World

    • വിവാഹേതരബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണം നല്‍കിയ കേസ്; ട്രംപിന്റെ അറസ്റ്റിന് സാധ്യത

      വാഷിങ്ടണ്‍: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി. 2016-ല്‍ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നടി സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍, ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളില്‍ കാണിച്ചത്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് പണം കൈമാറിയതെന്നും ആരോപണവുമുയര്‍ന്നിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്. പണം കൈമാറിയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. ഇതോടെ ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്കെതിരേ നടക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, തന്നെ പിന്തുണച്ച എല്ലാവര്‍ക്കും…

      Read More »
    • പരിശുദ്ധ പര്‍വതത്തിനു മുകളില്‍നിന്ന് നഗ്‌നചിത്രം; വിനോദ സഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും

      ജക്കാര്‍ത്ത: ബാലിയിലെ പാവനമായ പര്‍വതത്തിനു മുകളില്‍ കയറി നഗ്‌നനായി ഫോട്ടോയെടുത്ത റഷ്യന്‍ വിനോദസഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും. യൂറിയെന്ന റഷ്യന്‍ വിനോദസഞ്ചാരിയാണ് ചിത്രം വൈറലായതിനു പിന്നാലെ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. നാടുകടത്തുന്നതിനു പുറമേ ആറ് മാസത്തേക്ക് ഇന്തൊനീഷ്യയില്‍ കടക്കുന്നതിനും യൂറിക്ക് വിലക്ക് വരും. ഹിന്ദുക്കള്‍ പരിശുദ്ധമായി കരുതിപ്പോരുന്ന പര്‍വതമായ അഗുങിന് മുകളില്‍ കയറിയാണ് യൂറി വിവാദ ചിത്രമെടുത്തത്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം കൂടിയായ ഇവിടെ ദൈവങ്ങളുടെ ഇരിപ്പിടമായാണ് ഹിന്ദുമത വിശ്വാസികള്‍ കരുതിപ്പോരുന്നത്. യൂറിയുടെ പെരുമാറ്റത്തിന് ന്യായീകരണമില്ലെന്നും നിയമം ലംഘിച്ചതിന് പുറമേ ഇന്തൊനീഷ്യന്‍ സംസ്‌കാരത്തോട് തികഞ്ഞ അവമതിപ്പും പ്രകടമാക്കിയെന്നും ബാലിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, തന്റെ അറിവില്ലായ്മ കൊണ്ടാണ് അവിടെ നിന്നും അത്തരമൊരു ചിത്രം പകര്‍ത്തിയതെന്നും കുറ്റം സമ്മതിക്കുന്നതായും മാപ്പ് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ യൂറി വ്യക്തമാക്കി. യൂറിയുടെ പ്രവൃത്തി മലയെ അശുദ്ധമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ ശുദ്ധികലശ പ്രക്രിയയിലും യൂറി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മധ്യബാലിയിലെ മൗണ്ട്…

      Read More »
    • 1664 കോടി രൂപയ്ക്ക് മുഴുവന്‍ പാട്ടുകളുടെയും അവകാശം വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നു?

      സംഗീത ലോകത്തിന്‍െ്‌റ രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1664 കോടി രൂപയ്ക്ക് ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു ജസ്റ്റിന്‍ ബീബറിന്റെ അവസാന ആല്‍ബം. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ബീബര്‍ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഗീത ലോകത്തേക്ക് മിന്നും പ്രകടനമായി എത്തിയത്. 15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബറിന് നേരിടേണ്ടി വന്നു. ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറിച്ചത്. പിന്നീട് അങ്ങോട്ട് സംഗീതലോകത്ത് ബീബറിന്റെ പേര് കുറിക്കപ്പെട്ടു. അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ്…

      Read More »
    • മെക്‌സിക്കോയില്‍ കുടിയേറ്റകേന്ദ്രത്തില്‍ തീപിടിത്തം; 40 മരണം

      മെക്‌സിക്കോസിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. Dozens were killed after a fire broke out at a migration center on the U.S.-Mexico border, officials said.@gabegutierrez has the latest updates. pic.twitter.com/2aaLLNCBIL — NBC Nightly News with Lester Holt (@NBCNightlyNews) March 28, 2023 തിങ്കളാഴ്ചയായിരുന്നു മെക്‌സിക്കോ – യു.എസ്. അതിര്‍ത്തിയിലുള്ള കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. യു.എസ്. അതിര്‍ത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ബഹുഭുരിപക്ഷവും വെനിസ്വേലയില്‍നിന്നുള്ളവരാണ്. കുടിയേറ്റക്കാര്‍ പ്രതിഷേധിച്ച് കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവര്‍ പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.  

      Read More »
    • ‘ഭര്‍ത്താവിനെ പങ്കിടാൻ  മടിയില്ല, ആവശ്യങ്ങള്‍ എന്തായിരുന്നാലും നിറവേറ്റുന്നതില്‍ സന്തുഷ്ട’ വെളിപ്പെടുത്തലുമായി യുവതി

        ഭര്‍ത്താവിനെ മറ്റു സ്ത്രീകള്‍ക്ക് ഒപ്പം സമയം ചിലവഴിക്കാന്‍ അനുവദിക്കുമെന്ന് വെളിപ്പെടുത്തി യുവതി. സംഭവം നമ്മുടെ നാട്ടിലല്ല. 37 കാരിയായ അമേരിക്കന്‍ വനിത മോണിക്ക ഹള്‍ട്ട് ആണ് വിവാഹത്തെക്കുറിച്ചുള്ള വിചിത്രമായ സ്വന്തം കാഴ്ചപ്പാടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെക്കാള്‍ ശക്തമായ മറ്റൊന്നില്ല. ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രധാനമായ ഘടകം രണ്ടുപേരുടെയും വിശ്വസ്തതയും സത്യസന്ധതയുമാണ്. എന്നാല്‍ ഒരു ഭാര്യ തന്റെ ഭര്‍ത്താവ് മറ്റ് സ്ത്രീകള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതും അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ആവശ്യങ്ങള്‍ എന്തായിരുന്നാലും നിറവേറ്റുന്നതിലും താന്‍ സന്തുഷ്ടയാണെന്ന് മോണിക്ക അവകാശപ്പെടുന്നു. ഈ വിചിത്രമായ ആശയത്തിന് പിന്നില്‍, തന്റെ ഭര്‍ത്താവ് ജോണിന് സന്തോഷിപ്പിക്കുക എന്നത് മാത്രമല്ല, ജോണുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ മറ്റു സ്ത്രീകളുമായി ഉല്ലസിക്കാന്‍ അനുവദിക്കുമെന്നും ഭര്‍ത്താവിനെ പങ്കിടുന്നതില്‍ മടികാണിക്കില്ലെന്നും മോണിക പറയുന്നു. ഒരു സമര്‍പ്പിത ഭാര്യയായതിനാല്‍, ഒരേയൊരു ജോലി സാധാരണ വീട്ടമ്മയായിരിക്കുക, ഭര്‍ത്താവിനെ പരിപാലിക്കുക എന്നതാണ്. വീട്ടില്‍ ജോലികളെല്ലാം ചെയ്യുന്ന തിരക്കിലായതിനാല്‍, പങ്കാളിക്കായി സമയം ചിലവഴിക്കാന്‍ കഴിയാത്തതിനാല്‍…

      Read More »
    • ബുദ്ധമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ മംഗോളിയന്‍ വംശജനായ എട്ട് വയസുകാരൻ; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ

      ബുദ്ധിമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കൻ മംഗോളിയൻ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പത്താമത്തെ ഖൽഖ ജെറ്റ്സൺ ദമ്പ റിൻപോച്ചെയുടെ പുനർജന്മാമാണ് ഈ ബാലനെന്ന് കരുതപ്പെടുന്നു. പഞ്ചൻ ലാമയ്ക്ക് ശേഷം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും ഈ പുതിയ ലാമ. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുൻ മംഗോളിയൻ പാർലമെൻറ് അംഗത്തിൻറെ ചെറുമകനുമാണ്. മംഗോളിയയിലെ ഉലാൻ ബാറ്റോറിലെ ഏറ്റവും സമ്പന്നമായ ബിസിനസ്, രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് പുതിയ ലാമയെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അഗ്വിഡൗ, അചിൽതായ് അത്തൻമാർ എന്നീ ഇരട്ട സഹോദരന്മാരിൽ ഒരാളാണ് പത്താമത്തെ ഖൽഖയായി തെരഞ്ഞെടുക്കപ്പെട്ട എട്ട് വയസുകാരൻ. പുതിയ മംഗോളിയൻ ടിബറ്റൻ നേതാവിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ടിബറ്റൻ ബുദ്ധിസ്റ്റുകൾ തയ്യാറല്ല. ചൈന കുട്ടിയെ ലക്ഷ്യമിടുമെന്ന ഭയം തന്നെ കാരണം. ഈ തെരഞ്ഞെടുപ്പ് ചൈനയ്ക്ക് സ്വീകാര്യമല്ലെന്നതാണ് യാഥാർത്ഥ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ ചൈന അംഗീകരിക്കുകയുള്ളൂ.…

      Read More »
    • രാവിലെ ന്യായാധിപന്‍, രാത്രിയില്‍ പോണ്‍ താരം; യു.എസില്‍ ജഡ്ജിക്ക് ജോലി പോയി

      ന്യൂയോര്‍ക്ക്: രാവിലെ ന്യായാധിപനായും രാത്രിയില്‍ ഓണ്‍ലൈനില്‍ പോണ്‍താരമായും ഇരട്ടവേഷമിട്ട ജഡ്ജിക്കു യുഎസില്‍ ജോലി തെറിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) തൊഴില്‍ നഷ്ടപ്പെട്ടത്. ഒണ്‍ലിഫാന്‍സ് എന്ന സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു. പ്രതിമാസം ആയിരം രൂപയോളം (12 ഡോളര്‍) ഈടാക്കുന്ന അക്കൗണ്ടാണു ഗ്രിഗറിക്ക് ഒണ്‍ലിഫാന്‍സില്‍ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കള്‍ക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒണ്‍ലിഫാന്‍സ് കൂടാതെ ജസ്റ്റ്‌ഫോര്‍.ഫാന്‍സ് എന്ന പോണ്‍ സൈറ്റിലും ഇയാള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ 750 രൂപയോളമാണ് (9.99 ഡോളര്‍) ഈടാക്കിയിരുന്നത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അക്കൗണ്ടുകളും. ട്വിറ്ററിലും ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം, താനൊരു ജഡ്ജിയാണെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജഡ്ജിയുടെ ഇരട്ടമുഖം പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. ഇതോടെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുന്ന നടപടിയിലേക്ക് അധികൃതര്‍ കടന്നത്. പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അധികൃതരുടെ നടപടി. ഇയാളുടെ…

      Read More »
    • വാഴക്കുലയിലെ കായ്കൾ മുകളിലേക്ക് വളഞ്ഞ് വളരുന്നത് എന്ത് കൊണ്ട്…?

      ഡോ.വേണു തോന്നയ്ക്കൽ      കേരളീയരുടെ തൊടിയിലും പുരയിടത്തിലുമൊക്കെ വാഴ കുലച്ചു നിൽക്കുന്നത് പതിവ് കാഴ്ചയാണ്. വാഴക്കുലയിൽ കായ്കൾ മുകളിലേക്ക് വളഞ്ഞാണ് വളരുന്നത്. എന്താന്ന് ഇതിന് കാരണം..? ഉത്തരം ഗ്രാവിറ്റി (Gravity). ഭൂമി ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് ഗ്രാവിറ്റി. വാഴക്കുലയിലെ കായ്കൾ ഗ്രാവിറ്റി അതിജീവിച്ച് മുകളിലേക്ക് വളരുമ്പോൾ അതിൻ്റെ ഉടലിൽ ഉണ്ടാവുന്നതാണ് ഈ വ്യതിയാനം. ഗ്രാവിറ്റിയും ഉടലുമാത്മാവും തമ്മിലൊരു യുദ്ധം. തന്റെ ചുറ്റുപാടിൽ ഓരോ ജീവിയും യുദ്ധങ്ങളിലൂടെയാണ് അതിജീവിക്കുന്നത്. അതിജീവനവും ജീവിത വിജയവും സാരവത്തായ യുദ്ധങ്ങളുടെ ആകെത്തുക യാണ്. ഇവിടെ വാഴക്കുല ഒരു സിംബൽ ആണ്. ഒരു അടയാളവും ബോധവുമാണ്. നാം ഒരു കല്ല് ആകാശത്തേക്ക് എറിഞ്ഞാൽ അത് ഭൂമി വിട്ട് സ്വർഗ്ഗരാജ്യം തേടി പോവുകയൊന്നുമില്ല. മടങ്ങി വരും. കാരണമെന്താ…? ഗ്രാവിറ്റി. അപ്പോൾ ആകാശഗോളങ്ങളിലേക്ക് പേടകങ്ങൾ കുതിക്കുന്നതോ ? അവ ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സിനെ അതിജീവിക്കുന്നു. വാഴക്കുല മാത്രമല്ല എല്ലാത്തരം ചെടികളും ആകാശം നോക്കിയാണ് വളരുന്നത് ? സസ്യജാലങ്ങൾ സൂര്യനെ…

      Read More »
    • ബൈക്കില്‍ ലോക സഞ്ചാരം  21 ദിവസം കൊണ്ട് 6000 ലധികം കിലോമീറ്ററും 6 ഗള്‍ഫ് രാഷ്ട്രങ്ങളും ചുറ്റിക്കറങ്ങി  മലയാളികളായ ഹാറൂണും ഭാര്യ ഡോ. ഫര്‍സാനയും

         നീണ്ട യാത്രയ്ക്കുശേഷം സൗദിഅറബ്യ ജിദ്ദയിലെ താമസ സ്ഥലത്ത് തിരിച്ചെത്തുമ്പോള്‍ സന്തോഷത്തേക്കാൾ ഏറെ അഭിമാനമാണ് കോഴിക്കോട് സ്വദേശി ഹാറൂണ്‍ റഫീഖിനും ഭാര്യ കാസര്‍കോടുകാരി ഡോ. ഫര്‍സാനയ്ക്കും. പുതിയ അനുഭവങ്ങള്‍ തേടിയായിരുന്നു  ദമ്പതികളുടെ ബൈക്ക് യാത്ര. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് ജിദ്ദയില്‍ നിന്ന് യമഹ സൂപ്പര്‍ ടെനേരെ ബൈകില്‍ യാത്ര തിരിച്ച ദമ്പതികള്‍ 21 ദിവസത്തിനിടയിൽ ആറ് രാജ്യങ്ങളിലൂടെ 6000 ലധികം കിലോമീറ്ററിലധികം പിന്നിട്ടാണ് തിരിച്ചെത്തിയത്. 10 ബോര്‍ഡര്‍ ക്രോസിംഗുകളും 20 സ്റ്റാപിങുമുണ്ടായിരുന്ന യാത്ര വേറിട്ട അനുഭവമായിരുന്നുവെന്ന് ഹാറൂണും ഫര്‍സാനയും പറഞ്ഞു. സൗദി അറേബ്യ, ജോര്‍ദാന്‍, ബഹ്റൈന്‍, ഖത്വര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഇത്തരമൊരു യാത്രയ്ക്ക് ഇവര്‍ ഇറങ്ങിയത് ഇതാദ്യമല്ല, വിവിധയിടങ്ങളിലൂടെ ബൈക്കില്‍ 12 ലോക സഞ്ചാരങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലിംക ബുക് ഓഫ് റെകോര്‍ഡിസലടക്കം ഇടം നേടിയിട്ടുണ്ട് ഈ അപൂർവ്വ ദമ്പതികൾ. അങ്ങനെയുള്ള ഒട്ടേറെ  അനുഭവങ്ങളുടെ കരുത്തുമായായിട്ടായിരുന്നു 13-ാം യാത്ര. ഇത്തവണത്തെ യാത്രയിൽ ആദ്യ ദിനം 700 ലധികം…

      Read More »
    • ഷി ജിൻ പിങിൻറെ സന്ദർശനത്തിന് പിന്നാലെ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം രൂക്ഷം

      കീവ്: ചൈനീസ് പ്രസിഡൻറിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈൽ ആക്രമണത്തിൻറെ ദൃശ്യങ്ങൾ യുക്രൈൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ സപോർഷിയ മേഖലയിലാണ് പട്ടാപ്പകൽ റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിൻറെ ദൃശ്യങ്ങളാണ് സെലൻസ്കി പുറത്ത് വിട്ടത്. സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യൻ മിസൈലുകളെത്തുന്നെന്നാണ് സെലൻസ്കി വിശദമാക്കുന്നത്. റഷ്യൻ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതൽ ഐക്യം വേണമെന്നും സെലൻസ്കി ആവശ്യപ്പെടുന്നു. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാർത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ മാത്രം ഏഴു പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡൻറിൻറെ സന്ദർശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. https://twitter.com/ZelenskyyUa/status/1638498087051116545?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638498087051116545%7Ctwgr%5E2173bed2a00ab61f785c18211953d17e9df2a866%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FZelenskyyUa%2Fstatus%2F1638498087051116545%3Fref_src%3Dtwsrc5Etfw റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത…

      Read More »
    Back to top button
    error: