World
-
കാസര്‍കോടിന് അഭിമാനം, അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പ്രസംഗിച്ച് 13 വയസുകാരൻ സാക്കിര്‍ ഇസുദ്ദീൻ
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ കാസര്‍കോട് സ്വദേശിയായ പ്രവാസി മലയാളി വിദ്യാര്‍ത്ഥി പങ്കെടുത്ത് പ്രസംഗിച്ചത് നാടിന് അഭിമാനമായി. കുമ്പള സ്വദേശി സാക്കിര്‍ ഇസുദ്ദീനാണ് ഈ അവസരം ലഭിച്ചത്. ജിദ്ദയിലെ അമേരിക്കന്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സാക്കിര്‍ ഇസുദ്ദീന്‍ ജപ്പാനെയാണ് പ്രതിനിധാനം ചെയ്ത്. ‘സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതില്‍ വജ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു ഡിബേറ്റ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ 13 വയസുകാരനായ സാക്കിര്‍ ഇസുദ്ദീന്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവസാന റൗണ്ട് മത്സരത്തില്‍ അവസരം ലഭിച്ച ആറു വിദ്യാര്‍ത്ഥികളില്‍ ഒരാളായത്. പൗരപ്രമുഖനും വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകനും കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാനുമായ ഇസുദ്ദീന്‍ കുമ്പളയുടെ മകനാണ് സാക്കിര്‍ ഇസുദ്ദീന്‍. മറിയം ഇസുദ്ദീനാണ് മാതാവ്.
Read More » -
മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ലുകളുടെ ഖാദിമാര്‍ അറിയിച്ചു. വിശ്വസികള്‍ക്ക് ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങളാണ് സമാഗതമായിരിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന, പുണ്യ പ്രവൃത്തികള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസമാണ് റമദാന്‍. പകല്‍ നേരങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കിയും വിശ്വാസികള്‍ റമദാനെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഈ ഒരുമാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ആരാധനകളുടേത് മാത്രമാണ്. മനസും ശരീരവും സ്ഫുടം ചെയ്ത് സൃഷ്ടാവിന്റെ പ്രീതി നേടുന്നതിനുള്ള പരിശ്രമത്തിലാവും ഈ നാളുകളില്‍ വിശ്വസികള്‍. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയായ റമദാനില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ത്ത് പുണ്യങ്ങള്‍ ആർജ്ജിക്കാൻ വിശ്വാസികള്‍ മത്സരിക്കും. രാത്രിയിലെ തറാവീഹ് നിസ്‌കാരമാണ് റമദാനിലെ പ്രത്യേക ആരാധനകളില്‍ ഒന്ന്. റമദാന് മുന്നോടിയായി പള്ളികളും വീടുകളും ശുചീകരിച്ചു. കടുത്ത വേനലിനിടയിലേക്കാണ് ഇത്തവണ റമദാന്‍ എത്തുന്നത്. ചൂടും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വിശ്വാസികളെ അലട്ടുന്നുണ്ട്. നഗരങ്ങളിൽ റമദാന്‍ വിപണി ഉണര്‍ന്നു കഴിഞ്ഞുന്. സൂപ്പര്‍മാര്‍ക്കറ്റുകളിലും…
Read More » -
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട; കാത്തിരിക്കുന്നത് നീണ്ടകാലത്തെ തടവുശിക്ഷ
കംപാല: സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ ബില്‍ പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്നതാണ് ബില്ലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗികത നേരത്തെതന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതാണ് പുതിയ നിയമം. ഈ മാസം ആദ്യം പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ബില്‍ വന്‍ പിന്തുണയോടെ ചൊവ്വാഴ്ചയാണ് പാസായത്. പ്രിസിഡന്റ് ഒപ്പുവെക്കുന്നതോട നിയമമാകും. എന്നാല്‍, പ്രസിഡന്റിന് ഒപ്പുവെക്കാതിരിക്കുകയും ചെയ്യാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥചെയ്യുന്നു. എല്‍ജിബിടി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനോ, സംഘടനകള്‍ക്കോ, പരിപാടികള്‍ക്കോ പണം നല്‍കുന്നതും, അവരെ അനുകൂലിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതും അടക്കമുള്ളവയെല്ലാം കുറ്റകരമാണ്. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവരും വിചാരണ നേരിടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടിവരും. അതിനിടെ, എം.പിമാരില്‍ വളരെ കുറച്ചുപേര്‍ ബില്ലിനോട്…
Read More » -
അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ
പോങ്യാങ്: അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉത്തരകൊറിയൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കൾ രംഗത്തെത്തിയതായി പത്രം റിപ്പോർട്ട് ചെയ്തത്. സന്നദ്ധ സേവനത്തിന് പേര് നൽകാൻ നീണ്ട വരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്. എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് നിയമം. യുഎസും ദക്ഷിണ കൊറിയയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് മിസൈൽ…
Read More » -
കത്തോലിക്കാസഭയിൽ ഇനി വിവാഹിതർക്കും പുരോഹിതരാകാം, നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ
കത്തോലിക്കാസഭയിൽ വൻ വിപ്ലവം വരുന്നു, നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇനി വിവാഹിതർക്കും പുരോഹിതരാകാം. സഭയുടെ സ്വത്തുവകകൾ അന്യായപ്പെട്ടു പോകാതിരിക്കാൻ AD1300 ൽ ജോൺ 22-മൻ മാർപാപ്പയെടുത്ത നിർബന്ധിത ബ്രഹ്‌മചര്യമെന്ന നിയമം പൊളിച്ചെഴുതാനാണ് ഫ്രാൻസിസ്പാപ്പാ തീരുമാനിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ബൗദ്ധിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ അത്മായരെ ഉൾപ്പെടുത്തി അതാത് രാജ്യങ്ങളിൽ ആധുനിക നിയമസംവിധാനങ്ങൾ ഉള്ളപ്പോൾ, വിശ്വാസികൾക്കുകൂടി സഭാ സംവിധാനങ്ങളിൽ അർഹമായ പരിഗണനൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ തീരുമാനം. ഭാവിയിൽ പുരോഹിതന്മാർ ബ്രഹ്മചാരികളായിരിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ മാധ്യമമായ ‘ഇൻഫോബേ’യ്ക്കു നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമൊന്നും കാണുന്നില്ലെന്നാണ് കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ഭാവിയിൽ വൈദികർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുമതി നൽകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ച അർജന്റീനിയൻ മാധ്യമം ‘ഇൻഫോബേ’യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ വിപ്ലവകരമായ ഈ നിലപാട് വ്യക്തമാക്കിയത് .ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ…
Read More » -
സൗദി അറേബ്യയുടെ വാതായനങ്ങൾ തുറക്കുന്നു, ആദ്യ യൂറോപ്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് റിയാദില്‍ ആരംഭിച്ചു
റിയാദ്: ടൂറിസത്തിലെ അനന്ത സാദ്ധ്യതകൾക്കൊപ്പം സ്വതന്ത്ര്യത്തിൻ്റെ വാതായനങ്ങളും ലോകത്തിനു മുന്നിൽ തുറന്നിടുകയാണ് സൗദി അറേബ്യ. ആദ്യ യൂറോപ്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് റിയാദില്‍ ആരംഭിച്ചു. ഇന്നും നാളെയും വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് ഫെസ്റ്റിവല്‍. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ അല്‍-കിന്ദി പ്ലാസയാണ് ഇവന്റിന് വേദിയാവുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ എംബസികള്‍, സൗദി പാചക കലാ കമ്മീഷന്‍, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്,പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ പാചകക്കാര്‍ തയ്യാറാക്കിയ വിഭവങ്ങളും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യന്‍ ഷെഫ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തത്സമയ പാചക ഷോയില്‍ യൂറോപ്യന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള പാചക മത്സരം, കുട്ടികള്‍ക്കായി തത്സമയ വിനോദം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവല്‍ യൂറോപ്പിന്റെ സമ്പന്നമായ പാചക പൈതൃകത്തിന്റെ പ്രദര്‍ശനമാകുമെന്നും, അറേബ്യന്‍ ജനങ്ങളുമായുള്ള സഹകരണം സാംസ്‌കാരിക വിനിമയത്തിനുള്ള…
Read More » -
തൃക്കരിപ്പൂർ സ്വദേശിയും വൻബിസ്സിനസുകാരനുമായ സുബൈർ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു
തൃക്കരിപ്പൂർ: വൾവക്കാട് സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു. വൾവക്കാട് പൂവളപ്പിലെ വിഎൻപി അബ്ദുല്ല- എ മറിയം ദമ്പതികളുടെ മകൻ സുബൈർ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബീരിച്ചേരിയിലെ സാജിദ് (30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. മലേഷ്യയിലും ദുബൈയിലുമടക്കം നിരവധി സ്ഥലങ്ങളിൽ ബിസിനസ് ശൃംഖലയുള്ള സുബൈറിന്റെ ആകസ്മികമായ അപകടമരണം നാടിനെ ഞെട്ടിച്ചു. നിയന്ത്രണം വിട്ട കാർ റോഡിരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഇന്ന് (വ്യാഴം) രാവിലെയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സുബൈർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഭാര്യ : ഹസീന അഞ്ചിലത്ത് (തങ്കയം ). മക്കൾ :സുബൈബത്ത് അസ്ലമിയ, മുഹമ്മദ് റിസാൻ,നഹ്‌ലാ, നഫ്ല.
Read More » -
രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി; ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ടും
ബ്രിട്ടന്‍: ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ട്. ദേശീയ സൈബര്‍ സുരക്ഷാ വിഭാഗത്തിന്‍റെ ഉപദേശം അനുസരിച്ചാണ് തീരുമാനമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും കാനഡയിലും ബെല്‍ജിയത്തിലും യൂറോപ്യന്‍ കമ്മീഷനുമടക്കം ഇതിനോടകം ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തെ പിന്താങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ തീരുമാനം. എന്നാല്‍ ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ഔദ്യോഗിക ഫോണുകളില്‍ വിലക്കുകയാണെന്നും ഇംഗ്ലണ്ടിന്‍റെ സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ് വിശദമാക്കുന്നു. സമ്പൂര്‍ണ നിരോധനത്തിലേക്കില്ലെന്ന് വിശദമാക്കുന്നതാണ് തീരുമാനം. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന രീതിയില്‍ ഡാറ്റ ചോര്‍ച്ചയുണ്ടാവുന്നതിനാല്‍ തങ്ങളുടേതായ രീതിയില്‍ ആപ്പിന് നിയന്ത്രണം കൊണ്ടുവരാന്‍ ഇംഗ്ലണ്ടിന് നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. വിലക്ക് സംബന്ധിച്ച പൂർണ വിവരങ്ങള്‍ ക്യാബിനറ്റ് മന്ത്രി ഒലിവര്‍ ഡൌടണ്‍ വിശദമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോകിന്‍റെ ചൈനീസ് ഉടമസ്ഥതയാണ് മറ്റ് രാജ്യങ്ങളും സുരക്ഷാ ഭീഷണിയായി വിശദമാക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിലേക്ക് എത്തുന്നുവെന്നതാണ് ടികി ടോക് നേരിടുന്ന സുപ്രധാന ആരോപണം. ഇത്തരത്തില്‍ ഡാറ്റകള്‍…
Read More » -
സമാധാന നൊബേല്‍; പ്രധാനമന്ത്രി മോദി പരിഗണനയിലെന്ന് കമ്മിറ്റി ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഉപാധ്യക്ഷന്‍ അസ്‌ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. അസ്‌ലേ പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്‌ലേ കൂട്ടിച്ചേര്‍ത്തു.
Read More » -
‘മെറ്റ’യുടെ രണ്ടാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ ജോലി നഷ്ടമാകുക 10,000 പേര്‍ക്ക്
ലോസ് ഏഞ്ചല്‍സ്: വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ഇത്തവണ പതിനായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. നാലു മാസങ്ങള്‍ക്കു മുമ്പാണ് പതിനൊന്നായിരം പേരം മെറ്റ പിരിച്ചുവിട്ടത്. തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി പതിനായിരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണെന്നും കമ്പനിയിലെ അയ്യായിരം ഒഴിവുകളില്‍ ഇനി നിയമനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നും മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. പുതിയ പദ്ധതികളേയും നിക്ഷേപങ്ങളേയും ലക്ഷ്യമിടുന്ന മെറ്റ ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നാണ് സൂചന. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കല്‍ തുടരുകയാണ്. പണപ്പെരുപ്പത്തേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുകയാണ്. ഇത് മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതി ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് കരുതല്‍ നടപടിയായാണ് കമ്പനകള്‍ ചെലവുകുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.
Read More »