NEWSWorld

ട്വിറ്ററിനോട് മത്സരിക്കാന്‍ മെറ്റ; പുതിയ സമൂഹമാധ്യമം ആരംഭിക്കാന്‍ പദ്ധതി

ലോസ് ഏഞ്ജലസ്: ട്വിറ്ററിന് സമാനമായ സമൂഹമാധ്യമം തുടങ്ങാന്‍ പദ്ധതിയിട്ട് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ചെറിയ കുറിപ്പുകള്‍ പങ്കുവെക്കാവുന്നതരത്തിലാകും പുതിയ സംവിധാനം. ലോകത്തെ ഏറ്റവും പ്രമുഖരായവരുടെ വരെ പോസ്റ്റുകള്‍ പിന്തുടരാവുന്ന രീതിയിലാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം. അത്തരം സംവിധാനത്തിന് പ്രസക്തിയുള്ളതായി ബോധ്യമായെന്നും മെറ്റ വക്താവ് പറഞ്ഞു.

ഇലോണ്‍ മസ്‌കിന്റെ കീഴില്‍ ട്വിറ്റര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് മെറ്റയുടെ ഈ പ്രഖ്യാപനം എന്നത് ഏറെ പ്രസക്തമാണ്. നിലവില്‍ പി 92 എന്ന കോഡ് നാമത്തിലാണ് ഈ പദ്ധതി ഒരുക്കുന്നത്. ട്വിറ്ററിന് സമാനമായ ഈ പുതിയ സംവിധാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികള്‍ കമ്പനിയുടെ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: