NEWSWorld

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് പിന്നിൽ ഇറാൻ

ജറുസലം: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് പിന്നിൽ ഇറാൻ.ഹമാസ് തന്നെയാണ് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഇറാന്‍ നല്‍കിയ സഹായത്തെക്കുറിച്ച്‌ ഹമാസ് വക്താവ് ഗാസി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്.ടെഹ്റാനില്‍നിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്.

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച്‌ രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാന്‍ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Signature-ad

ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിന് ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാന്‍ പ്രഖ്യാപിച്ചത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. പലസ്തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതുവരെ പലസ്തീന്‍ പോരാളികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് ഇറാന്റെ നിലപാട്.

Back to top button
error: