World

    • അടിക്ക് തിരിച്ചടി; ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം

      വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നഗരമായ ഇസഫഹാനില്‍ സ്ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം കൃത്യമായി വ്യക്തമായിട്ടില്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസ് ഏജന്‍സിയും അറിയിച്ചു. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. മിസൈല്‍ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇത് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അറിയിച്ചു. ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് ടെഹ്റാന്‍ ഇമാം കൊമൈനി അന്താരാഷ്ട്ര…

      Read More »
    • ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെ വിടില്ല; സൈനിക മേധാവിയെ ഭീഷണിപ്പെടുത്തി ഇമ്രാന്‍

      ഇസ്ലാമാബാദ്: ജയിലില്‍നിന്നു പാക്കിസ്ഥാന്‍ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാന്‍ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു ഇസ്ലാമാബാദിലെ ബനി ഗാല വസതിയില്‍ ബുഷ്റയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അഡിയാല ജയിലിലുള്ള ഇമ്രാന്‍, മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണു സൈനിക മേധാവിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇമ്രാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ”എന്റെ ഭാര്യയെ തടവിലാക്കാന്‍ നേരിട്ടിടപെട്ടതു ജനറല്‍ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാന്‍ ജഡ്ജിക്കുമേല്‍ സമ്മര്‍ദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ തുറന്നുകാട്ടും” -ഇമ്രാന്‍ പറഞ്ഞു. തോഷാഖാന അഴിമതി കേസില്‍ ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും കോടതി 14 വര്‍ഷം തടവുശിക്ഷ…

      Read More »
    • സെക്സ് ടൂറിസം വഴി കോടികൾ കൊയ്യുന്ന തായ്‌ലൻഡ്; ഇന്ത്യക്കാർക്കും  വിസയിളവ് 

      തായ്‌ലൻഡിനെപ്പറ്റി പറഞ്ഞാൽ മലയാളികൾക്ക് അത്ര പിടുത്തം കിട്ടിയെന്ന് വരില്ല.കാരണം ലോകത്തുള്ള മിക്ക രാജ്യങ്ങളിലും മലയാളി സാന്നിധ്യം കാണാമെങ്കിലും തായ്‌ലൻഡിൽ അത് വളരെ കുറവാണ്.അതേസമയം പട്ടായയെപ്പറ്റി പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടിയെന്നും വരും. സുന്ദരകാഴ്ചകളുടെ മായാലോകമാണ് പട്ടായയെങ്കിലും സെക്സ് ടൂറിസ്റ്റ് സ്പോട്ട് എന്ന നിലക്കാണ് ജനങ്ങൾ ഈ‌ നഗരം കൂടുതലായും സന്ദർശിക്കുന്നത്.തായ്‌ലന്റിലെ ഒരു നഗരമാണ് പട്ടായ.തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. തായ്‌ലൻഡിൽ എത്തുന്ന മിക്ക സഞ്ചാരികളും പട്ടായ സന്ദർശിക്കാതെ മടക്കയാത്രക്കൊരുങ്ങില്ല. സഞ്ചാരികൾ മാത്രമല്ല മധുവിധു ആഘോഷത്തിനായും മിക്ക ദമ്പതികളും തായ്‍‍ലൻഡ് പട്ടായ ട്രിപാണ് ആദ്യം പ്ലാൻ ചെയ്യുക.കാഴ്ചകൾക്കൊപ്പം അധികം നൂലാമാലകൾ ഇല്ലാതെ കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സെക്സ് ടൂറിസം എന്നാണ് പട്ടായ അറിയപ്പെടുന്നത്.ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. വർഷങ്ങൾ മുന്നോട്ട് പോയതോടെ പട്ടായ ഒരു സെക്സ് ടൂറിസ്റ്റ് കേന്ദ്രമായി മുഖം മിനുക്കി.പ്രതിവർഷം കോടികളുടെ വരുമാനമാണ്…

      Read More »
    • യു.എ.ഇയില്‍ 75 വര്‍ഷത്തിനിടയിലെ കനത്തമഴ: ഒരു മരണം, മിക്ക നഗരങ്ങളിലും വെള്ളക്കെട്ട്

      അബുദാബി:  യു.എ.ഇയില്‍ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയില്‍ മലവെള്ളപാച്ചിലില്‍ ഒരാള്‍ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുള്ള ഫ്‌ലൈദുബൈ വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 1949 ല്‍ മഴവിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യു.എ.ഇ ഇന്നലെ സാക്ഷ്യം വഹിച്ചത്. അല്‍ഐനിലെ ഖത്തമുല്‍ ശഖ്‌ലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയിലെ വാദി ഇസ്ഫാനിയിലാണ് മലവെള്ളപാച്ചിലില്‍ കുടുങ്ങി നാല്‍പത് വയസുകാരനായ യു.എ.ഇ സ്വദേശി മരിച്ചത്. റണ്‍വേയില്‍ വെള്ളം കയറിയാതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. 45 ലേറെ വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവന്‍ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്. ദുബൈയില്‍ നിന്നുള്ള ഫ്‌ലൈദുബൈയുടെ ഇന്നലത്തെ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. ഇന്ന് രാവിലെ പത്ത് വരെയുള്ള സര്‍വീസുകളെയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന. അബൂദബി,…

      Read More »
    • ലെബനനില്‍ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

      ടെല്‍ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കമാൻഡർമാർ ഉള്‍പ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു, മൂന്ന് പേരുടെയും മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് ആന്‍റ് മിസൈല്‍ യൂണിറ്റിന്‍റെ കമാൻഡർ മുഹമ്മദ് ഹുസൈൻ ഷാഹൗരി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആന്‍റ് മിസൈല്‍ യൂണിറ്റിലെ  മഹമൂദ് ഇബ്രാഹിം ഫദ്‌ലല്ല,തെക്കൻ ലെബനനിലെ വ്യോമാക്രമണത്തില്‍ ലെബനനിലെ ഐൻ എബല്‍ പ്രദേശത്ത് ഹിസ്ബുള്ളയുടെ തീരദേശ മേഖലയുടെ കമാൻഡർ ഇസ്മായില്‍ യൂസഫ് ബാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

      Read More »
    • ടിക്ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു; അന്ത്യം ഒരാഴ്ചമുമ്പ്

      ന്യൂയോര്‍ക്ക്: പ്രമുഖ ടിക്ടോട് താരം കൈല്‍ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ തന്നെയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുന്‍പായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാന്‍ഡിലാണ് കൈല്‍ മരിസ് താമസിച്ചിരുന്നത്. ”എന്റെ മകള്‍ കൈല്‍ അന്തരിച്ചു. അവള്‍ നിങ്ങളില്‍ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പര്‍ശിച്ചു. അവള്‍ എല്ലാവരെയും ഒരുപാട് സ്‌നേഹിച്ചു. ഇപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ മനസ്സിലാകും.” അമ്മ ജാക്വി കോഹെന്‍ റോത്ത് കുറിച്ചു. ടിക് ടോക്കില്‍ 1,75,000 ഫോളോവേഴ്‌സുള്ള താരമാണ് കൈല്‍ മരിസ റോത്ത്. ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ പ്രശസ്തി നേടുന്നത്. ഇതുവഴി നിരവധി വിവാദങ്ങളിലും കൈല്‍ മരിസ ഉള്‍പ്പെട്ടിട്ടുണ്ട്. ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യുന്ന വിഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

      Read More »
    • ‘കൃത്യമായ വില’ ഇറാനില്‍നിന്ന് ഈടാക്കുമെന്ന് ഇസ്രയേല്‍; സ്വയംപ്രതിരോധത്തിന്റെ ഭാഗമെന്ന് ഇറാന്‍

      ജറുസലേം: ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍ മന്ത്രി. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനില്‍ നിന്ന് കൃത്യമായ വിലയീടാക്കുമെന്ന് ഇസ്രയേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ ഒരു പ്രാദേശിക സഖ്യം കെട്ടിപ്പടുക്കുകയും അനുയോജ്യമായ സമയത്ത് ഇറാനില്‍ നിന്നുള്ള വില കൃത്യമായി നിര്‍ണ്ണയിക്കുകയും ചെയ്യും- ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് നേരത്തെ ഇറാന്‍ പ്രതികരിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്രയേലിനെതിരായ ഓപ്പറേഷന്‍ വിജയകരമായിരുവെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിനെതിരേയുള്ള ആക്രമണമെന്നായിരുന്നു ഞായറാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹി പറഞ്ഞത്. വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും ഇറാനിന്റെ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു.

      Read More »
    • ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ

      ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി. പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തി.  ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. ഇന്നലെ രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍റെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. സംഭവത്തിൽ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.ഇതോടെയാണ് ഇറാന്റെ പൊടുന്നനെയുള്ള പിൻമാറ്റം.ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തിന് പിന്നാലെ ജോർദാനും ഇറാഖും ലബനോനും തങ്ങളുടെ വ്യോമ മേഖല അടച്ചിരുന്നു.

      Read More »
    • ഇസ്രയേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, പ്രത്യേക യോഗംവിളിച്ച്‌ നെതന്യാഹു

      ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. ഇറാനില്‍ നിന്ന് വ്യോമാക്രമണമുണ്ടായതായി ഇസ്രയേല്‍ സേനയും സ്ഥിരീകരിച്ചു.പ്രതിരോധസേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേർത്തിട്ടുണ്ട്.   ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.   ഏപ്രില്‍ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

      Read More »
    • ഇസ്രായേല്‍ കപ്പല്‍ ഇറാൻ പിടിച്ചെടുത്തു; മലയാളികളുൾപ്പടെ ബന്ദികള്‍ 

      ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിടുന്നു. ഇസ്രായേല്‍  ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു.ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.  കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്ബനിയുടേതാണ് കപ്പല്‍. ഫുജൈറ തുറമുഖത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചതെന്നും വാര്‍ത്തകളുണ്ട്. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നാണ് വിവരം. സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.കപ്പലിലെ ജീവനക്കാരാണ് മലയാളികള്‍. ഇവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കപ്പലിലുണ്ട്. പാലക്കാട് സ്വദേശിയാണ് ഒരു മലയാളി. പിടികൂടുന്നതിന് മുമ്ബ് ഇവര്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍…

      Read More »
    Back to top button
    error: