NEWSWorld

പതിനായിരങ്ങൾക്ക് തൊഴിൽ, ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ് ബെം​ഗളൂരുവിൽ 700 മില്യൺ ഡോളറിൻ്റെ പ്ലാന്‍റ് തുടങ്ങുന്നു

   ഇന്ത്യയിൽ 700 മില്യൺ ഡോളർ (570,000 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിട്ട് ആപ്പിളിന്‍റെ പങ്കാളിയും ഐഫോൺ നിർമ്മാതാവുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്. യു.എസ്- ചൈന സംഘർഷങ്ങൾക്ക് അയവ് വരാത്തതിനാൽ ചൈനയിലെ പ്ലാന്‍റ് ഇന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.

പ്രമുഖ ആപ്പിൾ ഫോൺ നിർമ്മാതാക്കളിൽ ഒരാളായ തായ്വാൻ കമ്പനി ഹോൻ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്‍റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും ഫോക്സ്കോണിന് പദ്ധതിയുണ്ട്. ഫോക്സ്കോണിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉത്പാദകരെന്ന ചൈനയുടെ പദവിക്ക് തിരിച്ചടിയാണ് ഫോക്സ്കോണിന്‍റെ നീക്കം. ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ചൈനയ്ക്ക് പകരം ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കോവിഡ് യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ പ്രതിസന്ധികൾക്ക് ശേഷം അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.

Back to top button
error: