ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികൾ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്ലീൻ.
ആസ്ട്രേലിയൻ സ്വദേശിയും മുപ്പത്തൊന്നുകാരിയുമായ എവ്ലീൻ ഇപ്പോൾ രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. മറ്റ് സ്ത്രീകളെ പോലെയല്ല രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമാണ് എവ്ലീനുള്ളത്. അത്യപൂർവമായി കാണുന്ന ജനിതക വൈകല്യമാണ് എവ്ലീനെയും ബാധിച്ചത്.
പ്രായപൂർത്തിയായപ്പോൾ തന്നെ തന്റെ വൈകല്യം എവ്ലീൻ മനസിലാക്കിയെങ്കിലും പുറത്താരോടും പറഞ്ഞില്ല. ആൾക്കാർ തന്നെ കളിയാക്കും എന്ന ഭയമായിരുന്നു അവർക്കുണ്ടായിരുന്നത്. ഒരു പ്രണയം തകർന്നതിന് ശേഷം സെക്സ് വർക്കിന് ഇറങ്ങുകയായിരുന്നു അവർ. തന്റെ സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ് രക്ഷപ്പെടുത്തിയതെന്നും എവ്ലീൻ പറയുന്നു.
ശാരീരികമായ പ്രത്യേകതകൾ മനസിലാക്കിയ അയാൾ ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയായിരുന്നു. ഒപ്പം ചികിത്സിക്കാനും തയ്യാറായി. പരിശോധനകൾ കഴിഞ്ഞപ്പോൾ ഗർഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. തുടർന്ന് അതിനുള്ള ചികിത്സകളായി. ചികിത്സ പൂർത്തിയായപ്പോൾ കൃത്രിമ മാർഗത്തിലൂടെ ഗർഭിണിയാകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശിച്ചതെന്നും എവ്ലീൻ പറഞ്ഞു.
എന്നാൽ ഡോക്ടർമാരെ പോലും ഞെട്ടിച്ചാണ് എവ്ലീൻ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകിയത്.
ആഗ്രഹം പോലെ സ്വാഭാവികമായ ലൈംഗിക ബന്ധത്തിലൂടെ തന്നെ എവ്ലീൻ ഗർഭിണിയാവുകയായിരുന്നു.രണ്ട് യോനിയുള്ളതിനാൽ മറുപിളളയും മറ്റും പുറത്തുവരുന്നത് പ്രയാസകരമാണെന്ന് വ്യക്തമായതാേടെ സിസേറിയൻ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
രണ്ട് യോനികളുണ്ട്. അതിൽ ഒരു യോനി ജോലിയ്ക്കും മറ്റൊന്ന് സ്വകാര്യ ജീവിതത്തിനുമായാണ് ഉപയോഗിക്കുന്നതെന്നും എവ്ലീൻ പറഞ്ഞു. ഏഴു വർഷത്തോളം സ്വതന്ത്രമായി ലോകമെമ്പാടും സഞ്ചരിച്ചുവെന്നും അവർ പറഞ്ഞു. ഒരു യോനി ജോലിയ്ക്കും ഒരു യോനി വ്യക്തിപരമായ ജീവിതത്തിനും ഉപയോഗിക്കാൻ കഴിഞ്ഞു. ഇത് വൈകാരികമായും ശാരീരികമായും ജോലി വളരെ എളുപ്പത്തിലാക്കിയെന്നും എവ്ലീൻ പറഞ്ഞു.
രണ്ട് യോനികൾ ഉള്ളതിനാൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആർത്തവ സമയത്ത് രണ്ട് ടാംപണുകൾ ഉപയോഗിക്കണം. ഗൈനക്കോളജിസ്റ്റിനെ സന്ദർശിക്കുമ്പോൾ ഇടയ്ക്കിടെ രണ്ട് യോനികളും എസ്ടിഡി പരിശോധനയ്ക്ക് വിധേയമാകുമെന്നും അവർ പറഞ്ഞു. ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികൾ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്ലീൻ പറഞ്ഞു.
didelphic uterus’ എന്ന അവസ്ഥയാണ് എവ്ലീനെ ബാധിച്ചത്. രണ്ട് ഗർഭപാത്രങ്ങളും ചിലപ്പോൾ രണ്ട് യോനികളും ഉണ്ടാകുന്ന ഒരു തരം വൈകല്യമാണിത്. ചില സ്ത്രീകളിൽ ഈ അവസ്ഥ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.