NEWSWorld

നാനടിച്ചാല്‍ താങ്കമാട്ടെ 4 മാസം തൂങ്കമാട്ടെ! ഞാന്‍ പ്രസിഡന്റായി വരുംമുന്‍പേ ബന്ദികളെ മോചിപ്പിക്കണം; ഹമാസിനു ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടണ്‍: ഗാസയില്‍ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അധികാരമേറ്റെടുക്കുന്നതിനു മുന്‍പ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അന്ത്യശാസനം.

”എല്ലാവരും സംസാരിക്കുന്നത് ഗാസയില്‍ മനുഷ്യത്വരഹിതമായും ക്രൂരമായും ബന്ദികളാക്കിയവരെ കുറിച്ചാണ്. സംസാരം മാത്രമേയുള്ളൂ, നടപടികള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ഞാന്‍ പറയട്ടെ, യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന 2025 ജനുവരി 25നു മുന്‍പ് ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക.” -ട്രംപ് കുറിച്ചു.

Signature-ad

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇതുവരെ ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, പ്രസിഡന്റ് യിസാക് ഹെര്‍സോഗ് ട്രംപിന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നന്ദി അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലുകളില്‍ 1208 ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് എഎഫ്പിയുടെ റിപ്പോര്‍ട്ട്. ആക്രമണത്തിനിടെ ഹമാസ് 251 പേരെ ബന്ദികളാക്കിയതായാണ് വിവരം. ഇവരില്‍ കുറെപ്പേര്‍ മരിച്ചുവെന്നും 97 പേര്‍ ഗാസയില്‍ ഉണ്ടെന്നുമാണു സൂചന. ഹമാസിന്റെ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേല്‍ തുടങ്ങിയ യുദ്ധത്തില്‍ കടുത്ത ദുരിതമാണ് 44000 ലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: