ന്യൂയോര്‍ക്ക്: ദീപാവലി നാളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ന്യൂ യോര്‍ക്ക് സംസ്ഥാന നിയമസഭ പാസാക്കി.സെനറ്റും അസംബ്ലിയും ബില്ലിന് അംഗീകാരം നല്‍കി.
അസംബ്ലി അംഗം ജെനിഫര്‍ രാജ്കുമാര്‍ ആണ് ബില്ല് കൊണ്ടുവന്നത്.ന്യൂ യോര്‍ക്ക് മേയര്‍ എറിക് ആഡംസും സ്‌കൂള്‍സ് ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സും ബില്ലിനെ അനുകൂലിച്ചിരുന്നു.