NEWSWorld

സൗദി അറേബ്യയുടെ വാതായനങ്ങൾ തുറക്കുന്നു, ആദ്യ യൂറോപ്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് റിയാദില്‍ ആരംഭിച്ചു

റിയാദ്: ടൂറിസത്തിലെ അനന്ത സാദ്ധ്യതകൾക്കൊപ്പം സ്വതന്ത്ര്യത്തിൻ്റെ വാതായനങ്ങളും ലോകത്തിനു മുന്നിൽ തുറന്നിടുകയാണ് സൗദി അറേബ്യ. ആദ്യ യൂറോപ്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് റിയാദില്‍ ആരംഭിച്ചു. ഇന്നും നാളെയും വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് ഫെസ്റ്റിവല്‍. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ അല്‍-കിന്ദി പ്ലാസയാണ് ഇവന്റിന് വേദിയാവുക.

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ എംബസികള്‍, സൗദി പാചക കലാ കമ്മീഷന്‍, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്,പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ പാചകക്കാര്‍ തയ്യാറാക്കിയ വിഭവങ്ങളും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യന്‍ ഷെഫ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തത്സമയ പാചക ഷോയില്‍ യൂറോപ്യന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള പാചക മത്സരം, കുട്ടികള്‍ക്കായി തത്സമയ വിനോദം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവല്‍ യൂറോപ്പിന്റെ സമ്പന്നമായ പാചക പൈതൃകത്തിന്റെ പ്രദര്‍ശനമാകുമെന്നും, അറേബ്യന്‍ ജനങ്ങളുമായുള്ള സഹകരണം സാംസ്‌കാരിക വിനിമയത്തിനുള്ള വേദിയൊരുക്കുമെന്നും സൗദിയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ പാട്രിക് സൈമണ്‍നെറ്റ് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: