World
-
ന്യൂസിലന്‍ഡിനെ പിടിച്ചു കുലുക്കി ശക്തിയേറിയ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല
വെല്ലിംഗ്ടണ്‍: തുർക്കിക്കും സിറിയയ്ക്കും പിന്നാലെ ന്യൂസിലന്‍ഡിലും ശക്തിയേറിയ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഭൂകമ്പം ഉണ്ടായത്. വെല്ലിംഗ്ടണിന് സമീപം പരപ്പാറമുവിന് വടക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 57.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലന സാധ്യത കൂടിയ റിംഗ് ഫയര്‍ മേഖലയിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് ഗബ്രിയേലിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ കുലുക്കി ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ നാലുപേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അതേസമയം, കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ തുർക്കി, സിറിയ ഭൂചലനത്തിൽ മരണസംഖ്യ 37,000 കടന്നു. തുർക്കിയിൽ 31,700 മരണവും സിറിയയിൽ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. തുർക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. ഭൂകമ്പം നാശംവിതച്ച് ഒരാഴ്ചയ്ക്കു ശേഷവും തുർക്കിയിൽ…
Read More » -
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക; ബി.ബി.സിയിലെ ആദായ നികുതി റെയ്ഡിനെക്കുറിച്ച് ലോക മാധ്യമങ്ങൾ
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദയനികുതി റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകി ലോക മാധ്യമങ്ങൾ. അല്‍ ജസീറ, വാഷിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ്, ദി ഗാര്‍ഡിയന്‍, സി.എന്‍.എന്‍, ഫോര്‍ബ്‌സ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടത്തുന്നത് പ്രധാന വാര്‍ത്തയാക്കി. ഗുജറാത്ത് കലാപം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ എന്നിവ വിഷയമാക്കി ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ഈ റെയ്ഡ് നടക്കുന്നതെന്ന് ലോക മാധ്യമളുടെ വാര്‍ത്തകളില്‍ പറയുന്നു. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കകളുണ്ടാക്കുന്ന നടപടിയാണിതെന്ന് ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ഇറങ്ങി ആഴ്ചകള്‍ക്ക് ശേഷം ഇന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ ബി.ബി.സി ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ബി.ബി.സി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ സര്‍വെയില്‍ തങ്ങള്‍ക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രതികരിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്ന പ്രവണതയുടെ…
Read More » -
സൗദി അറേബ്യയിലെ 93 ശതമാനം സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി
റിയാദ്: ഇലക്‌ട്രോണിക് ബില്ലിങ്ങ് സംവിധാനം രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് അബാനാമി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്റ്റംസ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ് സ്വീകരിച്ചത്. അതിലേറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിങ് പദ്ധതി നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും വിപുലീകരണമായാണ് ഇത് വരുന്നത്. ഈ പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഇഷ്യൂറൻസ് ആൻഡ് പ്രിസർവേഷൻ ഫേസ് എന്നറിയപ്പെടുന്ന ആദ്യഘട്ടം നടപ്പാക്കാൻ 93 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചു. ലിങ്കിങ് ആൻഡ് ഇന്റഗ്രേഷൻ ഘട്ടം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ബില്ലിങ്ങിന്റെ രണ്ടാം ഘട്ടം ഈ വർഷം ആദ്യത്തിലാണ് നടപ്പാക്കാൻ തുടങ്ങിയത്. 400 ലധികം സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെയാണ് ഇത്…
Read More » -
തുർക്കി – സിറിയ ഭൂചലനം: മരണ സംഖ്യ 37000 കടന്നു; ദുരന്തം നടന്ന് 200 മണിക്കൂറിന് ശേഷം രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി
ദില്ലി: തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 37000 കടന്നു. ദുരന്തം നടന്ന് എട്ട് ദിവസം കഴിഞ്ഞു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തൽ. ചില ഇടങ്ങളിൽ നിന്ന് ഇനിയും ഇത്തരത്തിൽ ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയൻ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിനായി അതിർത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിക്കുന്നതിനായാണ് തുർക്കിയോട് ചേർന്നുള്ള രണ്ട് അതിർത്തി പ്രദേശങ്ങൾ തുറക്കുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവാലാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചത്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും,…
Read More » -
പ്രണയിച്ച കാരണത്താല്‍ തൂക്കിലേറിയ വാലന്റൈൻ: പ്രണയദിനം ആഘോഷിച്ച് തുടങ്ങിയത് ഇങ്ങനെ
വാലന്റൈന്‍സ്-ഡേ സ്‌നേഹത്തിന്റെയും പ്രകടനത്തിന്റെയും ദിവസമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും സ്‌നേഹിക്കുന്നവരുടെ പേരില്‍ ഓര്‍ക്കണമെന്ന് ഈ ദിനം പ്രണയദിനമാക്കിയവര്‍ കരുതിയിരിക്കണം. പുരാതന റോമില്‍ വാലന്റൈന്‍സ് ഡേ ആരംഭിച്ചതായി പറയുന്നു. അക്കാലത്ത്, ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 15 വരെ ‘ലൂപ്പര്‍കാലിയ’ എന്ന ഉത്സവം ആഘോഷിച്ചിരുന്നു. അക്കാലത്ത്, ഒരു നായയെയും ഒരു ആടിനെയും പുരുഷന്മാര്‍ ബലിയര്‍പ്പിക്കുകയും പിന്നീട് ഈ മൃഗങ്ങളുടെ തൊലികൊണ്ടുണ്ടാക്കിയ തോല്‍ കൊണ്ട് സ്ത്രീകളെ അടിക്കുകയും ചെയ്തിരുന്നു. ഇത് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെട്ടു. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ലൂപ്പര്‍കാലിയ എന്ന ഉത്സവം വാലന്റൈന്‍സ് ദിനമായി രൂപാന്തരപ്പെട്ടുവെന്നാണ് പറയുന്നത്. വാലന്റൈന്‍സ് ഡേ ചരിത്രം റോമിലെ രാജാവ് ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ക്രൂരനും യുദ്ധക്കൊതിയനുമായിരുന്നു. പ്രണയബന്ധങ്ങളെ രാജാവ് ശക്തമായി എതിര്‍ത്തു. വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും വിശ്വസിച്ചു ചക്രവര്‍ത്തി തന്റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി. ക്രിസ്ത്യന്‍ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ച പുരോഹിതനായിരുന്നു…
Read More » -
എല്‍.ടി.ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് ടി.എൻ.എം നേതാവ് നെടുമാരനും ശ്രീലങ്കന്‍ മുന്‍മന്ത്രി എം.പി ശിവാജിലിംഗവും, ഫലിതമെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം
ശ്രീലങ്കന്‍ പട്ടാളം 2009ല്‍ കൊലപ്പെടുത്തിയെന്ന് ലോകം വിശ്വസിക്കുന്ന എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് നെടുമാരന്‍. പ്രഭാകരന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്റെ അറിവോടുകൂടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. സിംഹള പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്സെ സര്‍ക്കാരിന് സംഭവിച്ച പതനവും ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് തിരിച്ചുവരാനുള്ള അനുകൂല അന്തരീക്ഷമാണെന്നും നെടുമാരന്‍ തഞ്ചാവൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് വിവരം പുറത്തുവിടുന്നത്. കുടുംബം പ്രഭാകരനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. കൃത്യസമയത്ത് പ്രഭാകരന്‍ തന്നെ എല്ലാം വിശദമാക്കുമെന്നും നെടുമാരന്‍ പറഞ്ഞു. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി. നെടുമാരന്റെ അവകാശവാദത്തെ തള്ളി ശ്രീലങ്ക. അവകാശവാദം ഫലിതമെന്നാണ് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മേയ് 19 ൻ പ്രഭാകരൻ കൊല്ലപ്പെട്ടതായി ഡി.എന്‍.എ തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന്…
Read More » -
പ്രണയവും സൗഹൃദവും പിന്നെയൊരു പനിനീര്‍പൂവും: ‘വാലന്റൈന്‍സ് ഡേ’ വിശേഷങ്ങൾ
വാലന്റൈന്‍സ് ഡേ പ്രണയത്തിൻ്റെ ഉത്സവദിനമാണ്. ഫെബ്രുവരി 14നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ഡേ. വാലന്റൈന്‍സ് ദിനം ദമ്പതികള്‍ക്കും പ്രണയിനികള്‍ക്കും വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം തങ്ങളുടെ പ്രണയിതാവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. അത് വിവാഹിതരായാലും സ്‌നേഹമുള്ള ദമ്പതികളായാലും. ഈ ദിവസം എല്ലാവരും പരസ്പരം പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങളും നല്‍കുന്നു. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസം റോസ് ഡേയാണ്. വാലന്റൈന്‍സ് ദിനത്തിലും പ്രണയത്തിലും റോസിന് പ്രധാന്യമുണ്ട്. പുതിയ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് റോസാപ്പൂവ് നല്‍കണമെന്ന് പറയാറുണ്ട്. മുഗള്‍ രാജ്ഞി നൂര്‍ജഹാന് റോസാപ്പൂക്കള്‍ വളരെ ഇഷ്ടമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയക്കാരും റോമാക്കാരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ ഉപയോഗിച്ചു. ബി.സി 30 മുതല്‍ റോസ് പ്രണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാലാണ് വാലന്റൈന്‍സ് വീക്കിന്റെ ആദ്യ ദിവസം റോസ് ഡേയില്‍ ആരംഭിക്കുന്നത്. റോസാപ്പൂക്കളിലൂടെ…
Read More » -
തുർക്കി, സിറിയ ഭൂചലനം ലോകത്തെ ശുദ്ധീകരിക്കാനുള്ള ദൈവത്തിന്റെ തീരുമാനം; വിദ്വേഷ പ്രസ്താവനയുമായി ഇസ്രയേൽ പുരോഹിതൻ
ടെൽ അവീവ്: തുർക്കിയിലും സിറിയയിലുമുണ്ടായ വമ്പൻ ഭൂമിചലനത്തിൽ ലോകം മുഴുവൻ ദുഃഖത്തിലമരുമ്പോഴും മനസിലെ വിഷം വമിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇസ്രയേൽ പുരോഹിതൻ. ഭൂകമ്പത്തിലൂടെ ദൈവനീതിയാണ് നടപ്പിലായതെന്നാണ് വടക്കൻ ഇസ്രയേലിലെ സഫേദ് പ്രവിശ്യയുടെ മുഖ്യ പുരോഹിതനായ ഷുമേൽ ഏലിയാഹുവിന്റെ വിദ്വേഷ വാക്കുകൾ. ഈ രാജ്യങ്ങൾ ജൂതരെ ഉപദ്രവിച്ചിരുന്നെന്ന് ആരോപിച്ച ഷുമേൽ ഏലിയാഹു അതുകൊണ്ടാണ് അവർക്ക് ദൈവം ദുരന്തം വിതച്ചതെന്നും പറഞ്ഞു. ഒലം കത്താൻ എന്ന പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഭൂകമ്പത്തെ കുറിച്ച് വെറുപ്പ് നിറഞ്ഞ പരാമർശങ്ങൾ ഇയാൾ നടത്തിയത്. സിറിയയെയും തുർക്കിയെയും കൂടാതെ, അയൽരാജ്യങ്ങളിലെ ഭൂകമ്പത്തെ തുടർന്ന് സാമ്പത്തിക പിരിമുറുക്കത്തിലായ ലെബനനെയും ഷുമേൽ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്. ‘നൂറ് കണക്കിന് വർഷമായി രാജ്യത്തുള്ള ജൂത നിവാസികളെ ഉപദ്രവിച്ച സിറിയ മൂന്ന് തവണ ഇസ്രഈലിലേക്ക് കടന്നുകയറാൻ ശ്രമിച്ചു. ഇസ്രയേൽ ചാരനായ എലി കോഹനെ തൂക്കിലേറ്റി. തുർക്കിയുടെ കാര്യത്തിൽ എന്താണ് ദൈവത്തിന്റെ കണക്കുപുസ്തത്തിലുള്ളതെന്ന് നമുക്കറിയില്ല. നമ്മളെ അത്രയധികം മോശമാക്കി അവർ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ ശത്രുക്കൾക്കുള്ള…
Read More » -
അമേരിക്കൻ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു, വെടിവെച്ചിട്ടു, ഒരാഴ്ചയ്ക്കിടെ ഇതു നാലാമത്തെ സംഭവം
ന്യൂയോര്‍ക്ക്: അമേരിക്കൻ വ്യോമാതിർത്തിയിൽ വീണ്ടുമെത്തിയ അജ്ഞാതവസ്തു സൈന്യം വെടിവെച്ചിട്ടു. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്. ഒരാഴ്ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂണ്‍ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു. തുടര്‍ന്ന് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തു മറ്റുള്ളവയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന ചെറുതാണ് എന്നാണ് റിപ്പോര്‍ട്ട്. എട്ടുഭുജങ്ങളുള്ള നിലയിലാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണ് വെടിവെച്ചുവീഴ്ത്താന്‍ ഉത്തരവിട്ടത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു അമേരിക്കയും കാനഡയുമായി ചേര്‍ന്നു…
Read More » -
ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഐ.എസ് ആക്രമണം; 11പേര്‍ കൊല്ലപ്പെട്ടു, ദുരന്തത്തില്‍ മരണം 33,000 കടന്നു
ഇസ്താംബുള്‍/ഡമാസ്‌കസ്: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുര്‍ക്കിയില്‍ 29,605 പേരും സിറിയയില്‍ 4,500 പേരും മരിച്ചു. അതേസമയം, ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം. മധ്യ സിറിയയിലെ പാല്‍മേയ്റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75 ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സിറിയയില്‍ ഭൂകമ്പം മറയാക്കി നിരവധി ഐ.എസ് ഭീകരര്‍ ജയില്‍ ചാടിയിരുന്നു. 2019 ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐ.എസ് ഭീകരെയും തടവിലാക്കി. എന്നാല്‍, രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം…
Read More »