World
-
റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. As we approach the anniversary of Russia’s brutal invasion of Ukraine, I'm in Kyiv today to meet with President Zelenskyy and reaffirm our unwavering commitment to Ukraine’s democracy, sovereignty, and territorial integrity. — President Biden (@POTUS) February 20, 2023 ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദഗ്ധർ വിലയിരുത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. മ്യൂണിച്ചിസ്‍ നടന്ന സുരക്ഷാ ഉച്ചകോടിയിലാണ് യുഎസ് സ്റ്റേറ്റ്…
Read More » -
ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പൊളിച്ചടുക്കിയ ജോര്‍ജ് സോറോസ്; അദാനി വിവാദത്തില്‍ മോദിക്കെതിരേ രംഗത്തുവന്ന ശതകോടീശ്വരനെ അറിയാം
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് യു.എസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. അദാനി വിഷയത്തില്‍ മോദി, പാര്‍ലമെന്റിലും, വിദേശ നിക്ഷേപകരോടുമടക്കം മറുപടി പറയേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ച്ചയ്ക്ക് വഴിയൊരിക്കിയെന്നതടക്കം ആരോപണങ്ങള്‍ക്കു നടുവിലാണ് ഈ കുേബരന്‍. ഇതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഏഴു പ്രധാന വസ്തുതകള്‍. 1. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് ജോര്‍ജ് സോറോസ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് എന്നതു പോലെയാണ് യുകെയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് ഷോര്‍ട് ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന സോറോസ് നൂറു കോടി ഡോളര്‍ നേടി എന്നതാണ് ആരോപണം. 2. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ് സോറോസിന്റെ ആസ്തി മൂല്യം 2023 ഫെബ്രുവരി 17ന് 670 കോടി ഡോളറാണ്. 3. ഹംഗറിയില്‍, 1930 ല്‍ ജനിച്ച സോറോസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ തന്റെ പഠനത്തിന് പണം…
Read More » -
വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; പതിച്ചത് ജപ്പാനില്‍
ടോക്കിയോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ചതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ശനിയാഴ്ച ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ കടലിലേക്ക് ഉത്തര കൊറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. അടുത്താഴ്ച വാഷിങ്ടണിലാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മിസൈന്‍ വിക്ഷേപിക്കാന്‍ ഉത്തരവിട്ടതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ വിക്ഷേപിച്ച് ഒരു മണിക്കൂറിലധികം കഴിഞ്ഞ് ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളില്‍ പതിച്ചതായും ജാപ്പനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. വിക്ഷേപണത്തെ ജപ്പാന്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിസിഹ്ദ പറഞ്ഞു. എന്നാല്‍, കപ്പലുകള്‍ക്കോ വിമാനത്തിനോ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജപ്പാന്‍ അറിയിച്ചു. മിസൈല്‍…
Read More » -
തുര്‍ക്കി-സിറിയ ഭൂചലനം; മരണം അരലക്ഷത്തിലേക്ക്, സിറിയയിൽ രക്ഷാപ്രവർത്തനം ഇഴയുന്നു, യു.എന്നിനെതിരേയും പ്രതിഷേധം
അങ്കാറ: തുര്‍ക്കി – സിറിയ ഭൂചലനത്തില്‍ മരണ സംഖ്യ അരലക്ഷത്തിലേക്ക്. ഇതുവരെ മരണം 45000 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ. തുര്‍ക്കിയില്‍ 39,672 പേരും സിറിയയില്‍ 5814 പേരുമാണ് മരിച്ചത്. എന്നാൽ യഥാർത്ഥ മരണ സംഖ്യ ഇതിലേറെ വരുമെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സിറിയയിലെ ഭൂകമ്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് സഹായം കൃത്യമായി എത്തിക്കാനാകാത്തത് തിരിച്ചടിയാണ്. അവിടെ നിന്നുള്ള യഥാർത്ഥ വിവരങ്ങളും ലഭ്യമല്ല. തുര്‍ക്കിയില്‍ 100 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ 50,000 കടന്നേക്കുമെന്ന് നേരത്തെ യു.എന്‍ ദുരിതാശ്വാസ വിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് അറിയിച്ചിരുന്നു. തുര്‍ക്കിയില്‍മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേര്‍ക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയില്‍മാത്രം 53 ലക്ഷം പേര്‍ ഭവനരഹിതരുമായി. അതേസമയം തുര്‍ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും വിദേശ…
Read More » -
പ്രളയ സമയത്ത് തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെ തിരിച്ചയച്ചു; പാകിസ്ഥാന്റെ ‘ഭൂകമ്പ സഹായത്തില്‍’ വിവാദം
ഇസ്ലാമാബാദ്: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ വിവാദം. കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയത്തില്‍ പാകിസ്ഥാനെ സഹായിക്കാനായി തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെയാണ് പാകിസ്ഥാന്‍ തിരിച്ചു തുര്‍ക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദ് ആരോപിച്ചു. സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ സാധനങ്ങള്‍ എല്ലാം തുര്‍ക്കി പാകിസ്ഥാന് നല്‍കിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു വരികയാണെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നത്. കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അങ്കാറയിലെത്തിയ ഷെഹബാസ്, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ്, പാകിസ്ഥാന്റെ നയതന്ത്ര മേഖലയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.
Read More » -
കറാച്ചി പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുന്നു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാനെ ഞെട്ടിച്ച് കറാച്ചിയിലെ ഭീകരാക്രമണം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്താണ് തീവ്രവാദികളുടെ സംഘം ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ സമയം വൈകിട്ട് ഏഴ് മണിയോടെ ഷെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പോലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരര്‍, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം. പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ പ്രത്യോക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളില്‍ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പോലീസും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സൈനിക കമാന്‍ഡോകളും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്. താഴത്തെ നാല് നിലകള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. കെട്ടിട്ടത്തിന് അകത്ത് നിന്നും ഇപ്പോഴും സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേള്‍ക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. പത്തു പേരടങ്ങിയ തീവ്രവാദി സംഘമാണ് കെട്ടിട്ടത്തിന് അകത്തേക്ക് പ്രവേശിച്ചതെന്നാണ് നിഗമനം.…
Read More » -
ഇനി ചറ പറാ പ്രസവിക്കൂ; അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍
കാബൂള്‍: മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനുള്ള ഗൂഢ മാർഗമെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. താലിബാന്‍ വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭനിരോധന മരുന്നുകളും ഉറകള്‍ ഉള്‍പ്പെടെയുള്ളവയും നീക്കം ചെയ്യണമെന്നും മെഡിക്കൽ സ്റ്റോറുകളോടും ഫാർമസികളോടും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തോക്കും ആയുധങ്ങളുമായെത്തിയ താലിബാന്‍ നേതാക്കള്‍ ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായി ഫാര്‍മസി ജീവനക്കാരനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘തോക്കുമായി താലിബാന്‍ സംഘം എന്റെ കടയിലും എത്തിയിരുന്നു. ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. അവര്‍ ഫാര്‍മസികള്‍ തോറും കയറിയിറങ്ങി ആളുകളെ ഭീഷണിപ്പെടുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് താലിബാന്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കരുതെന്നും താലിബാന്‍ താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജനന നിയന്ത്രണ ഗുളികകള്‍, ഡെപ്പോ-പ്രൊവേര കുത്തിവയ്പ്പുകള്‍ തുടങ്ങിയവ ഈ മാസം മുതല്‍ ഫാര്‍മസിയില്‍ സൂക്ഷിക്കരുതെന്നാണ് താലിബാന്‍ നിര്‍ദേശം.
Read More » -
ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഇടപെടലെന്നു റിപ്പോർട്ട്, തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാൻ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി
ന്യൂഡല്‍ഹി: ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഇസ്രായേൽ ഇടപെടലുണ്ടായെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്താന്‍ ഇസ്രായേല്‍ കരാര്‍ സംഘം സോഫ്റ്റ്വേർ ഉപയോഗിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍. വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. വാണിജ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തി. ഇന്ത്യ അടക്കം 20 രാജ്യങ്ങളിലാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. മുന്‍ ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ തല്‍ ഹനാനാണ് ഇതിന് നേതൃത്വം നല്‍കിയത്. ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും ഫെയ്‌സ് ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചതായും ഗാർഡിയന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് സംഘത്തെ…
Read More » -
പാക്കിസ്ഥാനില്‍ ‘പെട്രോള്‍ ബോംബ്’ പൊട്ടിച്ച് സര്‍ക്കാര്‍; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 22 രൂപ
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസല്‍ 17 രൂപയുമാണ് ഉയര്‍ത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് വില ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ബോംബ് എന്നാണ് പുതിയ വില വര്‍ധനയെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാകിസ്ഥാന്‍ രാജ്യാന്തര നാണ്യ നിധിയില്‍നിന്നു (ഐഎംഎഫ്) വായ്പയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎഫിന്റെ നിബന്ധന പ്രകാരമാണ് ഇപ്പോഴത്തെ ഇന്ധന വില വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വില വര്‍ധനയോടെ ഒരു ലിറ്റര്‍ പെട്രോളിന് 272 രൂപയാണ് വില. ഹൈസ്പീഡ് ഡീസല്‍ ലിറ്ററിന് 280 രൂപ നല്‍കണം. മണ്ണെണ്ണ 202 രൂപയും ലൈറ്റ് ഡീസല്‍ 196 രൂപയുമാണ് വില. പാകിസ്ഥാനില്‍ വാഹനങ്ങള്‍ പ്രധാനമായും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളിലാണ് ഓടുന്നത്. ഗ്യാസ് വാഹനങ്ങള്‍ ഉണ്ടെങ്കിലും ഏറെ നാളായി രാജ്യത്ത് വാഹന വാതകം കിട്ടാനില്ലാത്ത സാഹചര്യമാണ്.
Read More » -
സൗദി അറേബ്യയിലെ ആശുപത്രിയില്‍ തീപിടുത്തം
റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ തീപിടുത്തം. മക്ക അൽ സാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിങ് അബ്‍ദുൽ അസീസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജർ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിച്ചു. ഓപ്പറേഷൻ തീയറ്ററിൽ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് കനത്ത പുക ഉയർന്നപ്പോൾ, തൊട്ടടുത്തുള്ള തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 23 രോഗികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാൽ തീപിടുത്തം കാരണമായി ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ അറ്റകുറ്റപ്പണികളുടെ കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാർ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More »