട പറഞ്ഞു
ദമ്മാം: സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ് മുഹമ്മദ് അല്‍കുലൈബ് ആണ് കാറിടിച്ച് മരിച്ചത്. ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അമിത വേഗത്തിലെത്തിയ കാറിന് മുമ്പില്‍ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കാറിടിച്ചു. യുവതിയെയും മകനെയും രക്ഷിക്കാന്‍ സാധിച്ചെങ്കിലും അമിത വേഗത്തിലെത്തിയ കാര്‍ ഫഹദ് അല്‍കുലൈബിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തല്‍ക്ഷണം ഇദ്ദേഹം മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അല്‍ഹസയില്‍ ഖബറടക്കം നടന്നത്.
Read More » -
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ
ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തി സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻഎസ്‌സിയിൽ സ്ഥിരാംഗത്വത്തിനായി കണക്കാക്കേണ്ട ചില രാജ്യങ്ങളായി ഇന്ത്യയെയും ബ്രസീലിനെയും റഷ്യന്‍ വിദേശകാര്യ മന്ത്രി നിര്‍ദേശിച്ചു. “ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം വഴി സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരമാക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യയും ബ്രസീലും, പ്രത്യേകിച്ചും, പ്രധാന അന്താരാഷ്ട്ര ശക്തികളാണ്. കൗൺസിലിലെ സ്ഥിരാംഗത്വത്തിനായി അവരെ കണക്കാക്കണം” വാർത്താ ഏജൻസി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ കൗൺസിലിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ. ഇന്ത്യയും മറ്റ് 31 രാജ്യങ്ങളും അതിന്റെ പ്രവർത്തന രീതികളിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ഈ ബോഡിയെ കൂടുതൽ പ്രാതിനിധ്യവും നിയമാനുസൃതവും ഫലപ്രദവുമാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രതിനിധികൾ…
Read More » -
ഷീ ജിന്‍ പിങ് വീട്ടുതടങ്കലിലോ? ചൈനയില്‍ അട്ടിമറിയെന്ന് അഭ്യൂഹം
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായക സമ്മേളനം ഒക്ടോബര്‍ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അര്‍ഥശൂന്യമാണെന്ന് നിരീക്ഷകരും അഭിപ്രായപ്പെട്ടു. ചൈനയിലെയോ അന്താരാഷ്ട്രതലത്തിലെയോ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ അട്ടിമറി വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചില്ല. ‘ന്യൂ ഹൈലാന്‍ഡ് വിഷന്‍’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം ശ്രദ്ധനേടിയത്. ഇതില്‍ പറയുന്നതനുസരിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നത്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ…
Read More » -
യുഎഇയിലെ പ്രധാന റോഡില്‍ തിങ്കളാഴ്ച മുതല്‍ പുതിയ വേഗപരിധി
അബുദാബി: അബുദാബിയിലെ പ്രധാന റോഡുകളിലൊന്നില്‍ തിങ്കളാഴ്ച മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് പൊലീസ് അറിയിച്ചു. അബുദാബിയിലെ ശൈഖ് സായിദ് റോഡിലെ അല്‍ ഖുറം സ്ട്രീറ്റിലാണ് സെപ്‍റ്റംബര്‍ 26 മുതല്‍ വാഹനങ്ങള്‍ പാലിക്കേണ്ട പരമാവധി വേഗതയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും നിര്‍ദിഷ്ട ഭാഗത്ത് പരമാവധി വേഗത. #AbuDhabiPolice announces a speed reduction to 100 km on Sheikh Zayed Road "Al Qurm Street" pic.twitter.com/7qHCInxD08 — شرطة أبوظبي (@ADPoliceHQ) September 24, 2022 ശൈഖ് സായിദ് റോഡില്‍ ഖസ്‍ര്‍ അല്‍ ബഹര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ഇരു ഭാഗങ്ങളിലേക്കും പുതിയ വേഗ പരിധി ബാധകമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ റോഡിലെ സുരക്ഷ ഉറപ്പാക്കാനായി പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More »