NEWSWorld

ദക്ഷിണ കൊറിയയിലെ പട്ടാളനിയമം പിന്‍വലിച്ചു; പിന്‍മാറ്റം നിയമം പ്രഖ്യാപിച്ച് ആറു മണിക്കൂറിനകം

സോള്‍: ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാളനിയമം ആറു മണിക്കൂറിനകം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോല്‍. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാര്‍ലമെന്റ് വള?ഞ്ഞിരുന്നു. തുടര്‍ന്ന് സംഘര്‍ഷം നിറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സൈനിക ഭരണം നിരസിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തതിനു പിന്നാലെ, വിന്യസിച്ച സൈനികരെ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിന്‍വലിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിന്‍വലിച്ച് യൂന്‍ സുക് യോല്‍ പ്രഖ്യാപനം നടത്തിയത്.

പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായും സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്.

Signature-ad

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍, യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുകയുകയാണ്. അടുത്ത വര്‍ഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ തുറന്ന പോര് നടക്കുന്നതിനിടെയാണു യൂന്‍ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്.

Back to top button
error: