NEWSWorld

തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥകള്‍ ലംഘിച്ചതിന് യു.എ.ഇയില്‍ കംപനി ഡയറക്ടര്‍ക്ക് പിഴ ചുമത്തി

യുഎഇയില്‍ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ലംഘിച്ച സംഭവത്തില്‍ രാജ്യത്തെ ഒരു ഹ്യൂമണ്‍ റിസോഴ്‌സസ് കംപനി ഡയറക്ടര്‍ക്ക് പിഴ ചുമത്തി. ദുബൈ നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി കോടതിയാണ് ഇയാള്‍ക്ക് നാല് ലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്.

യുഎഇയില്‍ നിയമ വിരുദ്ധമായി താമസിച്ചുവരികയായിരുന്ന ഏഴ് പ്രവാസികളെ കംപനിയില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ അല്ലാതിരുന്ന പ്രവാസികളെ ജോലിക്ക് നിയമിച്ചതിനും കൂടിയാണ് കംപനിക്കെതിരായ നടപടി.

നിയമ വിരുദ്ധമായി ജോലി ചെയ്ത ഏഴ് പ്രവാസികളെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. ദുബൈ നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും മറ്റൊരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്തതിനും ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിര്‍ഹം വീതം പിഴ ചുമത്തി. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: