NEWSWorld

ഈജിപ്റ്റില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച്‌ കൊലപ്പെടുത്തി; സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നു

കെയ്റോ: ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഈജിപ്റ്റില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച്‌ കൊലപ്പെടുത്തി.ഈജിപ്ഷ്യൻ പൊലീസ് ഉദ്യോഗസ്ഥനാണ് വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ പൗരന്മാരെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദര്‍ശിക്കുന്ന ഇസ്രയേലി വിനോദസഞ്ചാര സംഘത്തിനു നേരെയാണു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിര്‍ത്തത്.അതേസമയം വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം  അറിയിച്ചു.രാജ്യത്തുള്ള ഇസ്രയേലി പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

ഇസ്രായേല്‍ അതിര്‍ത്തി കടന്ന് വന്ന് 600 ലേറെ പൗരന്മാരെ കൊലപ്പെടുത്തിയ ഹമാസ് പോരാളികള്‍ക്ക് മറുപടിയായി ഇസ്രായേല്‍ സൈന്യം ഗാസ മുനമ്ബില്‍ ബോംബാക്രമണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച ഈജിപ്തില്‍ ആക്രമണമുണ്ടായത്.  ഗാസ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 350- ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Back to top button
error: