World
-
നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍നിന്ന് മടങ്ങിപ്പോയ 3 നേപ്പാള്‍ സ്വദേശികളും
കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരിൽ പത്തനംതിട്ടയിൽനിന്ന് മടങ്ങിയ മൂന്ന് നേപ്പാള്‍ സ്വദേശികളും. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്. നേപ്പാളിൽ സുവിശേഷകനായിരുന്ന പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവരടക്കമുള്ള അഞ്ചംഗ സംഘം. മടക്കയാത്രയില്‍ സംഘത്തിലെ ദീപക്ക് തമാഹ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങി. മറ്റു മൂന്നുപേരും പൊഖാറയിലേക്ക് പോകവേയായിരുന്നു അപകടം. 45 വർഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന മാത്യു ഫിലിപ്പിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചുപേരും എത്തിയത്. ഞായറാഴ്ച രാവിലെ 10.33ന് അഞ്ച് ഇന്ത്യക്കാർ അടക്കം 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. വീണതിനു പിന്നാലെ വിമാനം തീപിടിച്ചു. ഇതുവരെ 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
Read More » -
ആറ് ഘട്ടങ്ങളിലായി 11 മണിക്കൂര്‍ ശസ്ത്രക്രിയ; ഇറാഖി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി
റിയാദ്: സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്. ഇരട്ടകൾ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ 70 ശതമാനം വിജയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. എന്നാൽ വളരെ സൂക്ഷ്മമായി വിദഗ്ധ സംഘത്തിന് ഇവരെ വിജയകരമായി വേർപ്പെടുത്താനായി. ശസ്ത്രക്രിയ ചെയ്ത് വേർപ്പെടുത്തിയ ശരീര ഭാഗങ്ങളിൽ സ്കിൻ എക്സറ്റൻഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ശസ്ത്രക്രിയക്കും ഇരട്ടകളെ വിധേയമാക്കി. പ്ലാസ്റ്റിക് സർജറി സംഘമാണ് ഇത് ചെയ്തത്. വേർപെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്. ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ…
Read More » -
ഒരു മാസത്തിനിടെ 60,000 മരണം; ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന
ബീജിങ്: ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് 60,000 പേർ മരിച്ചതായി സ്ഥിരീകരിച്ചു ചൈന. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ ഉള്‍പ്പടെയുള്ള പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90…
Read More » -
നേപ്പാളിൽ 5 ഇന്ത്യക്കാരുൾപ്പെടെ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍
കാഠ്മണ്ഡു: നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വരികയായിരുന്നു വിമാനം. 68 യാത്രക്കാരും ക്യാപ്റ്റന്‍ അടക്കം നാലു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊഖാറ വിമാനത്താവളത്തിന്റെ റൺവെയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന…
Read More » -
ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു
വൈക്കം: ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അവിടെനിന്നു ആംബുലൻസിൽ വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയ്ക്കാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കി എന്ന് ബോദ്ധ്യമായി.…
Read More » -
ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്ന്; മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി
ടെഹ്‌റാന്‍: ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി. മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റിയത്. നേരത്തെ ഇറാന്‍ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന് വേണ്ടി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാന്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടണ്‍ പ്രതികരിച്ചു. ‘ബ്രിട്ടീഷ്-ഇറാന്‍ പൗരന്‍ അലിറേസ അക്ബറിയുടെ വധശിക്ഷയില്‍ ഞെട്ടിപ്പോയി. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് ഇത്’- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു. ഇറാന്‍ പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന്‍ സുപ്രീം നാഷണല്‍…
Read More » -
സാഹസിക സഞ്ചാരികൾ ഷാര്‍ജയിലേക്ക് സ്വാഗതം, പട്ടംപോലെ പറന്ന് കാഴ്ചകള്‍ കാണാം; യു.എ.ഇയിലെ ആദ്യത്തെ ഔദ്യോഗിക പാരാഗ്ലൈഡിംഗ് കേന്ദ്രം തുറന്നു: തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം
യുഎഇയിലെ സാഹസിക വിനോദസഞ്ചാരത്തിന് പുതിയ ആവേശം പകരുകയാണ് ഷാര്‍ജ സ്‌കൈ അഡ്വഞ്ചേഴ്‌സ് പാരാഗ്ലൈഡിങ് സെന്റര്‍. ഷാര്‍ജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിലാണ് യുഎഇയില്‍ തന്നെ ആദ്യത്തെ ഔദ്യോഗിക ലൈസന്‍സുള്ള പാരാഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പാരാഗ്ലൈഡിങ് ചാംപ്യന്‍ഷിപിന് ശേഷം തിങ്കളാഴ്ച മുതല്‍ അതിഥികള്‍ക്കായി കേന്ദ്രം വാതില്‍ തുറക്കും. ഷാര്‍ജയുടെ മധ്യമേഖലയില്‍ അല്‍ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാന്‍ പാകത്തിലുള്ള മനോഹരമായ കാഴ്ചകള്‍ ആകാശത്ത് പറന്നുനടന്ന് കാണാന്‍ അവസരമൊരുക്കുന്ന സ്‌കൈ അഡ്വഞ്ചേഴ്‌സ്, മേഖലയില്‍ നിരവധി കച്ചവട-നിക്ഷേപ സാധ്യതകള്‍ക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങള്‍ പകരുന്ന മൂന്ന് പാക്കേ പജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവില്‍ ‘സ്‌കൈ അഡ്വഞ്ചേഴ്‌സി’ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാന്‍ സാധിക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസന്‍സ് നേടാമെന്നും പഠിക്കുന്നതിനുള്ള സമഗ്രമായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്സ്, നിലവില്‍ ലൈസന്‍സുള്ള…
Read More » -
ഈസ്റ്റര്‍ ആക്രമണം; മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് 10 കോടി പിഴചുമത്തി ശ്രീലങ്കന്‍ സുപ്രീം കോടതി
കൊളംബോ: 2019 ലെ ഈസ്റ്റര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് 31 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടും നാല് മുന്‍ ഉദ്യോഗസ്ഥരോടും ഉത്തരവിട്ട് ശ്രീലങ്കന്‍ സുപ്രീം കോടതി. ആക്രമണത്തെക്കുറിച്ച് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ഏറ്റവും വിനാശകരമായ ഒരു ഭീകരാക്രമണം തടയുന്നതില്‍ കാണിച്ച അവഗണനയുടെ പേരിലാണ് കോടതി പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ശ്രീലങ്കന്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഉത്തരവ് പുറത്തുവിട്ടത്. പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് സിരിസേന തന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് 10 കോടി ശ്രീലങ്കന്‍ രൂപ (2.73,300 യു.എസ് ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. മുന്‍ പോലീസ് മേധാവി പൂജിത് ജയസുന്ദര, മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി നിലന്ത ജയവര്‍ധനെ എന്നിവര്‍ക്ക് 7.5 കോടി രൂപ വീതവും (2,04,975 യു.എസ് ഡോളര്‍) മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോയ്ക്ക്…
Read More » -
വീണ്ടുമൊരു മൂത്രവിവാദം: അഗ്‌നിപര്‍വ്വതത്തിലേക്കു യുവാവ് മൂത്രമൊഴിച്ചു, പിന്നീട് സംഭവിച്ചത്
ഹോണോലുലു: എയര്‍ ഇന്ത്യയിലെ മൂത്രവിവാദങ്ങള്‍ക്കു പിന്നാലെ ഇതാ മറ്റൊരു മൂത്രവിവാദം കൂടി. അഗ്‌നിപര്‍വ്വതത്തിലേക്കു മൂത്രമൊഴിച്ച യുവാവിനെതിരേ രോഷം! ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനത്തിലെ കിലൗയ എന്ന സജീവ അഗ്‌നിപര്‍വ്വതത്തിലേക്കാണ് യുവാവ് മൂത്രമൊഴിച്ചതാണ് പൊല്ലാപ്പായത്. സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് രോഷം അണപൊട്ടിയത്. യുവാവിന്റെ പ്രവൃത്തിയെ അപലപിച്ചു നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് യുവാവിന്റെ പ്രവൃത്തി വ്യക്തമാക്കുന്നതെന്നു പലരും അഭിപ്രായം പങ്കുവെച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ ഹവായി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അതിവ പ്രാധാന്യമുള്ള ദേശീയോദ്യാനമാണ് ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനം. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് സജീവ അഗ്‌നിപര്‍വ്വതങ്ങളായ കിലൗയയും മോണ ലൗവയും ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ്. കിലൗയ കാണാനെത്തിയ യുവാവ് ആണ് അഗ്‌നിപര്‍വ്വതത്തിലേക്കു മൂത്രമൊഴിച്ചത്. ഹവായന്‍ വിശ്വാസമനുസരിച്ച് അഗ്നിപര്‍വതങ്ങളുടെയും അഗ്നിയുടെയും ദേവിയായ പെലെയുടെ വാസസ്ഥലമാണ് കിലൗയ. സംഭവത്തിന്റെ ചിത്രം ശനിയാഴ്ച മുതലാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതില്‍ യുവാവിനെ ടാഗ് ചെയ്തിരുന്നു. സംഭവം ചര്‍ച്ചയായതോടെ യുവാവ് സമൂഹ മാധ്യമത്തിലെ അക്കൗണ്ട്…
Read More » -
യു.എസില്‍ വിമാനസര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; സൈബര്‍ ആക്രമണത്തിന് തെളിവില്ല
ന്യൂയോര്‍ക്ക്: യു.എസില്‍ തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) സംവിധാനത്തില്‍ വന്ന സാങ്കേതിക തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതര്‍ അറിയിച്ചു. കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെയാണ് യു.എസിലെ വ്യോമയാന മേഖല സ്തംഭിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകി, 1300 ല്‍ പരം സര്‍വീസുകള്‍ റദ്ദാക്കി. ഈ കണക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സെപ്റ്റംബര്‍ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. യു.എസ് സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണു പൈലറ്റുമാര്‍ക്കു സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ എഫ്.എ.എ ഉത്തരവിട്ടിരുന്നു. വിമാനഗതാഗതവുമായി ബന്ധപ്പെട്ട ‘നോട്ടിസ് ടു എയര്‍ മിഷന്‍സ്’ സംവിധാനമാണു തകരാറിലായത്. യാത്രാപാതയിലെ പക്ഷിശല്യം, അടഞ്ഞ റണ്‍വേ, പ്രതികൂല കാലാവസ്ഥ, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളില്‍ പൈലറ്റുമാര്‍ക്കു സുരക്ഷാ…
Read More »