World

    • മലയാളി വിദ്യാര്‍ഥിനിക്ക് യു.കെയില്‍ ദാരുണാന്ത്യം, ബസ് സ്റ്റോപ്പിൽ വച്ച് നിയന്ത്രണംവിട്ട കാര്‍  ഇടിച്ചായിരുന്നു മരണം

         ലണ്ടന്‍:  യു.കെ ലീഡ്‌സില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം തോന്നക്കല്‍ സ്വദേശി ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ യു.കെ സമയം 8.30 മണിയോടെ നിയന്ത്രണംവിട്ട കാര്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ടുകള്‍. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലീഡ്‌സ് ബെക്കറ്റ് സര്‍വകലാശാലയിലെ പ്രോജക്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായിരുന്ന ആതിര. പഠനത്തിനായി ഒരു മാസം മുമ്പാണ് യു.കെയിലെത്തിയത്. ആതിരയുടെ ബന്ധു ലീഡ്സില്‍ താമസിക്കുന്നുണ്ട്. അനില്‍ കുമാറിന്റെയും ലാലിയുടെയും മകളാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. സഹോദരന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐ.ടി കംപനി ജീവനക്കാരനാണ്. സ്ട്രാറ്റ്‌ഫോര്‍ഡ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

      Read More »
    • ‘നാം ഒന്ന് നമുക്കൊന്ന്’ പോര; കുട്ടികൾ കുറയുന്നു, വയോജനങ്ങൾ കൂടുന്നു; പ്രതിസന്ധി പരിഹരിക്കാൻ നവദമ്പതികൾക്ക് 30 ദിവസം അവധി നൽകി ചൈന

      ബീജിംഗ്: ‘നാം ഒന്ന് നമുക്കൊന്ന്’ നയവുമായി ഇനിയും മുന്നോട്ടു പോയാൽ ഭാവി ഇരുട്ടിലാകുമെന്ന തിരിച്ചറിവിൽ ചൈന. വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തതോടെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ പുത്തൻ പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ് ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരായ ദമ്പതികൾക്ക് 30 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയിൽ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷാങ്ംഗി, ഗന്‌സു എന്നിവിടങ്ങിലാണ് അവധി നിലവിൽ വന്നത്. ഉയർന്ന ജീവിത ചെലവും കുറഞ്ഞ വരുമാനവും കാരണം ദമ്പതികൾക്ക് കുഞ്ഞുങ്ങളോട് താത്പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനീസ് സർക്കാരിനെ യഥാർത്ഥത്തിൽ ആശങ്കപ്പെടുത്തുന്നത് തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണത്തിൽ വരുന്ന ഇടിവാണ്. ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്ന ജനസംഖ്യയിലുണ്ടാകുന്ന കുറവ് സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായാണ് ബാധിക്കുന്നത്. വയോജനങ്ങളുടെ എണ്ണം 2030 ഓടെ 50 ശതമാനത്തിൽ കൂടുതലാകുമെന്നാണ് കണക്കുകൂട്ടുന്നത്. 1980-ലാണ് ചൈന ഒറ്റക്കുട്ടി നയം ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിച്ചത്. ജനനസംഖ്യ കുറയുന്നത് മറികടക്കാൻ മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ…

      Read More »
    • ചൈനയിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.3 തീവ്രത

      ബീജിങ്ങ്: ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ ചെയ്തു. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. അതേസമയം, ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് 4.4 തീവ്രത രേഖപ്പെത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 1.45 ഓടേയായിരുന്നു ഭൂചലനം. നേപ്പാളിലെ ബജുറയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഖണ്ഡിന്റെ കിഴക്ക് 143 കിലോമീറ്റര്‍ അകലെ നേപ്പാളിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

      Read More »
    • പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരുക്ക്

      ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരുക്കേറ്റു. നബ്ലുസ് നഗത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇസ്രയേല്‍ സേനയ്ക്ക് നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തി. തിരക്കേറിയ മാര്‍ക്കറ്റിന് സമീപമാണ് ആക്രമണം നടന്നത്. മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നുവെന്നും ഹമാസ് പ്രതികരിച്ചു. കഴിഞ്ഞദിവസം ജെനിന്‍ നഗരത്തിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയില്‍ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.  

      Read More »
    • ബിജു കുര്യന് മുമ്പേ തീര്‍ത്ഥാടക സംഘത്തിലെ 6 പേരും ഇസ്രയേലിൽ മുങ്ങി, പിന്നിൽ ഗൂഢസംഘം എന്ന സംശയവുമായി ഫാ. ജോർജ് ജോഷ്വയുടെ പരാതി ഡി.ജി.പിക്ക്

      തിരുവനന്തപുരത്ത് നിന്ന് ഇസ്രയേലിലേയ്ക്ക് പോയ 26 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തിലെ ആറുപേർ മുങ്ങി എന്ന പരാതിയുമായി നാലാഞ്ചിറയിലുള്ള ഫാ. ജോർജ് ജോഷ്വ. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ഫെബ്രുവരി 8 നാണ് തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴി ഈ സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ് പുറപ്പെട്ടത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. 26 അംഗ സംഘത്തിലെ രാജു തോമസ്, ഷൈനി രാജു, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായി. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും മുങ്ങിയത്. ഈ സംഭവത്തിനു പിന്നിൽ വൻ ഗൂഢസംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയത്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഞാൻ 2006 മുതൽ വിശുദ്ധ…

      Read More »
    • എന്‍ജിനീയറിങ് പരീക്ഷയില്‍ ‘ലൈംഗിക ബന്ധം’ത്തെക്കുറിച്ച് ചോദ്യം; പാകിസ്താനില്‍ പ്രതിഷേധക്കൊടുങ്കാറ്റ്

      ഇസ്ലാമാബാദ്: പാകിസ്താനിലെ സര്‍വകലാശാല നടത്തിയ പരീക്ഷയിലെ വിവാദ ചോദ്യത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമാകുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായ ഇഛങടഅഠട സര്‍വകലാശാല ബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗിക വൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്ന ചോദ്യമാണ് വിവാദമായത്. സര്‍വകലാശാല ചാന്‍സലറേയും വൈസ് ചാന്‍സലറേയും ചോദ്യംചെയ്യണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Stop dusting the filth under the carpet to protect the culprits. Is it enough to fire that moron who asked such a filthy question?Don’t the higher ups in the university know what’s going…

      Read More »
    • ‘ധീരമായ നടപടിക്ക് അഭിനന്ദനം’; സല്‍മാന്‍ റുഷ്ദിയെ കുത്തിയ യുവാവിന് ആയിരം ച.മീറ്റർ കൃഷിയിടം പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍ സംഘടന

      ദുബായ്: നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവിന് 1000 ചതുരശ്ര മീറ്റര്‍(ഏകദേശം 24.7 സെന്റ്) കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയന്‍ സംഘടന. ആക്രമണത്തില്‍ റുഷ്ദിക്ക് ഒരു കണ്ണ് നഷ്ടമാവുകയും ഒരു കൈയുടെ ചലന ശേഷി നഷ്ടമാവുകയും ചെയ്തിരുന്നു. റുഷ്ദിയെ ഇത്തരത്തില്‍ പരുക്കേല്‍പ്പിച്ച അമേരിക്കന്‍ യുവാവിന്റെ ധീരമായ നടപടിക്ക് ആത്മാര്‍ഥമായി നന്ദി പറയുന്നെന്ന് ഇമാം ഖമയേനിയുടെ ഫത്വകള്‍ നടപ്പിലാക്കുന്നതിനുള്ള ഫൗണ്ടേഷന്റെ സെക്രട്ടറി മുഹമ്മദ് എസ്മയില്‍ സറേയ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഷുറ്റോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനിടെയാണ് ന്യൂ ജഴ്‌സിയില്‍നിന്നുള്ള ഹാദി മറ്റാര്‍ എന്ന 24കാരന്‍ റുഷ്ദിയെ ആക്രമിച്ചത്. റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് ചാടിക്കയറിയ അക്രമി അദ്ദേഹത്തെ തുടരെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു െകെയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. ”റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമാക്കുകയും ഒരു കൈ പ്രവർത്തന രഹിതമാക്കുകയും ചെയ്ത അമേരിക്കന്‍ യുവാവിന്റെ ധീരമായ നടപടിക്ക് ഞങ്ങള്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. റുഷ്ദി…

      Read More »
    • ഫിലിപ്പൈന്‍സ് വിമാനാപകടം: കാണാതായവര്‍ക്കായി മയോണ്‍ അഗ്നിപര്‍വതത്തില്‍ തെരച്ചില്‍ ഊര്‍ജിതം

      മനില: ഫിലിപ്പൈന്‍സില്‍ ചെറുവിമാനം തകര്‍ന്നു കാണാതായവര്‍ക്കായി സജീവ അഗ്നിപര്‍വതമായ മയോണിലും തെരച്ചില്‍. ആല്‍ബേ പ്രവിശ്യയിലെ ബികോള്‍ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച മനിലയിലേക്കു പോയ സെസ്‌ന 340 വിമാനമാണ് പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായത്. പിന്നാലെ, മയോണ്‍ അഗ്നിപര്‍വതത്തിനു സമീപം തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് ആറായിരം അടി ഉയരത്തിലാണ് വിമാനമുള്ളതെന്ന് ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണു കണ്ടെത്തിയത്. എന്നാല്‍, പ്രതികൂല കാലാവസ്ഥ മൂലം രക്ഷപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താനായിരുന്നില്ല. അഗ്നിപര്‍വതമുഖത്തുനിന്ന് 350 മീറ്റര്‍ മാത്രം അകലെയാണു വിമാനം കിടക്കുന്നതെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനവും ലാവാ പ്രവാഹവുമുണ്ടാകുമോയെന്നും ആശങ്കയുണ്ട്. മയോണിനു നാലു കിലോമീറ്റര്‍ ചുറ്റളവ് അതീവ അപകടമേഖലയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകളുടെയും പര്‍വതാരോഹകരുടെയും സ്‌നിഫര്‍ നായ്ക്കളുടെയും സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. ജിയോതെര്‍മല്‍ സ്ഥാപനത്തിലെ രണ്ട് ഫിലിപ്പിനോ ജീവനക്കാരെയും രണ്ട് ഓസ്‌ട്രേലിയന്‍ കണ്‍സള്‍ട്ടന്റുമാരെയുമാണ് കാണാതായത്.

      Read More »
    • തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം

      ഇസ്താംബുൾ: തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.3 തീവ്രതയിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തുർക്കിയിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫെബ്രുവരി 6നാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. ഇരുരാജ്യങ്ങളിലുമായി 46,000ത്തിലേറെ പേർ മരിച്ചു. കുറഞ്ഞത് 26 ദശലക്ഷം പേരെങ്കിലും മാനുഷിക സഹായങ്ങൾ അർഹിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ദുരന്തത്തിന് പിന്നാലെ കാഹ്‌റാമാൻമറാസ്, ഹാതെയ് പ്രവിശ്യകൾ ഒഴികെയുള്ള എല്ലാ ഭൂകമ്പ ബാധിത മേഖലകളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയവർക്കായി നടത്തി വന്ന തെരച്ചിൽ പൂർത്തിയാക്കിയെന്ന് തുർക്കി അറിയിച്ചിരുന്നു. വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസമാണ് ഇനി ദൗത്യമെന്ന് അധികൃതർ പറഞ്ഞു. അതിനിടയിലാണ്…

      Read More »
    • റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

      കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. As we approach the anniversary of Russia’s brutal invasion of Ukraine, I'm in Kyiv today to meet with President Zelenskyy and reaffirm our unwavering commitment to Ukraine’s democracy, sovereignty, and territorial integrity. — President Biden (@POTUS) February 20, 2023 ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദ​ഗ്ധർ വിലയിരുത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. മ്യൂണിച്ചിസ്‍ നടന്ന സുരക്ഷാ ഉച്ചകോടിയി‍ലാണ് യുഎസ് സ്റ്റേറ്റ്…

      Read More »
    Back to top button
    error: