NEWSWorld

ജപ്പാന്‍ കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ നിയമ വിധേയമാക്കുന്നു, അപസ്മാരം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ ഫലപ്രദം

കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ നിയമ വിധേയമാക്കാനൊരുങ്ങി ജപ്പാന്‍. കഞ്ചാവ് അധിഷ്ഠിത മരുന്നുകളുടെ ഉപയോഗം അനുവദിക്കാമെന്ന് ആരോഗ്യ മന്ത്രാലയ പാനല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അതേസമയം മെഡിക്കല്‍ ആവശ്യത്തിന് ഒഴികെയുള്ള കഞ്ചാവിന്റെ ഉപയോഗം പഴയതു പോലെ തടയും. അടുത്തിടെ തായ്ലന്‍ഡില്‍ ടൂറിസം മേഖലയില്‍ കഞ്ചാവ് പരസ്യമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

ഗുരുതരമായ അപസ്മാരം പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ പല രാജ്യങ്ങളിലും കഞ്ചാവില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ ചികിത്സാ രീതികള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയാണ് ജപ്പാന്‍ ഈ വഴിക്ക് നീങ്ങുന്നത്.കഞ്ചാവില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച മരുന്നുകളുടെ ഇറക്കുമതിയും ഉല്‍പ്പാദനവും അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് മുന്‍പാകെ വിദഗ്ദ്ധ സമിതി വ്യാഴാഴ്ച നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Back to top button
error: