NEWSWorld

ഫ്ളോറിഡയില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത് അഞ്ച് അടി നീളമുള്ള ചീങ്കണ്ണി

മിയാമി: ഫ്ളോറിഡയില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ അഞ്ച് അടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തി. എവര്‍ഗ്ലേഡ്സിലുള്ള ഒരു ദേശീയോദ്യാനത്തിലാണ് വയര്‍ അസാധാരണമായി വീര്‍ത്ത നിലയില്‍ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 18 അടിയോളം നീളമുള്ള പാമ്പിനെ ദയാവധത്തിന് വിധേമാക്കിയ ശേഷം വയര്‍ കീറി നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ചീങ്കണ്ണിയെ കണ്ടെത്തിയത്.

സംഭവത്തിന്റെ സാമൂഹ്യമാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തതോടെ ചീങ്കണ്ണിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലിയ ചര്‍ച്ചയായി. ശാസ്ത്രജ്ഞയായ റോസി മൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഭയാനകമായ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. ഫ്ളോറിഡയില്‍ ബര്‍മീസ് പെരുമ്പാമ്പുകളെ ദയാവധത്തിനു വിധേയമാക്കണമെന്ന് നിയമമുണ്ട്. ക്രമാതീതമായി പെറ്റുപെരുകുന്ന ഇവ തദ്ദേശീയമായ ജീവജാലങ്ങള്‍ക്കും സ്വാഭാവിക പരിസ്ഥിതിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനാലാണിത്.

Back to top button
error: