World

    • ‘മെറ്റ’യുടെ രണ്ടാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ ജോലി നഷ്ടമാകുക 10,000 പേര്‍ക്ക്

      ലോസ് ഏഞ്ചല്‍സ്: വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ഇത്തവണ പതിനായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. നാലു മാസങ്ങള്‍ക്കു മുമ്പാണ് പതിനൊന്നായിരം പേരം മെറ്റ പിരിച്ചുവിട്ടത്. തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി പതിനായിരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണെന്നും കമ്പനിയിലെ അയ്യായിരം ഒഴിവുകളില്‍ ഇനി നിയമനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നും മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. പുതിയ പദ്ധതികളേയും നിക്ഷേപങ്ങളേയും ലക്ഷ്യമിടുന്ന മെറ്റ ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നാണ് സൂചന. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കല്‍ തുടരുകയാണ്. പണപ്പെരുപ്പത്തേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുകയാണ്. ഇത് മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതി ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് കരുതല്‍ നടപടിയായാണ് കമ്പനകള്‍ ചെലവുകുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

      Read More »
    • മഞ്ഞില്‍ പുതഞ്ഞ കാറിൽ നാസ മുൻ ജീവനക്കാരനായ 81കാരന്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച; കൂട്ടിനുണ്ടായിരുന്നത് മനോധൈര്യം മാത്രം, ജീവൻ നിലനിർത്തിയത് ഇവകഴിച്ച്…

      കനത്ത മഞ്ഞ് വീഴ്ചയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നയാള്‍ ജീവന്‍ നിലനിര്‍ത്തിയത് മിഠായും ലഘുഭക്ഷണവും കഴിച്ചെന്ന് വെളിപ്പെടുത്തല്‍. നാസ മുൻ ജീവനക്കാരനും 81 വയസുമുള്ള ജെറി ജോററ്റാണ് ഒരാഴ്ചയോളം തന്‍റെ കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടങ്ങിപ്പോയത്. കാലിഫോർണിയയിലെ ബിഗ് പൈനിലുള്ള തന്‍റെ വീട്ടിൽ നിന്ന് നെവാഡയിലെ ഗാർഡൻവില്ലിലുള്ള കുടുംബ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ജോററ്റിന്‍റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മ‍ഞ്ഞ് കുമ്പാരത്തിൽ കുടുങ്ങിയത്. ശൈത്യകാല കൊടുങ്കാറ്റ് വീശിയടിക്കുന്നതിന്‍റെ ആദ്യ ദിവസമായിരുന്നു സംഭവം. വാഹനത്തിന് പുറത്ത് മഞ്ഞ് വീഴ്ച കനക്കുകയും കാറിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മഞ്ഞ് മൂടുകയും ചെയ്തു. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ കാറിനുള്ളിലുണ്ടായിരുന്ന ഏതാനും മിഠായികളും ലഘുഭക്ഷണങ്ങളും കഴിച്ച് അദ്ദേഹം ഒരാഴ്ചക്കാലം ജീവൻ പിടിച്ച് നിർത്തി. സിഎൻഎന്‍റെ റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി 24 നാണ് സംഭവം നടന്നത്. മഞ്ഞ് കൂമ്പാരത്തിലേക്ക് കാറ് താഴ്ന്നിറങ്ങിപ്പോയതോടെ നിരവധി തവണ ശ്രമിച്ചിട്ടും വാഹനം മഞ്ഞില്‍ നിന്ന് പുറത്തേക്ക് എടുക്കാനോ ഡോറ് തുറന്ന് ഇറങ്ങാനോ അദ്ദേഹത്തിന്…

      Read More »
    • നടക്കും മരം, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന വൃക്ഷങ്ങളെക്കുറിച്ചറിയുക

      ഡോ.വേണു തോന്നയ്ക്കൽ   ജന്തുക്കൾ ഭക്ഷണത്തിനും ചുറ്റുപാടുകളെ അതിജീവിക്കുന്നതിനും പ്രജനനത്തിനുമായി യാത്ര ചെയ്യുന്നു. സസ്യങ്ങൾ (മരങ്ങൾ) മുളക്കുന്നിടത്ത് തന്നെ നിലനിൽക്കുകയും സ്വന്തം ജൈവീക ആവശ്യങ്ങൾ അവിടെ തന്നെ നിറവേറ്റുകയും ചെയ്യുന്നു. സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണെന്നാണ് നാം മനസ്സിലാക്കുന്നത്. സ്കൂൾ ക്ലാസ് മുതൽ പഠിച്ചതും അപ്രകാരം തന്നെ. എന്നാൽ ഈ ധാരണയ്ക്ക് കടക വിരുദ്ധമായി ഇക്വഡോറിലെ Socratea exorrhiza എന്നയിനം വൃക്ഷങ്ങൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. എങ്ങനെയാണ് മരങ്ങൾ നടക്കുന്നത്…? അതിന് അവയ്ക്ക് കാലുകൾ ഉണ്ടോ…? ഇങ്ങനെയുള്ള അനവധി ചോദ്യങ്ങൾ ചോദിച്ചേക്കാം. മരങ്ങൾ നടക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ യുക്തി ബോധമുള്ള ഏതു മനുഷ്യനും ഇപ്രകാരം ചോദിക്കുന്നത് സ്വാഭാവികം. ഒരിടത്ത് ഒരുപാട് മരങ്ങൾ തിങ്ങിപ്പാർക്കുകയാണെങ്കിൽ അവിടെ ഏവർക്കും സൂര്യ വെളിച്ചം നന്നായി ലഭിക്കണമെന്നില്ല. അപ്പോൾ സസ്യങ്ങൾ സൂര്യ വെളിച്ചം കൂടുതൽ ലഭ്യമാവുന്നിടത്തേക്ക് വളഞ്ഞ് വളരുന്നത് കാണാം. അതാണ് ഫോട്ടോട്രോപ്പിസം. ഫോട്ടോട്രോപ്പിസം എന്ന ഊർജ്ജ തന്ത്ര പാഠം…

      Read More »
    • ട്വിറ്ററിനോട് മത്സരിക്കാന്‍ മെറ്റ; പുതിയ സമൂഹമാധ്യമം ആരംഭിക്കാന്‍ പദ്ധതി

      ലോസ് ഏഞ്ജലസ്: ട്വിറ്ററിന് സമാനമായ സമൂഹമാധ്യമം തുടങ്ങാന്‍ പദ്ധതിയിട്ട് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ചെറിയ കുറിപ്പുകള്‍ പങ്കുവെക്കാവുന്നതരത്തിലാകും പുതിയ സംവിധാനം. ലോകത്തെ ഏറ്റവും പ്രമുഖരായവരുടെ വരെ പോസ്റ്റുകള്‍ പിന്തുടരാവുന്ന രീതിയിലാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം. അത്തരം സംവിധാനത്തിന് പ്രസക്തിയുള്ളതായി ബോധ്യമായെന്നും മെറ്റ വക്താവ് പറഞ്ഞു. ഇലോണ്‍ മസ്‌കിന്റെ കീഴില്‍ ട്വിറ്റര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് മെറ്റയുടെ ഈ പ്രഖ്യാപനം എന്നത് ഏറെ പ്രസക്തമാണ്. നിലവില്‍ പി 92 എന്ന കോഡ് നാമത്തിലാണ് ഈ പദ്ധതി ഒരുക്കുന്നത്. ട്വിറ്ററിന് സമാനമായ ഈ പുതിയ സംവിധാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികള്‍ കമ്പനിയുടെ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

      Read More »
    • ബെര്‍ലിനില്‍ ഇനി സ്ത്രീകള്‍ക്ക് മേല്‍വസ്ത്രമില്ലാതെ പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം

      ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ തന്നെ പുറത്താക്കിയതിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിലാണ് പുതിയ നടപടി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. പുതിയ നിയമപ്രകാരം ലിംഗഭേദമന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങാം. അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്പഴ്‌സന് പരാതി നല്‍കുകയായിരുന്നു. ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്പഴ്‌സന്‍ ഓഫിസ് അറിയിച്ചു. ഓംബുഡ്‌സ്പഴ്‌സന്റെ ഇടപെടലോടെ നഗരത്തിലെ പൊതു നീന്തല്‍കുളങ്ങള്‍ തങ്ങളുടെ വസ്ത്രനിയമം മാറ്റുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകള്‍ക്ക് നീന്തല്‍കുളത്തില്‍ ഇറങ്ങുന്നതിന് ആജീവനാന്ത വിലക്കു വരെ ഏര്‍പ്പെടുത്തിയിരുന്നു.

      Read More »
    • ഇന്തോനേഷ്യയിലെ മെരാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലോകത്തെ ഏറ്റവും അപകടകാരികളില്‍ ഒന്ന്

      ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മെരാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മെരാപി. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാരത്തില്‍ എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകര്‍തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. 1548മ ുതല്‍ മെരാപി സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്. പര്‍വ്വതത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2010ല്‍ മെരാപി പൊട്ടിത്തെറിച്ചപ്പോള്‍ 300ല്‍ കൂടുതല്‍ പേരാണ് കൊല്ലപ്പെട്ടത്. 28,0000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. Gunung Merapi kembali muntahkan awan panas guguran (APG), Sabtu (11/3) pukul 12.12 WIB ke arah Kali Bebeng/Krasak. Balai Penyelidikan dan Pengembangan Teknologi Kebencanaan Geologi (BPPTKG) Daerah Istimewa Yogyakarta mengatakan erupsi masih berlangsung hingga pukul 12.31. pic.twitter.com/MNMtdIS0Tr —…

      Read More »
    • കുരിശില്‍ തറയ്ക്കാതെ വിടില്ലെന്ന് കുഞ്ഞാടുകള്‍; ‘സ്വയംപ്രഖ്യാപിത ക്രിസ്തു’ പോലീസ് സ്റ്റേഷനില്‍ അഭയംതേടി

      നെയ്റോബി: യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച കെനിയക്കാരന്‍ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതോടെയാണ് ഇയാള്‍ രക്ഷതേടി പോലീസ് സ്റ്റേഷനിലെത്തിയത്. കെനിയക്കാരനായ എലിയു സിമിയുവാണ് താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് എലിയു സിമിയു പുറത്തിറങ്ങുന്നതും. എന്നാല്‍, യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍ ഒരുങ്ങിയതോടെ പണി പാളി. എലിയു ശരിക്കും യേശു തന്നെയാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനാല്‍ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ തന്റെ ജീവന്‍ ഭീഷണി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.

      Read More »
    • ജര്‍മ്മന്‍ പള്ളിയില്‍ വെടിവെപ്പ്; ഏഴു പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചതായി റിപ്പോര്‍ട്ട്

      ബര്‍ലിന്‍: ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരുക്കുകളുണ്ട്. ഹാംബര്‍ഗിലെ യഹോവ വിറ്റ്നസ് സെന്ററിലാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഹാംബര്‍ഗ് മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ജര്‍മനിയിലും ഇക്കാലയളവില്‍ ഒട്ടനവധി ഭീകരാക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ഫെബ്രുവരിയില്‍ ഹാനവുവിലുണ്ടായ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

      Read More »
    • തടവിലാക്കി ഒരാഴ്ചയ്ക്കകം നാടുകടത്തും; അനധികൃത കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

      ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാന്‍ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ അനധികൃതമായിട്ടാണ് ഇവിടെ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. നിങ്ങള്‍ക്ക് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും സുനക് ട്വീറ്റ് ചെയ്തു. അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കുമെന്ന് വ്യക്തമാക്കിയ സുനക് ഒരാഴ്ചക്കുള്ളില്‍ തന്നെ അവരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ”അനധികൃതമായി എത്തിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതാണ് സുരക്ഷിതമെങ്കില്‍ അങ്ങനെ ചെയ്യും. അല്ലെങ്കില്‍ റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തും. മാത്രമല്ല, അമേരിക്ക ഓസ്ട്രേലിയ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാര്‍ക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തും” -സുനക് വ്യക്തമാക്കി. ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വേണ്ടിയിട്ടാണ് ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ ബില്ലിന്റെ…

      Read More »
    • 13 വയസുകാരന്റെ കുഞ്ഞിനെ പ്രസവിച്ച് 31 വയസുകാരി; തടവുശിക്ഷ വേണ്ടെന്ന് കോടതി

      വാഷിങ്ടണ്‍: പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസ്സുകാരിയെ വെറുതെവിട്ട് പോലീസും കോടതിയും. ആന്‍ഡ്രിയ സെറാനോ എന്ന യുവതിയാണ് 13 വയസ്സുകാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ വര്‍ഷം യുഎസിലെ കൊളറാഡോയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നതടക്കമുള്ള കുറ്റം യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നു. ചെയ്ത കുറ്റം ഇല്ലെന്ന് സ്ഥാപിക്കുന്നില്ല, പക്ഷേ ഇവരെ ജയിലില്‍ ഇടരുതെന്നായിരുന്നു സെറാനോയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയുടെ അമ്മ ഈ കോടതി ഉത്തരവ് അംഗീകരിക്കാനാവുന്നതല്ലെന്ന് പ്രതികരിച്ച് രംഗത്തെത്തി. ”എന്റെ മകന്റെ കുട്ടിക്കാലമാണ് അപഹരിക്കപ്പെട്ടത്. അവന്‍ ഈ ചെറിയ പ്രായത്തില്‍ ഒരു അച്ഛനായിരിക്കുന്നു. അവന്‍ ഒരു ഇരയാണ്, ജീവിതകാലം മുഴുവന്‍ അതങ്ങനെ തന്നെയായിരിക്കില്ലേ? പീഡിപ്പിക്കപ്പെട്ടത് ഒരു ചെറിയ പെണ്‍കുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നെങ്കിലോ? അപ്പോള്‍ സാഹചര്യങ്ങള്‍ മാറിമറിയില്ലായിരുന്നോ? ഇരയാക്കപ്പെട്ടത് ഒരു പെണ്‍കുട്ടി അല്ല എന്ന കാരണത്താലാണ് എന്റെ മകന് നീതി നിഷേധിക്കപ്പെട്ടത്” എന്നായിരുന്നു ആണ്‍കുട്ടിയുടെ അമ്മ വൈകാരികമായി പ്രതികരിച്ചത്. കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും…

      Read More »
    Back to top button
    error: