World
-
ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താന്‍; പ്രത്യാക്രമണം രണ്ട് പോസ്റ്റുകള്‍ക്കുനേരെ
ഇസ്ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. അവരണ്ടും തകര്‍ത്തിരുന്നു. അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇറാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാകിസ്താന്‍ ബുധനാഴ്ച തിരിച്ചുവിളിച്ചു. പാകിസ്താനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരിച്ചടി. 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ…
Read More » -
നിർണായക ചികിത്സയ്ക്ക് സഹായിച്ചത് ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്, ഗൾഫിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ
ഹൃദയാഘാതം സംഭവിച്ച 26 കാരനായ യു എ ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ. ചികിത്സയ്ക്കിടെ ഇൻട്രാവാസ്കുലർ ഇമേജിംഗ് പ്രക്രിയയിലാണ് എഐ യുടെ സഹായമുണ്ടായത്. ഇത് ധമനിക്ക് തങ്ങൾ ഉപയോഗിച്ച സ്റ്റെന്റിന്റെ ശരിയായ വലുപ്പം കൃത്യമായി അളക്കാൻ സഹായിച്ചുവെന്ന് ദുബൈയിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷാഡി ഹബ്ബൂശിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആദ്യം, രോഗിയുടെ വലത് ഹൃദയധമനിയിലെ വിടവ് ഏകദേശം 2.5 മില്ലിമീറ്റർ വ്യാസമുള്ളതായാണ് ഡോക്ടർമാർ കണക്കാക്കിയത്. എന്നാൽ എഐ സാങ്കേതിക വിദ്യ വലിയ പൊരുത്തക്കേട് സൂചിപ്പിച്ചു, യഥാർത്ഥ വ്യാസം നാല് മില്ലീമീറ്ററാണെന്ന് വെളിപ്പെടുത്തി. ഹൃദയധമനിയിലെ ചികിത്സകളിൽ ഈ സുപ്രധാന വ്യത്യാസം നിർണായകമാണ്, ഇവിടെ കൃത്യത പരമപ്രധാനമാണ്. ഡോക്ടർമാർ പൊരുത്തക്കേട് തിരിച്ചറിയുകയും നടപടിക്രമം ഉടനടി ശരിയാക്കുകയും ചെയ്തു. മെഡിക്കൽ, ശസ്ത്രക്രിയാ രംഗത്ത് മികച്ച പ്രവചനങ്ങൾ നടത്താൻ…
Read More » -
ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാര്‍; യു.എസ് ഡോളറിന് 10ാം സ്ഥാനം
ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. കുവൈത്ത് ദിനാറാണ് ഒന്നാം സ്ഥാനത്ത്.അതേ സമയം, ജനപ്രീതി ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളില്‍ യു.എസ് ഡോളര്‍ പത്താം സ്ഥാനത്താണ്. കുവൈത്ത് ദിനാര്‍ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 270.23 രൂപക്കും, 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈറ്റ് ദിനാര്‍. ബഹ്റൈൻ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാര്‍. ഒമാൻ റിയാല്‍ (215.84 രൂപ, 2.60 ഡോളര്‍), ജോര്‍ഡാനിയൻ ദിനാര്‍ (117.10 രൂപ, 1.141 ഡോളര്‍), ജിബ്രാള്‍ട്ടര്‍ പൗണ്ട് (105.52 രൂപ, 1.27 ഡോളര്‍), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27ഡോളര്‍ ), കായ് മാൻ ഐലൻഡ് (99.76 രൂപ, 1.20 ഡോളര്‍), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17ഡോളര്‍), യൂറോ (90.80 രൂപ, 1.09 ഡോളര്‍). എന്നിങ്ങനെയാണ് പട്ടിക. യു.എസ് ഡോളറാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളര്‍ എന്നാല്‍…
Read More » -
സുന്ദരി പൈലറ്റ്! മിസ് അമേരിക്ക കിരീടം ചൂടി ഫൈറ്റര്‍ പൈലറ്റ്
മിയാമി: ഈ വര്‍ഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ്. ഫ്‌ളോറിഡയില്‍ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസണ്‍ മാര്‍ഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയില്‍ ഒരു സൈനിക ഓഫീസര്‍ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് മാഡിസണ്‍ മാര്‍ഷ്. യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസണ്‍. ടെക്‌സാസ് സ്വദേശിയായ എല്ലി ബ്രൂക്‌സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ 51 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാഡിസണ്‍റെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സൈനിക പദവികള്‍ക്കൊപ്പം തന്നെ സൌന്ദര്യ സങ്കല്‍പ്പങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കുറിച്ചായിരുന്നു ചോദ്യോത്തര റൌണ്ടില്‍ മാഡിസണ്‌റെ പ്രതികരണം. 2023ലാണ് അമേരിക്കന്‍ വ്യോമ സേന അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയ മാഡിസണ്‍ കഴിഞ്ഞ വര്‍ഷം മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.
Read More » -
പാക്കിസ്ഥാനില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ് മിസൈല്‍ പതിച്ചത്. ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങള്‍ മിസൈലുകളാല്‍ ലക്ഷ്യമിട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച പറഞ്ഞു. ഇറാനെതിരേ പാക്കിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങള്‍ ആണ് ഈ ആക്രമണത്തിനു കാരണമെന്നാണ് സൂചന. ഇറാന്‍റെ അര്‍ധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാര്‍ഡിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2012 ല്‍ രൂപീകരിച്ച് പാകിസ്ഥാനിലും ഇറാനിലുമായി പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അല്‍ ആദുല്‍. ഇറാന്‍റെ സിസ്റ്റാനിലും ബലൂചിസ്ഥാനിലുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഷിയാ മുസ്‌ലീം രാജ്യമായ ഇറാനെതിരെ പോരാടി മേഖലയില്‍ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
Read More » -
ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍;24 മണിക്കൂറിനിടെ 158 മരണം
ഗാസ: കരസൈനികരെ പിൻവലിച്ച് ഖാൻ യൂനുസില്‍ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 158 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 24,285 ആയി. ബൈത് ലാഹിയയില്‍നിന്ന് 100 റോക്കറ്റ് ലോഞ്ചറുകള്‍ പിടിച്ചെടുത്തതായും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ പരിശോധന നടത്തിയ ഇസ്രായേല്‍ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ലബനോനിലെ അയ്ത ശഅബില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ സേന അറിയിച്ചു. തെക്കൻ ഗസ്സയിലെ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യൊആവ് ഗാലന്റ് പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയക്കാതെ ഹമാസ് മനഃശാസ്ത്ര യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് വിഡിയോയിലൂടെ അറിയിച്ചു. എന്നാല്‍, ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു
Read More » -
ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍
ഏഡൻ: ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍.യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം. ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിന് നേർക്ക് മിസൈല്‍ ആക്രമണമാണുണ്ടായത്.24 ജീവനക്കാരുമായി വിയറ്റ്‌നാമില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ കപ്പലിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നാശനഷ്ടങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലില്‍ ചരക്കുകളില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ യമനില്‍നിന്നു തൊടുത്ത മിസൈല്‍ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന യുഎസ് ചരക്കുകപ്പലിനെയും നേരത്തെ ആക്രമിച്ചിരുന്നു. ഏദൻ കടലിടുക്കിനു സമീപത്തായിരുന്നു കപ്പല്‍.ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണവും നിര്‍ത്തില്ലെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.
Read More » -
ഇറാഖിലെ ഇസ്രായേല്‍ കേന്ദ്രത്തിനു നേര്‍ക്ക് ഇറാന്‍റെ ആക്രമണം
ടെഹ്റാൻ: ഇറാഖിലെ ഇസ്രായേല്‍ കേന്ദ്രത്തിനുനേര്‍ക്ക് ഇറാന്‍റെ ആക്രമണം. വടക്കൻ ഇറാഖിലെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലാണ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലെ ആസ്ഥാനത്തെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. രാത്രി വൈകി മേഖലയിലെ ഇറാൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ ചാരവൃത്തി കേന്ദ്രങ്ങളും സങ്കേതങ്ങളും തകര്‍ക്കാൻ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജൻസി ഇര്‍നയും റിപ്പോർട്ട് ചെയ്യുന്നു.
Read More » -
ദുബൈ റോഡുകളിൽ വാഹനങ്ങളിലെ യുവാക്കളുടെ അഭ്യാസങ്ങൾക്ക് കടുത്ത പിഴ, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 81 കാറുകളും 40 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു; രക്ഷിതാക്കൾക്കും പൊലീസ് മുന്നറിയിപ്പ്
റോഡുകളിൽ ചില ചെറുപ്പക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ തടയുന്നതിന് രക്ഷിതാക്കൾ കൂടുതൽ ഇടപെടണമെന്ന് ദുബൈ പൊലീസ്. അൽ ഖവാനീജിലെ താമസക്കാരും ലാസ്റ്റ് എക്‌സിറ്റ് ഏരിയയിലെ സന്ദർശകരും റിപ്പോർട്ട് ചെയ്ത നിരവധി സംഭവങ്ങളെ മുൻ നിർത്തി ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയാണ് ഈ അഭ്യർഥന നടത്തിയത്. വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ അശ്രദ്ധമായി ഓടിക്കുന്നതും റോഡുകളിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്നതും പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ ലംഘനങ്ങൾ കൂടി വരുന്ന സാഹചര്യത്തെ പൊലീസ് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ഇതുവരെ 496 പേർക്കതിരെ പിഴ ചുമത്തി. 81 കാറുകളും 40 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെതിരെയാണ് ഈ നടപടികൾ. അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ഓർമിപ്പിച്ചു. നിയമ ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ…
Read More » -
കനത്ത മഴയിലും ചുഴലിക്കാറ്റിലും പകച്ച് മൗറീഷ്യസ്
പോർട്ട് ലൂയിസ്: മൗറീഷ്യസ് ജനതയെ വലച്ച് കനത്ത മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. സമീപ ദ്വീപായ റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായി.പലതും ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്.ശക്തമായ കാറ്റ് വീശുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥാനം.ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ഒരു രാജ്യം കൂടിയാണ് ഇത് .ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.അതില്‍ അമ്ബതു ശതമാനത്തിലേറെ ജനങ്ങള്‍ ഹിന്ദുമത വിശ്വാസികളുമാണ്.കഴിഞ്ഞ ദിവസം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവ് മൗറീഷ്യസ് സര്‍ക്കാർ പുറത്തിറക്കിയിരുന്നു.
Read More »