NEWSWorld

മഞ്ഞില്‍ പുതഞ്ഞ കാറിൽ നാസ മുൻ ജീവനക്കാരനായ 81കാരന്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച; കൂട്ടിനുണ്ടായിരുന്നത് മനോധൈര്യം മാത്രം, ജീവൻ നിലനിർത്തിയത് ഇവകഴിച്ച്…

നത്ത മഞ്ഞ് വീഴ്ചയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നയാള്‍ ജീവന്‍ നിലനിര്‍ത്തിയത് മിഠായും ലഘുഭക്ഷണവും കഴിച്ചെന്ന് വെളിപ്പെടുത്തല്‍. നാസ മുൻ ജീവനക്കാരനും 81 വയസുമുള്ള ജെറി ജോററ്റാണ് ഒരാഴ്ചയോളം തന്‍റെ കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടങ്ങിപ്പോയത്. കാലിഫോർണിയയിലെ ബിഗ് പൈനിലുള്ള തന്‍റെ വീട്ടിൽ നിന്ന് നെവാഡയിലെ ഗാർഡൻവില്ലിലുള്ള കുടുംബ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ജോററ്റിന്‍റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മ‍ഞ്ഞ് കുമ്പാരത്തിൽ കുടുങ്ങിയത്. ശൈത്യകാല കൊടുങ്കാറ്റ് വീശിയടിക്കുന്നതിന്‍റെ ആദ്യ ദിവസമായിരുന്നു സംഭവം.

വാഹനത്തിന് പുറത്ത് മഞ്ഞ് വീഴ്ച കനക്കുകയും കാറിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മഞ്ഞ് മൂടുകയും ചെയ്തു. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ കാറിനുള്ളിലുണ്ടായിരുന്ന ഏതാനും മിഠായികളും ലഘുഭക്ഷണങ്ങളും കഴിച്ച് അദ്ദേഹം ഒരാഴ്ചക്കാലം ജീവൻ പിടിച്ച് നിർത്തി. സിഎൻഎന്‍റെ റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി 24 നാണ് സംഭവം നടന്നത്. മഞ്ഞ് കൂമ്പാരത്തിലേക്ക് കാറ് താഴ്ന്നിറങ്ങിപ്പോയതോടെ നിരവധി തവണ ശ്രമിച്ചിട്ടും വാഹനം മഞ്ഞില്‍ നിന്ന് പുറത്തേക്ക് എടുക്കാനോ ഡോറ് തുറന്ന് ഇറങ്ങാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും ശമിക്കുന്നതുവരെ കാറിന് പുറത്തിറങ്ങാൻ കഴിയില്ലന്ന് മനസ്സിലാക്കിയ അദ്ദേഹം പിന്നീട് ശ്രമിച്ചത് തന്‍റെ ജീവൻ നിലനിർത്താനുള്ള മാർഗ്ഗങ്ങള്‍ തേടുകയായിരുന്നു.

എന്നാല്‍, കാറിൽ ഭക്ഷ്യയോഗ്യമായി ആകെയുണ്ടായിരുന്നത് ഏതാനും മിഠായികളും അൽപ്പം ലഘു ഭക്ഷണവും മാത്രമായിരുന്നു. തണുപ്പിൽ ആശ്വാസമാകാൻ അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നത് ഒരു ചെറിയ പുതപ്പും ഹോട്ടൽ ബാത്ത് ടവ്വലും മാത്രം. എന്നാല്‍ നാസയില്‍ നിന്നും വിരമിച്ച ആ ഉദ്യോഗസ്ഥന് മറ്റൊന്ന് കൂട്ടിനുണ്ടായിരുന്നു, മനോധൈര്യം. ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റുമെന്ന ശുഭ പ്രതീക്ഷ. അദ്ദേഹം ആ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ധൈര്യം കൈവിടാതിരുന്നതിനാൽ ആ പ്രതിസന്ധിഘട്ടത്തെ തനിക്ക് തരണം ചെയ്യാനായി എന്നാണ് പിന്നീട് ജോററ്റ് മാധ്യമങ്ങളോട് പറഞ്ഞു.

കാർ വിൻഡോ താഴ്ത്തിവെച്ച് മഞ്ഞ് കട്ടകൾ തിന്ന് ദാഹം ശമിപ്പിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇങ്ങനെ ചെയ്യുന്നതിനിടയിൽ കാറിന്‍റെ ബാറ്ററി ചാർജ് തീരുകയും പിന്നീട് വിൻഡോ ഗ്ലാസ് അടയ്ക്കാൻ കഴിയാതാവുകയും ചെയ്തു. ഇതോടെ കൊടും തണുപ്പിലായിരുന്നു തന്‍റെ അവശേഷിച്ച ദിനങ്ങളെന്നും ജെറി ജോററ്റ് പറഞ്ഞു. ജെറി ജോററ്റിനെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് മഞ്ഞില്‍ പൂണ്ട് പോയ കാറിൽ കുടുങ്ങിയ നിലയിൽ ഇദ്ദേഹത്തെ കണ്ടത്തിയത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാലിഫോർണിയയിലെ പലപ്രദേശങ്ങളും മഞ്ഞിന് അടിയിലാകുകയും നിരവധി വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മൂന്ന് അടിയോളം മഞ്ഞ് വീഴ്ചയാണ് കാലിഫോർണിയയിൽ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

Back to top button
error: