റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ പാർക്കിലേക്ക് വൺ- വേ ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സേവനം ലഭിക്കുക. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം കാരണം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ സഹകരണത്തോടെ റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ബസ് റൂട്ട് ആരംഭിച്ചത്. റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രകൾ വൈകിട്ട് മൂന്നിനും അഞ്ചിനും ഗ്ലോബൽ വില്ലേജിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യാത്രകൾ രാത്രി 10നും 12നും പുറപ്പെടും. യാത്രക്കാർക്ക് റാക് ബസ് എന്ന സ്മാർട്ട് ആപ്പിൽ ഓൺലൈനായി ബുക്ക് ചെയ്യാനും യാത്രക്ക് പണം നൽകാനും കഴിയും. ഇൻ്റർസിറ്റി ബസ് സർവീസ് വിപുലീകരിക്കുന്നതിനും എല്ലാവർക്കും പൊതുഗതാഗതം സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് സർവീസ് ആരംഭിച്ചത് എന്ന് റാക് ബസ് ക്വാളിറ്റി ആൻഡ് ഓപറേഷൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് ഹാഷിം ഇസ്മാഈൽ പറഞ്ഞു.
Related Articles
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
November 12, 2024
വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണം; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്
November 12, 2024
പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു; ആശുപത്രിയിലെത്തിച്ചെങ്കിലും മരണം
November 12, 2024
പാര്‍ട്ടി വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും കടുംപിടിത്തം,സന്ദീപ് വാര്യര്‍ക്കെതിരേ നടപടിക്കൊരുങ്ങി BJP
November 12, 2024
Check Also
Close