NEWSWorld

അമേരിക്കന്‍ റാപ്പര്‍ കൂലിയോ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി പുരസ്‌കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. സുഹൃത്തും ദീര്‍ഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മാനേജര്‍ തയ്യാറായിട്ടില്ല.

ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജര്‍ സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

Signature-ad

ആര്‍ട്ടിസ് ലിയോണ്‍ ഐവി ജൂനിയര്‍ എന്നാണ് കൂലിയോയുടെ യഥാര്‍ത്ഥ പേര്. 80 കളിലായിരുന്നു റാപ്പ് സംഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995-ല്‍ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈന്‍ഡ്‌സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്‌കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ല്‍ ബില്‍ബോര്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതെത്തിയ ഗാനമായും ഗാങ്സ്റ്റാസ് പാരഡൈസ് മാറി.

 

Back to top button
error: