NEWSWorld

തൃക്കരിപ്പൂർ സ്വദേശിയും വൻബിസ്സിനസുകാരനുമായ സുബൈർ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു

തൃക്കരിപ്പൂർ: വൾവക്കാട് സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു. വൾവക്കാട് പൂവളപ്പിലെ വിഎൻപി അബ്ദുല്ല- എ മറിയം ദമ്പതികളുടെ മകൻ സുബൈർ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബീരിച്ചേരിയിലെ സാജിദ് (30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ.

മലേഷ്യയിലും ദുബൈയിലുമടക്കം നിരവധി സ്ഥലങ്ങളിൽ ബിസിനസ് ശൃംഖലയുള്ള സുബൈറിന്റെ ആകസ്മികമായ അപകടമരണം നാടിനെ ഞെട്ടിച്ചു. നിയന്ത്രണം വിട്ട കാർ റോഡിരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഇന്ന് (വ്യാഴം) രാവിലെയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സുബൈർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഭാര്യ : ഹസീന അഞ്ചിലത്ത് (തങ്കയം ).
മക്കൾ :സുബൈബത്ത് അസ്ലമിയ, മുഹമ്മദ്‌ റിസാൻ,നഹ്‌ലാ, നഫ്ല.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: