NEWSWorld

നടക്കും മരം, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന വൃക്ഷങ്ങളെക്കുറിച്ചറിയുക

ഡോ.വേണു തോന്നയ്ക്കൽ

  ജന്തുക്കൾ ഭക്ഷണത്തിനും ചുറ്റുപാടുകളെ അതിജീവിക്കുന്നതിനും പ്രജനനത്തിനുമായി യാത്ര ചെയ്യുന്നു. സസ്യങ്ങൾ (മരങ്ങൾ) മുളക്കുന്നിടത്ത് തന്നെ നിലനിൽക്കുകയും സ്വന്തം ജൈവീക ആവശ്യങ്ങൾ അവിടെ തന്നെ നിറവേറ്റുകയും ചെയ്യുന്നു. സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണെന്നാണ് നാം മനസ്സിലാക്കുന്നത്. സ്കൂൾ ക്ലാസ് മുതൽ പഠിച്ചതും അപ്രകാരം തന്നെ.
എന്നാൽ ഈ ധാരണയ്ക്ക് കടക വിരുദ്ധമായി ഇക്വഡോറിലെ Socratea exorrhiza എന്നയിനം വൃക്ഷങ്ങൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു.

Signature-ad

എങ്ങനെയാണ് മരങ്ങൾ നടക്കുന്നത്…? അതിന് അവയ്ക്ക് കാലുകൾ ഉണ്ടോ…? ഇങ്ങനെയുള്ള അനവധി ചോദ്യങ്ങൾ ചോദിച്ചേക്കാം. മരങ്ങൾ നടക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ യുക്തി ബോധമുള്ള ഏതു മനുഷ്യനും ഇപ്രകാരം ചോദിക്കുന്നത് സ്വാഭാവികം.
ഒരിടത്ത് ഒരുപാട് മരങ്ങൾ തിങ്ങിപ്പാർക്കുകയാണെങ്കിൽ അവിടെ ഏവർക്കും സൂര്യ വെളിച്ചം നന്നായി ലഭിക്കണമെന്നില്ല. അപ്പോൾ സസ്യങ്ങൾ സൂര്യ വെളിച്ചം കൂടുതൽ ലഭ്യമാവുന്നിടത്തേക്ക് വളഞ്ഞ് വളരുന്നത് കാണാം. അതാണ് ഫോട്ടോട്രോപ്പിസം.
ഫോട്ടോട്രോപ്പിസം എന്ന ഊർജ്ജ തന്ത്ര പാഠം ചേർത്ത് വായിച്ചാൽ നമുക്ക് ഈ സസ്യങ്ങളുടെ യാത്രയുടെ ശാസ്ത്രീയത ബോധ്യമാകും.

കൈതച്ചെടി (pandanus) കണ്ടിട്ടുണ്ടാവുമല്ലോ. കൈതച്ചെടിക്കുള്ളത് പോലെ stilt root കൾ ഇവയ്ക്കുമുണ്ട്. ഇത്തരം വേരുകൾ സസ്യങ്ങളിൽ അതിജീവനാർത്ഥം രൂപ പരിണാമം (root modification) സംഭവിച്ചുണ്ടാവുന്നതാണ്.
നമ്മുടെ കഥാപാത്രം ഇക്വിഡോറുകാരി മരത്തിൽ stilt root കളിൽ പഴയ വേരുകൾ നശിക്കുകയും പകരം പുതിയ വേരുകൾ ഉണ്ടാവുകയും ചെയ്യുന്നു. സൂര്യപ്രകാശം നന്നായി ലഭ്യമാകുന്ന ദിശയിലേക്കാവും പുതിയ വേരുകൾ വളരുക. അങ്ങനെ വേരുകൾ ഉണ്ടാവുന്ന ദിശയിലേക്ക് സസ്യം നീങ്ങുന്നു. തികച്ചും സ്വാഭാവികമാണത്.

ഒരേ ദിശയിലേക്കാണ് മരത്തിന്റെ വേരുകൾ ഉണ്ടാവുന്നതെന്നതെങ്കിൽ മരം പ്രതിവർഷം 20 മീറ്ററോളം സ്ഥാനചലനത്തിന് വിധേയമാകുന്നതായി കാണാം. ഒരു വർഷത്തിനു ശേഷമാണ് പ്രസ്തുത മരത്തെ ഒരാൾ കാണുന്നതെങ്കിൽ തീർച്ചയായും അവയുടെ സ്ഥാന ചലനം വ്യക്തമായും മനസ്സിലാക്കാവുന്നതാണ്. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് ആ മാറ്റം പെട്ടെന്ന് ബോധ്യമാവണമെന്നില്ല.

മരം ഒരു തുറന്ന പ്രദേശത്ത് ഒറ്റപ്പെട്ടു നിൽക്കുകയാണെങ്കിൽ വേരുകളുടെ വളർച്ച ഒരേ ദിശയിലേക്ക് ആവണമെന്നില്ല. അതിനാൽ അവയ്ക്ക് ഉണ്ടാവുന്ന സ്ഥാന ചലനം വ്യക്തമാവണം എന്നില്ല.

Back to top button
error: