NEWSWorld

ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പൊളിച്ചടുക്കിയ ജോര്‍ജ് സോറോസ്; അദാനി വിവാദത്തില്‍ മോദിക്കെതിരേ രംഗത്തുവന്ന ശതകോടീശ്വരനെ അറിയാം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് യു.എസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. അദാനി വിഷയത്തില്‍ മോദി, പാര്‍ലമെന്റിലും, വിദേശ നിക്ഷേപകരോടുമടക്കം മറുപടി പറയേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ച്ചയ്ക്ക് വഴിയൊരിക്കിയെന്നതടക്കം ആരോപണങ്ങള്‍ക്കു നടുവിലാണ് ഈ കുേബരന്‍. ഇതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഏഴു പ്രധാന വസ്തുതകള്‍.

1. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് ജോര്‍ജ് സോറോസ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് എന്നതു പോലെയാണ് യുകെയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് ഷോര്‍ട് ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന സോറോസ് നൂറു കോടി ഡോളര്‍ നേടി എന്നതാണ് ആരോപണം.

Signature-ad

2. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ് സോറോസിന്റെ ആസ്തി മൂല്യം 2023 ഫെബ്രുവരി 17ന് 670 കോടി ഡോളറാണ്.

3. ഹംഗറിയില്‍, 1930 ല്‍ ജനിച്ച സോറോസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ തന്റെ പഠനത്തിന് പണം കണ്ടെത്താന്‍ റെയില്‍വേ പോര്‍ട്ടറായും, വെയ്റ്ററായുമൊക്കെ ജോലി ചെയ്തിട്ടുണ്ട്.

4. 1944 ല്‍ നാസികള്‍ ഹംഗറി ആക്രമിച്ചത് അദ്ദേഹത്തിന്റെ കുടുംബത്തെ ബാധിച്ചു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പോകുന്നതില്‍ നിന്നൊഴിവാകാന്‍ കുടുംബം വേര്‍പിരിയുകയും സോറോസ് ലണ്ടനില്‍ എത്തുകയുമായിരുന്നു. ഫിലോസഫിയായിരുന്നു പഠന വിഷയം.

5. ലണ്ടന്‍ മെര്‍ച്ചന്റ് ബാങ്കില്‍ ജോലി ചെയ്തതിനു ശേഷം 1956 ല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെത്തി. യൂറോപ്യന്‍ സെക്യൂരിറ്റീസ് അനലിസ്റ്റായിട്ടാണ് പ്രവര്‍ത്തിച്ചു, പിന്നീട് സോറോസ് ഫണ്ട് സ്ഥാപിച്ചു

6. തായ്‌ലന്‍ഡ് കറന്‍സി ബാത്ത്,1997 ല്‍ ഊഹക്കച്ചവടത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും സോറോസിനെതിരേ ആരോപണമുണ്ട്. ആ വര്‍ഷം ഏഷ്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടും വിമര്‍ശനമുയര്‍ന്നു.

7. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ 1984 ല്‍ സ്ഥാപിച്ചു. ഇത് 70 ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

Back to top button
error: