NEWSWorld

യു.എസില്‍ വാള്‍മാര്‍ട്ട് ഷോറൂമില്‍ വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസിലെ വെര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് ഷോറൂമില്‍ വെടിവയ്പ്. പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമിയും കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ട് ഷോറൂമിലായിരുന്നു ആക്രമണം. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

വെടിവയ്പ് ഹൃദയഭേദകമാണെന്ന് വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റര്‍ ലൂയിസ് ലൂകാസ് ട്വിറ്ററില്‍ കുറിച്ചു. നിരവധിപ്പേരുടെ ജീവനെടുത്ത ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കും തനിക്ക് വിശ്രമമില്ലെന്നും അവര്‍ പറഞ്ഞു.

 

Back to top button
error: