World
-
ഇസ്രയേലിന് സൈനിക സഹായം ; രണ്ടാമത്തെ അമേരിക്കൻ പടക്കപ്പല്‍ പുറപ്പെട്ടു , യുദ്ധപിന്തുണയുമായി ബ്രിട്ടനും
ടെല്‍ അവീവ്: ഇസ്രയേലിന് സൈനിക സഹായവുമായി രണ്ടാമത്തെ അമേരിക്കൻ പടക്കപ്പല്‍ വെര്‍ജീനിയയില്‍നിന്ന് പുറപ്പെട്ടു.യുഎസ്‌എസ് ഡ്വൈറ്റ് ഡി ഐസൻഹോവര്‍ കാരിയര്‍ വിമാന വാഹിനിയാണ് പുറപ്പെട്ടത്. മധ്യപൗരസ്ത്യദേശത്തെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് വിമാനം എത്തിക്കുന്നത്.അതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ടെല്‍ അവീവിലെത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലില്‍ എത്തിയിരുന്നു. അതേസമയം ഇസ്രയേലിന് യുദ്ധപിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ഇസ്രയേല്‍ അതിര്‍ത്തിയിലെ കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പല്‍ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിര്‍ദേശം നല്‍കി. ഇവിടേക്ക് കൂടുതല്‍ നാവിക സേനാംഗങ്ങളെയും വിന്യസിക്കും. ഹമാസിന് ആയുധം ലഭിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. സമുദ്രാതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കി നിരീക്ഷണ വിമാനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പറന്നുതുടങ്ങിയതിന് പിന്നാലെയാണ് ഇത്.ഇസ്രയേലിലെ പരിക്കേറ്റ ആയിരങ്ങള്‍ക്ക് സഹായം എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സുനക് പറഞ്ഞു.
Read More » -
ഹമാസിനൊപ്പം ചേരാൻ ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ളയും
ബെയ്റൂട്ട്: ഇസ്രയേലിനെതിരേ ഹമാസ് നടത്തുന്ന യുദ്ധത്തില്‍ പങ്കുചേരാൻ തയാറെടുത്തതായി ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടന. എല്ലാവിധ തയാറെടുപ്പുകളും നടത്തിയെന്നും ഉചിതമായ സമയത്ത് നടപടി ഉണ്ടാകുമെന്നും ഹിസ്ബുള്ളയുടെ ഉപമേധാവി നയിം ഖാസെം അറിയിച്ചു. ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രേലി സേനയും തമ്മില്‍ കഴിഞ്ഞദിവസങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
Read More » -
ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ്
ടെൽ അവീവ്:ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ്.ഇസ്രയേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹമാസിന്റെ മുന്നറിയിപ്പ്. വടക്കന്‍ ഗാസയിലെ 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാനാണ് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗാസ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ടു മാറ്റണമെന്നാണ് ഇസ്രയേല്‍ യു എന്നിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഗാസയിലെ നിരപരാധികളായ ജനങ്ങള്‍ ആക്രമിക്കപ്പെടരുത് എന്നതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പറഞ്ഞു. വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ അറകളിലും ബങ്കറുകളിലും മറ്റും ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിപ്പുണ്ടെന്നും, വ്യോമാക്രമണം കൊണ്ടു മാത്രം അവരെ തുരത്താനാകില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ സേന ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്. ഏതു നിമിഷവും കരയുദ്ധം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കരയുദ്ധത്തിന് ഇറങ്ങിയാൽ ഇതുവരെ കാണാത്ത തിരിച്ചടിയാകും ഉണ്ടാകുകയെന്നും ഇസ്രയേലിന് കനത്ത നാശനഷ്ടമാകും സംഭവിക്കുകയെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
Read More » -
ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാള്‍ഡ്‍സ്
ടെൽ അവീവ്: ഹമാസിന് നേരെ ആക്രമണം തുടരുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാള്‍ഡ്‍സ്. ദിവസവും 4,000 ഭക്ഷണപ്പൊതികളാണു ഭക്ഷ്യശൃംഖല സൈനികര്‍ക്കു നല്‍കുന്നത്. മക്‌ഡൊണാള്‍ഡ്‍സ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.അതേസമയം സംഭവത്തിൽ കമ്ബനിക്കെതിരെ വലിയ തോതില്‍ പ്രതിഷേധവും ശക്തമാകുകയാണ്. BoycottMcDonalds എന്ന ഹാഷ്ടാഗോടെ കമ്ബനിയെ ബഹിഷ്‌ക്കരിക്കാൻ ഇസ്ലാം രാഷ്ട്രങ്ങളിൽ സോഷ്യല്‍ മീഡിയ കാംപയിൻ സജീവമാണ്.
Read More » -
മൃതദേഹത്തിന്റെ വയറു കീറി കുഞ്ഞ് പാതി പുറത്തുവന്ന നിലയിൽ; ഇസ്രായേലിൽ ഹമാസ് ഭീകരരുടെ ക്രൂരതകളിൽ ഞെട്ടി ലോകം
ടെൽ അവീവ്: ആ വീടിനുള്ളിലേക്ക് കയറിയ ഞങ്ങൾ ഞെട്ടിത്തരിച്ചുപോയി. അതിനുള്ളിൽ ഒരു സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നു. മൃതദേഹത്തിന്റെ വയറു കീറി ഒരു കുഞ്ഞ് പാതി പുറത്തുവന്ന നിലയിൽ…. പൊക്കിൾക്കൊടി പോലും മുറിഞ്ഞിരുന്നില്ല… അസ്വാഭാവിക മരണത്തിന് ഇരയാവുന്നവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന ജോലിചെയ്യുന്ന യോസി ലാൻഡൗയുടെ വാക്കുകൾ കേട്ട് ലോകം നടുങ്ങി നിൽക്കുകയാണ്. കഴിഞ്ഞ 33 വർഷമായി താൻ ഈ ജോലി തന്നെയാണ് ചെയ്യുന്നതെങ്കിലും ഇത്ര ഭയാനകമായ കാഴ്ച്ചകൾ കാണേണ്ടി വന്നിട്ടില്ലെന്ന് 55 കാരനായ യോസി ലാൻഡൗ പറയുന്നു. ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നു കയറി പൈശാചിക താണ്ഡവമാടുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. കൊച്ചുകുട്ടികളെയും വൃദ്ധരെയും പൂർണ ഗർഭിണികളെയും പോലും ഹമാസ് ഭീകരർ വെറുതേ വിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീകളിൽ പലരും ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിരുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എവിടെയും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. ചിലത് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങൾ എല്ലാം ശേഖരിച്ച് ശീതീകരിച്ച ട്രക്കുകളിലേക്ക് മാറ്റുകയാണ് യോസി ലാൻഡൗയും കൂട്ടരും. വെറും പതിനഞ്ച് മിനിട്ടുകൊണ്ട് താണ്ടാനാവുന്ന…
Read More » -
പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്; എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം
കുവൈത്ത് സിറ്റി: പലസ്തീൻ ജനതയോട് ഐക്യദാർഢ്യവുമായി കുവൈത്ത്. പലസ്തീൻ ജനതയ്ക്കും രക്തസാക്ഷികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗൺസിൽ നിർദ്ദേശിച്ചു. പലസ്തീന് പിന്തുണ നൽകുന്ന കുവൈത്തിന്റെ നിലപാട് അനുസരിച്ചാണ് തീരുമാനമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. കുവൈത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ നടത്തരുതെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ കുവൈത്ത് സർക്കാർ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചത്. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ…
Read More » -
ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തു തുടങ്ങി
ടെൽ അവീവ്:പലസ്തീന്‍ സംഘടനയായ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിന്ന് നീക്കം ചെയ്തു തുടങ്ങി.സിഇഒ ലിന്‍ഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രട്ടണ്‍ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ എക്‌സില്‍ നിന്നും നീക്കം ചെയ്തത്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണെന്ന് സിഇഒ ലിന്‍ഡ യക്കാരിനോയും വ്യക്തമാക്കി. ” സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തു,” ലിന്‍ഡ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വ്യാജവും കൃത്രിമവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയ നിരവധി അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണെന്നും ലിന്‍ഡ പറഞ്ഞു.
Read More » -
ഗാസയില്‍നിന്ന് 11 ലക്ഷം പേര്‍ ഉടന്‍ ഒഴിയണമെന്ന് ഇസ്രയേല്‍; അസാധ്യമെന്ന് യു.എന്‍ മുന്നറിയിപ്പ്
ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. വടക്കന്‍ ഗാസയിലെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങള്‍ 24 മണിക്കൂറിനകം ഒഴിയാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. എന്നാല്‍, ഇത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ ഉത്തരവ് നടപ്പാക്കുന്നത് കടുത്ത മാനുഷിക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ സേന വ്യോമാക്രമണം തുടരുകയാണ്. പ്രദേശത്തെ ജനങ്ങളോട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം തുടങ്ങുക ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്ത് പ്രദേശത്തിന്റെ നിയന്ത്രണം കയ്യടക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 ഓളം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസയിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍…
Read More » -
അവശ്യ സേവനങ്ങള്‍ ലഭിക്കാതെ ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ നരകിക്കുന്നു; ആക്രമണം തുടര്‍ന്നാല്‍ പുതിയ യുദ്ധമുന്നണി തുറക്കുമെന്ന് ഇറാന്‍
ജറുസലെം: ഗാസയിലെ 50,000 ഓളം ഗര്‍ഭിണികള്‍ അവശ്യ സേവനങ്ങള്‍ ലഭിക്കാതെ നരകിക്കുകയാണെന്ന് യു.എന്‍. ഇതുവരെ 11 ആരോഗ്യപ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെ പുതിയ സംഘര്‍ഷത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1537 ആയി. ഇതില്‍ 500 പേര്‍ കുട്ടികളാണ്. ആരോഗ്യ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചു ഇസ്രായേല്‍ കൊല്ലുന്ന അവസ്ഥയാണ് നിലവിലുള്ളത് ഹമാസ് ആരോപിക്കുന്നു. 30 ലധികം ആരോഗ്യ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ബോംബിട്ട് നശിപ്പിക്കുകയും 10 നഴ്സുമാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കെങ്കിലും വൈദ്യുതി എത്തിക്കണമെന്നാണ് റെഡ് ക്രോസ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ചെയ്തില്ലായെങ്കില്‍ ആശുപത്രികള്‍ കൂട്ട മോര്‍ച്ചറിയാകുമെന്നാണ് റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയ്ക്കാതെ ആശുപത്രിയിലേക്ക് പോലും വൈദ്യുതി എത്തിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേലുള്ളത്. ഈജിപ്ത് വഴി അതിര്‍ത്തി തുറന്ന് സഹായമെത്തിക്കാനുള്ള നീക്കവും നിലവിലെ ഉപരോധം കാരണം സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ എത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഇസ്രായേലിലെത്തും.…
Read More » -
മലയാളി യുവതിയെ കൊള്ളയടിച്ച് ഹമാസ്; രക്ഷിച്ച് ഇസ്രായേൽ സൈന്യം
ടെൽ അവീവ്: മലയാളിയായ നിമിഷയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നതു വെടിയൊച്ചയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍.ഹമാസ് തീവ്രവാദികള്‍ എത്തിയതോടെ ബങ്കറില്‍ അഭയം തേടിയ നിമിഷയും ഇവര്‍ പരിചരിക്കുന്ന വയോധികനായ ആബെയും തോക്കിൻമുനയില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തൊടുപുഴ പെരിയാന്പ്ര കുളപ്പുറത്ത് എ.കെ. കുഞ്ഞിന്‍റെ മകളായ നിമിഷ കെ. വര്‍ഗീസ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇസ്രയേലില്‍ ഗാസ അതിര്‍ത്തിയിലുള്ള അഷ്കെലോണിലാണ് ജോലിചെയ്തുവരുന്നത്. ഗാസയില്‍ നിന്നു ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ഇവിടെ പതിവാണെങ്കിലും ഇതൊന്നും അത്രകാര്യമായി എടുത്തിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈറണ്‍ മുഴങ്ങുന്നതോടെ ബങ്കറുകളില്‍ അഭയം പ്രാപിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഭീകരര്‍ നടത്തിയ കൊലവിളിയുടെ നടുക്കത്തില്‍ നിന്നു നിമിഷ ഇനിയും മോചിതയായിട്ടില്ല. സാധാരണപോലെ അന്നും സൈറണ്‍ മുഴങ്ങിയെങ്കിലും മുറിക്കുള്ളിലായിരുന്നു നിമിഷയും ഇവര്‍ പരിചരിക്കുന്ന ആബെയും. ഇതിനിടെ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും വീടിന്‍റെ വാതില്‍ തുറക്കരുതെന്നും വാട്സ്‌ആപ്പിലൂടെ സുഹൃത്തുക്കള്‍ പലരും സന്ദേശം അയച്ചതോടെ ഇവര്‍ ബങ്കറിനുള്ളിലേക്കു മാറി. 10.30-ഓടെ ബങ്കറിന്‍റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറക്കാൻ കൂട്ടാക്കാതെ…
Read More »