World
-
ജപ്പാന്‍ കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ നിയമ വിധേയമാക്കുന്നു, അപസ്മാരം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ ഫലപ്രദം
കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ നിയമ വിധേയമാക്കാനൊരുങ്ങി ജപ്പാന്‍. കഞ്ചാവ് അധിഷ്ഠിത മരുന്നുകളുടെ ഉപയോഗം അനുവദിക്കാമെന്ന് ആരോഗ്യ മന്ത്രാലയ പാനല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അതേസമയം മെഡിക്കല്‍ ആവശ്യത്തിന് ഒഴികെയുള്ള കഞ്ചാവിന്റെ ഉപയോഗം പഴയതു പോലെ തടയും. അടുത്തിടെ തായ്ലന്‍ഡില്‍ ടൂറിസം മേഖലയില്‍ കഞ്ചാവ് പരസ്യമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഗുരുതരമായ അപസ്മാരം പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ പല രാജ്യങ്ങളിലും കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ ചികിത്സാ രീതികള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയാണ് ജപ്പാന്‍ ഈ വഴിക്ക് നീങ്ങുന്നത്.കഞ്ചാവില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മരുന്നുകളുടെ ഇറക്കുമതിയും ഉല്‍പ്പാദനവും അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് മുന്‍പാകെ വിദഗ്ദ്ധ സമിതി വ്യാഴാഴ്ച നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Read More » -
‘പൊന്നിയിൻ സെൽവൻ’ ഇന്ന് ലോകത്താകമാനം 7500 ലധികം തിയേറ്ററുകളിൽ, ചിത്രത്തിന് ഒരാമുഖം
ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാകാവ്യണ് ‘പൊന്നിയിൻ സെൽവൻ’. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ആർ, കമലഹാസൻ എന്നിവർ ഈ ചരിത്ര നോവൽ സിനിമയാക്കാൻ പല സന്ദർഭങ്ങളിലും ശ്രമിച്ചെങ്കിലും നടന്നില്ല. ആ സ്വപ്നം ഇന്ന് മണിരത്നത്തിലൂടെ സാഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ ചരിത്ര നോവൽ സിനിമയായാൽ അതിൽ ഒരു നിഴൽ വേഷമെങ്കിലും ചെയ്യാൻ ആഗ്രഹിക്കാത്ത നടീ നടന്മാർ ഉണ്ടാവില്ല. മണിരത്നം താര നിർണ്ണയം പൂർത്തിയാക്കിയ ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് തനിക്ക് പെരിയ പഴുവേട്ടൈയരുടെ കഥാപാത്രമെങ്കിലും നൽകി തന്നെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വേഷം രജനിയുടെ ഇമേജിന് കോട്ടം വരുത്തും എന്നത് കൊണ്ട് മണിരത്നം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. അത്ര മാത്രം ഒരോരുത്തരും മനസിൽ താലോലിക്കുന്ന, കോടിക്കണക്കിന് വായനക്കാരെ നേടിയ ഇതിഹാസ കഥയാണ് ‘പൊന്നിയിൻ സെൽവൻ’. അതിൻ്റെ ദൃശ്യാവിഷ്‌ക്കാരം കാണാൻ ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്. അതിനു മുന്നോടിയായി…
Read More » -
താലിബാന്‍കാരുടെ മുന്നിലേക്ക് മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍, ആകാശത്തേക്ക് നിറയൊഴിച്ചു
ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കിവിട്ട 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരമ്പി എത്തിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് അവ ഡിലിറ്റ് ചെയ്യാന്‍ താലിബാന്‍കാര്‍ നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മഹ്‌സ അമീനി എന്ന 22 വയസുകാരി മരിച്ച സംഭവമാണ് ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കി വിട്ടത്. ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് മതപൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി ഇറാന്‍ പൊലീസും…
Read More » -
ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് കറന്‍സികളുടെ വിനിമയ മൂല്യം താഴ്ന്നു, യു.എ.ഇയില്‍ അവശ്യ സാധന വില ഗണ്യമായി കുറയും
യു.എ.ഇയില്‍ അവശ്യ സാധന വില കുറയാന്‍ സാധ്യത. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് കറന്‍സികളുടെ വിനിമയ മൂല്യം കുറഞ്ഞതാണ് കാരണം. ഇവിടെ നിന്നാണ് ഗൾഫ് നാടുകളിൽ ഭക്ഷ്യോത്പന്നങ്ങള്‍ അധികവുമെത്തുന്നത്. ഡോളര്‍ നിരക്കിലാണ് ഇവ വാങ്ങുന്നത്. ഡോളര്‍ ശക്തിപ്പെട്ടതിനാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. യു.എ.ഇയില്‍ പണപ്പെരുപ്പം കുറയും. സമീപഭാവിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില 20 ശതമാനമെങ്കിലും കുറയുമെന്ന് ചില്ലറ വ്യാപാരികള്‍ കണക്കാക്കുന്നു. ചരക്ക് കണ്ടെയ്‌നര്‍ നിരക്ക് 1,100 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരക്ക് 20 അടി കണ്ടെയ്‌നറിന് 375 ഡോളറായി കുറഞ്ഞു. കണ്ടെയ്‌നറുകളുടെ ലഭ്യത കാരണം ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ. ഇയില്‍ ഭക്ഷ്യ ഇറക്കുമതി ചെലവും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയും കുറക്കാന്‍ ഇത് സഹായിക്കും. ചരക്ക് കണ്ടെയ്‌നര്‍ നിരക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 57 ശതമാനം കുറഞ്ഞതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും 2019 ഡിസംബറിലെ സ്ഥിതിയെ അപേക്ഷിച്ച് ഏകദേശം…
Read More » -
ഇന്ന് ലോക ഹൃദയ ദിനം, ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്ന് കണക്കുകൾ
ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന സന്ദേശവുമായി ഇന്ന് ‘ലോകഹൃദയദിനം’ ആചരിക്കുന്നു. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ലോകത്ത് 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഒരോവർഷവും ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്. ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ. ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്. ജീവിത കാലം മുഴുവൻ ശ്രദ്ധയോടെ ഹൃദയത്തെ പരിചരിച്ചാലെ ഹൃദയാരോഗ്യം നിലനിർത്താനാകൂ. അമിതമാകാത്ത പതിവ് വ്യായാമം, ജീവിത- ഭക്ഷണരീതികളുടെ ക്രമീകരണം, പതിവ് പരിശോധനകൾ തുടങ്ങിയവയിലൂടെ ഒരുപരിധിവരെ ഹൃദയാരോഗ്യം നിലനിർത്താം, അങ്ങനെ സ്വന്തം ജീവനും.
Read More » -
അമേരിക്കന്‍ റാപ്പര്‍ കൂലിയോ അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി പുരസ്‌കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. സുഹൃത്തും ദീര്‍ഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മാനേജര്‍ തയ്യാറായിട്ടില്ല. ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജര്‍ സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ആര്‍ട്ടിസ് ലിയോണ്‍ ഐവി ജൂനിയര്‍ എന്നാണ് കൂലിയോയുടെ യഥാര്‍ത്ഥ പേര്. 80 കളിലായിരുന്നു റാപ്പ് സംഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995-ല്‍ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈന്‍ഡ്‌സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്‌കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ല്‍…
Read More » -
കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, പകുതിയിലേറെയും പ്രവാസികള്‍ എന്ന് ഡോ. ഖാലിദ് അല്‍ സലാഹ്
കുവൈത്തില്‍ പ്രതിവര്‍ഷം 2,800ലേറെ പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നതായി വെളിപ്പെടുത്തല്‍. പുകവലിയും അര്‍ബുദവും നിയന്ത്രിക്കുന്നതിനുള്ള കുവൈത്ത് സൊസൈറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സൊസൈറ്റിയിലെ കാന്‍സര്‍ രോഗികളുടെ ഫണ്ട് തലവനുമായ ഡോ. ഖാലിദ് അല്‍ സലാഹ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതില്‍ പകുതിയും പ്രവാസികളാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കുവൈത്ത് കാന്‍സര്‍ സെന്ററിലെ സാമൂഹിക സേവനത്തില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന രോഗിക്ക് സൊസൈറ്റി നല്‍കുന്ന സഹായം വ്യത്യാസപ്പെടുന്നുണ്ട്. സാമ്പത്തികമായും മാനസികമായും രോഗിയെ പരിചരിക്കുന്നതിനു പുറമെ കാന്‍സര്‍ രോഗികള്‍ക്കായി അവരുടെ കുടുംബത്തിനൊപ്പം സൗജന്യ ഉംറ യാത്രകള്‍ നടത്തുന്നതിന് സൗകര്യങ്ങള്‍ അടക്കം ആത്മീയ മേഖലയിലും സൊസൈറ്റി ഇടപെടുന്നുണ്ട്. ഇതിനകം 1,500ല്‍ അധികം പേര്‍ക്കാണ് ഇത്തരത്തില്‍ സൗകര്യം ചെയ്തു നല്‍കിയിട്ടുള്ളത്. കൂടാതെ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയ ഒരു കാന്‍സര്‍ രോഗിക്ക് കുടുംബത്തോടൊപ്പം സ്വന്തം രാജ്യത്തേക്ക് യാത്രചെയ്യാന്‍ അവസരവും ഒരുക്കും. ഇതിന്റെ ചെലവുകളും സൊസൈറ്റിയാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
യു.എ.ഇയില്‍ നിയന്ത്രണംവിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് അപകടം, 2 പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
അബൂദബി: യുഎഇയില്‍ നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ അബൂദബിയിലെ ക്ലീവ്ലാന്‍ഡ് ക്ലിനികിന്റെ പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശമാറി ആശുപത്രിയുടെ പ്രവേശന സ്ഥലത്തെ തൂണിലിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » -
ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത
മസ്‌കറ്റ്: ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍ 47 മിനിറ്റില്‍ യാത്ര ചെയ്യാനാകും. ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍ 40 മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനിറ്റില്‍ സഞ്ചരിക്കാനാകും. On the sidelines of…
Read More » -
യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ ഇളവുകള്‍; ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം
അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്‍ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലാണ് പുതിയ ഇളവുകള്‍ ബാധകമല്ലാത്തത്. ഇവിടങ്ങളില്‍ പഴയതുപോലെ തന്നെ പൊതുജനങ്ങള്‍ മാസ്‍കുകള്‍ ധരിക്കണം. എന്നാല്‍ മാളുകള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലൊന്നും ഇനി മാസ്‍ക് നിര്‍ബന്ധമല്ല. അതേസമയം ഭക്ഷണ വിതരണം നടത്തുന്നവര്‍, കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവര്‍, കൊവിഡ് രോഗബാധ സംശയിക്കപ്പെടുന്നവര്‍ എന്നിവരും മാസ്‍ക് ധരിക്കേണ്ടതുണ്ട്. വേഗത്തില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളിലുള്ളവര്‍ തുടര്‍ന്നും മാസ്‍ക് ധരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ താമസക്കാരും സന്ദര്‍ശകരും ഇക്കാര്യം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പെടുന്നത്. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‍ക് ധരിക്കേണ്ടതുണ്ടോ എന്ന്…
Read More »