ലോകകപ്പ് 2022 ആസ്വദിക്കാന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ ഇസ്ലാം മതം സ്വീകരിച്ചതായാണ് മജീദ് ഫ്രീമാന്റെ ട്വീറ്റ്.
“അല്ലാഹു അക്ബര്‍! അടുത്തിടെ 500-ലധികം ആളുകള്‍ ഇസ്ലാം സ്വീകരിച്ചതായി ഖത്തറില്‍ ഞങ്ങള്‍ കേട്ടു. ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ആരാധകരാണ് അവിടെയുള്ളത് . അവര്‍ക്ക് ഇസ്ലാമിന്റെ സൗന്ദര്യം കാണാന്‍ അവസരം ലഭിക്കട്ടെ, അല്ലാഹു അവരെ നയിക്കട്ടെ.” ഇത്തരത്തിലാണ് മജീദ് ഫ്രീമാന്റെ ട്വീറ്റ് . കൂടാതെ, ഒരു മെക്‌സിക്കന്‍ ആരാധകന്‍ ഇസ്ലാം സ്വീകരിച്ചതായി അവകാശപ്പെടുന്ന വീഡിയോയും മജീദ് ഫ്രീമാന്‍ പങ്കുവെച്ചു.
അതേസമയം 2022-ലെ ഫിഫ ലോകകപ്പ് വേളയില്‍ മതപരിവര്‍ത്തനങ്ങള്‍ ഉണ്ടായതായി അവകാശപ്പെടുന്നത് മജീദ് ഫ്രീമാന്‍ മാത്രമല്ല, ഖത്തറില്‍ നടന്ന ലോകകപ്പ് വേളയില്‍ ഇതുവരെ 558 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി ട്വിറ്ററില്‍ മറ്റ് ഇസ്ലാമിസ്റ്റുകളും പറയുന്നു. “ഡോ സാക്കിര്‍ നായിക്കിന്റെയും സംഘത്തിന്റെയും ഖത്തറിലേക്കുള്ള മഹത്തായ പ്രവേശനത്തോടെ, ആയിരക്കണക്കിന് യൂറോപ്യന്മാര്‍ വെളിച്ചം കാണുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്യും.” എന്നാണ് പലരുടെയും ട്വീറ്റ്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഇന്ത്യ ട്വിറ്റര്‍ തടഞ്ഞുവച്ച 5 പില്ലേഴ്‌സ് യുകെയുടെ ഡെപ്യൂട്ടി എഡിറ്റര്‍ ഡില്ലി ഹുസൈനും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഖത്തറില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ 558 പേരെങ്കിലും ഇസ്ലാം സ്വീകരിച്ചുവെന്നാണ് ഡില്ലി പറയുന്നത്.
അതേസമയം മഹത്തായ ഒരു കായികമേളയെ വർഗ്ഗീയവത്കരിക്കാനുള്ള ഇത്തരം നീചമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഫ വ്യക്തമാക്കി.