NEWSWorld

അഫ്ഗാനില്‍ ഐ.എസ്. കമാന്‍ഡര്‍മാര വധിച്ച് താലിബാന്‍; കൊല്ലപ്പെട്ടതിലൊരാള്‍ ഇന്ത്യ തേടുന്ന കൊടും ഭീകരന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ നടന്ന ഭീകര വിരുദ്ധ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം.

കൊല്ലപ്പെട്ടതില്‍ ഒരാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുടെ (ഐഎസ്‌കെപി) മുന്‍ യുദ്ധമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഫത്തേഹ് ആണെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. കാബൂളില്‍ റഷ്യന്‍, പാകിസ്ഥാന്‍, ചൈനീസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്.

ഖാരി ഫത്തേഹിനെ കൂടാതെ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീറായിരുന്ന ഇജാസ് അഹമ്മദ് അഹാംഹറിനെയും കൊലപ്പെടുത്തിയതായി താലിബാന്‍ വ്യക്തമാക്കി. അബു ഉസ്മാന്‍ അല്‍-കാശ്മീരി എന്നറിയപ്പെട്ടിരുന്ന, അഹാംഗറിനെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറില്‍ ജനിച്ച ഇയാള്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്.

Back to top button
error: