തെക്കൻ ഇസ്രയേലിലെ നഗരത്തില്‍ വച്ച് നടക്കുകയായിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളെയും കുട്ടികളെയും തിരഞ്ഞുപിടിച്ചാണ് തട്ടിക്കൊണ്ടു പോയത്.പുരുഷൻമാരെ വെറുതെ വിടുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
നോഅ അര്‍ഗമാണി എന്ന ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം മോട്ടോര്‍ ബൈക്കില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
നൊഅയെ തോക്കുധാരികളായ രണ്ടു പേര്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതാണ് വിഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ഇവരെ നടുവില്‍ ഇരുത്തി രണ്ടു പേര്‍ മുൻപിലും പിറകിലുമായി തോക്ക് ധാരികളായ തീവ്രവാദികള്‍ ഇരിക്കുന്നു.നോഅയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് അവി നഥാനെ ഹമാസ് സംഘം വെറുതെ വിടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് തീവ്രവാദികള്‍ ഒരു യുവതിയുടെ മൃതദേഹം അര്‍ദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കില്‍ നഗര പ്രദക്ഷിണം നടത്തിയതിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. . ടാറ്റൂ കലാകാരിയും ഇസ്രയേല്‍-ജര്‍മൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തില്‍ മരിച്ചത്. പാലസ്തീൻ – ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്. മൃതദേഹം ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥയുടേതാണ് എന്ന അവകാശ വാദത്തോടെയായിരുന്നു മൃതദേഹത്തോടുള്ള ഹമാസ് സംഘത്തിന്റെ ക്രൂരത.
മറ്റൊന്നാണ് ഒരു ഇസ്രയേലി കുടുംബത്തെ ബന്ദിയാക്കിയെ വീഡിയോ.കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ വധിച്ചതിന് ശേഷം ഹമാസ് ഭീകരരില്‍ നിന്ന് മോചിതരാകാൻ കുടുംബം ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭാര്യയെയും ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയുമാണ് ഹമാസ് ഭീകരര്‍ ബന്ദികളാക്കിയത്.
കുടംബത്തെ നിലത്തിരുത്തിയ ഹമാസ് ഭീകരര്‍ ആയുധങ്ങളുമായി ചുറ്റും നില്‍പ്പുണ്ട്. പിതാവിന്റെ കയ്യിലെ ചോരയെ കുറിച്ച് മകൻ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. പിന്നാലെ മകള്‍ തങ്ങള്‍ക്ക് ജീവനോടെ കഴിയണമെന്നും തന്റെ സഹോദരി കൊല്ലപ്പെട്ടെന്നും പറയുന്നത് കേൾക്കാം.
മതാപിതാക്കള്‍ മക്കളെ സമാധാനിപ്പിക്കുമ്ബോഴും വെടിയൊച്ചയുടെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. വീഡിയോയില്‍ മുഖം മറച്ച മറ്റൊരാളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാളുടെ കഴുത്തില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്.