World
-
പതിനായിരങ്ങൾക്ക് തൊഴിൽ, ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ് ബെംഗളൂരുവിൽ 700 മില്യൺ ഡോളറിൻ്റെ പ്ലാന്‍റ് തുടങ്ങുന്നു
ഇന്ത്യയിൽ 700 മില്യൺ ഡോളർ (570,000 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിട്ട് ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്. യു.എസ്- ചൈന സംഘർഷങ്ങൾക്ക് അയവ് വരാത്തതിനാൽ ചൈനയിലെ പ്ലാന്‍റ് ഇന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ആപ്പിൾ ഫോൺ നിർമ്മാതാക്കളിൽ ഒരാളായ തായ്വാൻ കമ്പനി ഹോൻ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്‍റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും ഫോക്സ്കോണിന് പദ്ധതിയുണ്ട്. ഫോക്സ്കോണിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉത്പാദകരെന്ന ചൈനയുടെ പദവിക്ക് തിരിച്ചടിയാണ് ഫോക്സ്കോണിന്‍റെ നീക്കം. ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ചൈനയ്ക്ക് പകരം ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കോവിഡ് യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ പ്രതിസന്ധികൾക്ക് ശേഷം അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.
Read More » -
അപകടം പറ്റി കിടപ്പിലായ ശേഷം മകൾ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ല, ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു; പരാതിയുമായി പിതാവ് കുടുംബകോടതിയിൽ
അപകടം പറ്റി കിടപ്പിലായ ശേഷം മകൾ തന്നെ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കൊണ്ട് കുടുംബകോടതിയിൽ കേസുമായി ഒരച്ഛന്‍. മകളിൽ നിന്നും ജീവനാവശ്യമായി ഓരോ മാസവും 1,500 യുവാൻ (17,816 രൂപ) ആവശ്യപ്പെട്ട് കൊണ്ടാണ് ചൈനക്കാരനായ അച്ഛന്‍ മകൾക്കെതിരെ കേസ് കൊടുത്തത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പുയാങ്ങിൽ താമസിക്കുന്ന ഷാങ് എന്നയാളാണ് മകൾക്കെതിരെ കേസുമായി കോടതിയെ സമീപിച്ചത്. കാറപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ഷാങ്ങിനെ ശുശ്രൂഷിക്കാന്‍ മകൾ വിസമ്മതിച്ചതാണ് ഇത്തരത്തിൽ ഒരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കോളേജ് വിദ്യാർത്ഥിയായ മകളോട് തന്നെ ശുശ്രൂഷിക്കാൻ വരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മകൾ വന്നില്ലെന്ന് ഇയാൾ ആരോപിക്കുന്നു. പഠനം മുടക്കി വീട്ടിലേക്ക് വരാൻ മകൾ വിസമ്മതിക്കുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. തന്‍റെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് നിരവധി തവണ മകൾക്ക് സന്ദേശമയച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. താൻ തുടർച്ചയായി മകളെ വിളിച്ചതോടെ മകൾ തന്‍റെ ഫോൺ നമ്പർ ബ്ലോക്ക്…
Read More » -
റഷ്യയുടെ കോവിഡ് വാക്സീൻ വികസിപ്പിച്ചെടുത്ത സംഘത്തിലെ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ
മോസ്കോ: റഷ്യയുടെ കോവിഡ് വാക്സീൻ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ്(47) മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഇരുപത്തൊൻപതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തർക്കത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് ഇയാൾ ബോട്ടികോവിന്റെ കഴുത്തു ഞെരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. കൊലപാതകത്തിനു പിന്നാലെ ഇയാൾ സ്ഥലം വിട്ടു. അധികംവൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുൻപ് ക്രിമിനൽ റെക്കോർഡ് ഉള്ളയാളാണ് അക്രമി. ഗമാലേയ നാഷനൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിൽ മുതിർന്ന ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണു സ്വന്തം അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്നു റഷ്യ അറിയിച്ചു. വാക്സീൻ വികസിപ്പിച്ചതിന്റെ പേരിൽ 2021ൽ ഓർഡർ ഓഫ് മെറിറ്റ് ഫോർ ദി ഫാദർലാൻഡ് പുരസ്കാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ബോട്ടികോവിനെ ആദരിച്ചിരുന്നു. ബോട്ടികോവ്…
Read More » -
എം.എ യൂസഫലി മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമത്
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്. ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡ്‌നന്‍ ചില്‍വാനാണ് മൂന്നാമതായി പട്ടികയില്‍. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സി.ഇ.ഒ സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി പട്ടികയില്‍ ഇടം പിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥന്‍, ബുര്‍ജില്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള അബുദാബി ചേംബറിന്റെ…
Read More » -
രാജ്യാതിർത്തികൾ ഭേദിച്ച പ്രണയ സാഫല്യം: ചാവക്കാട് സ്വദേശിക്ക് ജോർദാൻ രാജകുടുംബത്തിൽനിന്ന് വധു
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചാവക്കാട് സ്വദേശിക്ക് ജോർദാൻ രാജകുടുംബത്തിൽനിന്ന് വധു. ചാവക്കാട് തിരുവത്ര തെരുവത്ത് ചാലിൽ ഹംസഹാജിയുടെ മകൻ മുഹമ്മദ് റൗഫും ജോർദാൻ സ്വദേശി ഹല ഇസാം അൽ റൗസനുമാണ് രാജ്യാതിർത്തികൾ ലംഘിച്ച പ്രണയകഥയിലെ നായികനായകന്മാർ. ദുബായിലെ ‘ബോഡി ഡിസെെൻ ‘ എന്ന ശരീര സൗന്ദര്യ വർധക സ്ഥാപനം നടത്തുകയാണ് റൗഫ്. ജോർദാനിലെ ‘ദർഖ അൽയൗം’ എന്ന ടെലിവിഷൻ ചാനലിലെ അവതാരകയാണ് ഹല. നവമാധ്യമ പ്രണയം ഗൗരവമായതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. 2022 ഒക്ടോബറിൽ റൗഫ് ജോർദാനിലെത്തി ഹലയെ കണ്ടു. തുടർന്ന് റൗഫ് ബാപ്പ ഹംസ ഹാജിയുമായി വിവാഹക്കാര്യം സംസാരിച്ചു. ആദ്യം ഹംസഹാജി വിസമ്മതിച്ചെങ്കിലും ഒടുവിൽ മകന്റെ താൽപ്പര്യത്തിന് വഴങ്ങി. ജോർദാനിൽപോയി ഹലയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങലായിരുന്നു വലിയ കടമ്പ. ജോർദാനിലെ ഹുസെെൻ രാജാവിന്റെ കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ബാപ്പ അഭിഭാഷകനും ജോർദാനിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനത്തിലെ നേതൃസ്ഥാനത്തുള്ളയാളുമാണ്. തദ്ദേശീയർ മാത്രം താമസിക്കുന്ന സർക്ക എന്ന നഗരത്തിലാണ് ഹലയുടെ വീട്. ജോർദാനികളും…
Read More » -
ത്രിപുരയിലെ ത്രികോണപ്പോരിൽ ബിജെപി തുടർഭരണം ഉറപ്പിച്ചെങ്കിലും ക്ഷീണം; തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത
അഗർത്തല: ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിയുടെ തുടർഭരണം ഉറപ്പാക്കിയത്. തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിനാണ്. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിർത്തുന്നത്. ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ഉൾപ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബിജെപിക്കായി. ഗോത്ര മേഖലകളിലെ തിപ്ര മോത പാർട്ടിയുടെ ഉദയം വൻ വിജയം നേടുന്നതിൽ നിന്ന് ബിജെപിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്റ്റി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. എന്നാൽ പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിൽ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കി. കഴിഞ്ഞ തവണ 16 സീറ്റിൽ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ…
Read More » -
റെയില്‍വെ ക്ലീനിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; തമിഴ്‌നാട്ടുകാരന്‍ ഓസ്‌്രേടലിയന്‍ പോലീസിന്റെ വെടികൊണ്ട് മരിച്ചു
സിഡ്‌നി: തമിഴ്‌നാട് സ്വദേശി ഓസ്‌ട്രേലിയയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. സിഡ്‌നി റെയില്‍വെ സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിക്കുകയും പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് വെടിവെച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലെ മുഹമ്മദ് റഹ്‌മത്തുള്ള സയ്യദ് അഹമ്മദ് (32) എന്നായാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും, അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു. സിഡ്‌നിയിലെ ഓബണില്‍ 28-കാരനായ റെയില്‍വെ തൊഴിലാളിയെ കൊല്ലാന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം ഇയാളുടെ നെഞ്ചിലായിരുന്നു കൊണ്ടത്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ നേരത്തേയും പോലീസ് സ്റ്റേഷനില്‍ വന്നിരുന്നതായും എന്നാല്‍ അത് ക്രിമിനല്‍ കേസുമായിട്ടല്ല, കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More » -
കൊറോണ വൈറസ് ചോര്‍ന്നത് വുഹാന്‍ ലാബില്‍നിന്നു തന്നെ; സ്ഥിരീകരിച്ച് എഫ്.ബി.ഐ.
വാഷിംഗ്ടണ്‍: കോടിക്കണക്കിനാളുകളുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്നുമുള്ള വാദം സ്ഥിരീകരിച്ച് അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗം. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞര്‍ തന്നെ ഈ വാദത്തെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഇതു സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനീസ് ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന ബ്യൂറോയുടെ റിപ്പോര്‍ട്ട് നിലപാട് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ”മഹാമാരിയുടെ ഉത്ഭവം മിക്കവാറും ചൈനയിലെ വുഹാനില്‍ നിന്നാണെന്ന് എഫ്ബിഐ കുറച്ച് കാലമായി വിലയിരുത്തുന്നു, ഫോക്‌സ് ന്യൂസിന്റെ ബ്രെറ്റ് ബെയറിന് നല്‍കിയ അഭിമുഖത്തില്‍ റേ പറഞ്ഞു. കോവിഡിനു കാരണമായ സാര്‍സ്‌കോവ്-2 വുഹാനില്‍ നിന്നും ചോര്‍ന്നതാണെന്ന അമേരിക്കന്‍ ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് എഫ്ബിഐയുടെ സ്ഥിരീകരണം. വാള്‍സ്ട്രീറ്റ് ജേര്‍ണലും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.എസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ചൈന അന്വേഷണത്തെ കല്ലെറിയുകയാണെന്നും” റേ പറഞ്ഞു. ”ജീവശാസ്ത്രപരമായ ഭീഷണികളുടെ അപകടങ്ങളെക്കുറിച്ച്…
Read More » -
ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന വാദവുമായി ചിലിയൻ മോഡൽ; ലയണൽ മെസ്സിയെയും ഉന്നമിട്ട് ആരോപണം
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന വാദവുമായി മോഡൽ രംഗത്ത്. ചിലിയൻ മോഡലായ ഡാനിയേല ഷാവേസാണ് സൂപ്പർ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, ദൃശ്യങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും താരത്തോട് ബഹുമാനമുണ്ടെന്നും ഡാനിയേല പറഞ്ഞു. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല കുറിപ്പെഴുതിയത്. വിഡിയോയിൽ ഇരുവരും പൂർണ നഗ്നരാണെന്നും ഡാനിയേല അവകാശപ്പെട്ടു. ജോർജിനോ റോഡ്രിഗസുമായി ബന്ധമുണ്ടാകുന്നതിന് മുമ്പാണ് താരത്തെ പരിചയപ്പെട്ടതെന്നും ഇംഗ്ലീഷ് മാധ്യമമായ സണ്ണിന് നൽകി അഭിമുഖത്തിൽ പറഞ്ഞു. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഉന്നമിട്ടും ഡാനിയേല ആരോപണം ഉന്നയിച്ചു. അർജന്റീനയുടെ പത്താം നമ്പർ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ സംഭവത്തെക്കുറിച്ച് തനിക്കറിയാമെന്നും ഡാനിയേല ഷാവേസ് അവകാശപ്പെട്ടു. എന്നാൽ, ഡാനിയേലയുടെ ആരോപണത്തിന് ഇതുവരെ മറുപടി നൽകുകയോ ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. സൗദി അറേബ്യൻ ക്ലബായ അൽ– നസറിനായിട്ടാണ് ക്രിസ്റ്റ്യാനോ പന്തുതട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ താരം ഹാട്രിക് നേടിയിരുന്നു.
Read More » -
അഫ്ഗാനില്‍ ഐ.എസ്. കമാന്‍ഡര്‍മാര വധിച്ച് താലിബാന്‍; കൊല്ലപ്പെട്ടതിലൊരാള്‍ ഇന്ത്യ തേടുന്ന കൊടും ഭീകരന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ നടന്ന ഭീകര വിരുദ്ധ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. കൊല്ലപ്പെട്ടതില്‍ ഒരാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുടെ (ഐഎസ്‌കെപി) മുന്‍ യുദ്ധമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഫത്തേഹ് ആണെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. കാബൂളില്‍ റഷ്യന്‍, പാകിസ്ഥാന്‍, ചൈനീസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. ഖാരി ഫത്തേഹിനെ കൂടാതെ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീറായിരുന്ന ഇജാസ് അഹമ്മദ് അഹാംഹറിനെയും കൊലപ്പെടുത്തിയതായി താലിബാന്‍ വ്യക്തമാക്കി. അബു ഉസ്മാന്‍ അല്‍-കാശ്മീരി എന്നറിയപ്പെട്ടിരുന്ന, അഹാംഗറിനെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറില്‍ ജനിച്ച ഇയാള്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്.
Read More »