World
-
ഹോർമൂസിൽ മുഴങ്ങുന്നത് ജീവനും ഭക്ഷണത്തിനുമായുള്ള നിലവിളികൾ!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… അടിയന്തര സഹായമഭ്യർഥിച്ച് രാത്രിയിലും നാവികർ ഭീതിയോടെ വിളിക്കുന്നു- ഐടിഎഫ് നെറ്റ്‌വർക്ക് കോർഡിനേറ്റർ
ടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള സംഘർഷം ഓരോദിവസവും അതീവ ഗുരുതരമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇറാൻ്റെ ഭീഷണിയും കടലിടുക്കിലെ ഉപരോധവും കാരണം ഏകദേശം 2,000 കപ്പലുകളിലായി 20,0000 നാവികർ കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണം, കുടിവെള്ളം, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ തീർന്നുവരുന്ന സാഹചര്യത്തിൽ നാവികർ ജീവൻ രക്ഷിക്കാനായി അടിയന്തര സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും ഊർജസുരക്ഷയ്ക്കും നിർണ്ണായകമായ ഈ കടൽപാതയിൽ പ്രതിസന്ധി വഷളാകുന്നതോടെ, മനുഷ്യാവകാശ പ്രശ്നമായും ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ഇൻ്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (ഐടിഎഫ്) സീഫാറർ സപ്പോർട്ട് ടീമിന് ലഭിക്കുന്ന സന്ദേശങ്ങൾ പ്രകാരം, കപ്പലുകളിൽ കുടുങ്ങിയ ജീവനക്കാർക്ക് അടിയന്തരമായി ഭക്ഷണം, കുടിവെള്ളം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എത്തിക്കുക നിരന്തരം അഭ്യർത്ഥനകൾ എത്തുകയാണ്. അറബ് ലോകത്തെയും ഇറാനെയും സംബന്ധിച്ച ഐടിഎഫ് നെറ്റ്‌വർക്ക് കോർഡിനേറ്ററായ മുഹമ്മദ് അർരാച്ചേദി പറഞ്ഞത്, സ്ഥിതി അതീവ ആശങ്കാജനകമാണെന്നും രാത്രിയിലും നാവികർ ഭീതിയോടെ വിളിക്കുന്നുണ്ടെന്നും ആണ്. ചിലർ ബോംബാക്രമണ ഭീഷണിക്കിടയിൽ…
Read More » -
നാറ്റോ വെറുമൊരു കടലാസ് പുലി, ഈ സഖ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ…
ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) യിൽനിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികൾ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തെ ഒരു ‘കടലാസ് പുലി’ (paper tiger) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ കരാറിൽനിന്ന് അമേരിക്കയെ നീക്കം ചെയ്യുന്നത് ഇപ്പോൾ ‘പുനർവിചിന്തനത്തിന് അപ്പുറമാണെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടതായും പത്രം റിപ്പോർട്ട് ചെയ്തു. ‘അതേ, അത് പുനർവിചിന്തനത്തിന് അപ്പുറമാണ് എന്നാണ് എന്റെ അഭിപ്രായം.’ അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുടിനും അതറിയാം.’ എന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം പശ്ചിമേഷ്യയിൽ ഇസ്രയേലുമായി…
Read More » -
മുജ്തബ ഖമനേയി എവിടെ? ഉത്തരവുമായി ഇറാനിലെ റഷ്യൻ അംബാസിഡർ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്ത് ഒരു മാസമായിട്ടും അദ്ദേഹം പൊതുവേദികളിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രസ്താവനകൾ സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉഹാപോഹങ്ങൾ പ്രചരിച്ചു. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ഒരു പ്രചാരണം. റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി. എന്നാൽ, ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇറാനിലെ റഷ്യൻ അംബാസഡർ അലക്സി ദെദോവ്. മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽ പൊതുവേദികൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം റഷ്യൻ മാധ്യമത്തോട് പ്രതികരിച്ചു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പിൻഗാമിയായി മുജ്തബ ഖമനയി അധികാരമേറ്റത്. മുജ്തബയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നു അമേരിക്ക അവകാശപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരം മുജ്തബയെ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയതായി ഒരു മാധ്യമ റിപ്പോർട്ടും പുറത്തുവന്നിരുന്നു. റഷ്യയും ഇറാനും തമ്മിൽ അടുത്ത നയതന്ത്ര ബന്ധമാണുള്ളത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്ത കരാറിൽ…
Read More » -
ബാഗ്ദാദിൽ യുഎസ് മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ‘കതൈബ് ഹിസ്ബുള്ള’യെന്ന് അമേരിക്ക
ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽവെച്ച് തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’യുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് നഗരമധ്യത്തിലെ ഒരു ഹോട്ടലിന് സമീപത്തുനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ. ഇറാഖ് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച കാർ മറിയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇയാൾക്ക് കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനും ഷെല്ലിയെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷെല്ലിക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് യു.എസ്. നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. തലേദിവസവും യു.എസ്. ഉദ്യോഗസ്ഥർ ഷെല്ലിയെ ബന്ധപ്പെട്ടിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ പട്ടികയിൽ ഷെല്ലിയുടെ പേരുണ്ടെന്നും വനിതാ മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഇവർക്ക് പദ്ധതിയുണ്ടെന്നും സുരക്ഷാ ഏജൻസികൾക്ക് വിവരം നൽകി. എന്നാൽ തനിക്കെതിരെയുള്ള മുന്നറിയിപ്പുകൾ വ്യാജമാണെന്നാണ് ഷെല്ലി വിശ്വസിച്ചിരുന്നത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി…
Read More » -
ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ കലഹം: ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ ഭരണകൂടവും ഇറാനിയൻ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പ്രസിഡൻ്റിനെ പൂർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ഭരണകൂടം കാര്യനിർവ്വഹണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചതായി റിപ്പോർട്ടിലുണ്ട്. ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിൽ, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നതനേതാവിന്റെ അംഗീകാരം നേടിയതിന്…
Read More » -
‘വെറും ഒരു റൊട്ടിക്ക് വേണ്ടി സ്ത്രീകൾക്ക് മുജാഹിദ്ദീനുകളുടെ ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങേണ്ടി വരുന്നു‘- കാശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലെ ദുരവസ്ഥ വെളിപ്പെടുത്തി പാക് മതപണ്ഡിതൻ
ഇസ്ലാമാബാദ്: കശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ക്രൂര സ്വഭാവം തുറന്നുകാട്ടി പാകിസ്താനിലെ ഒരു പ്രമുഖ മതപണ്ഡിതൻ രംഗത്തെത്തി. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയായ മുഫ്തി സമീദ് ഖാൻ ആണ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പാക് അധീന കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളും പെൺകുട്ടികളും തീവ്രവാദികളുടെ ക്രമബദ്ധമായ ചൂഷണത്തിനിരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാനായി അവർ അത്യന്തം ദുര്‍ബലമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. വെറും ഒരു റൊട്ടിക്കായി പോലും സ്ത്രീകൾക്ക് ചൂഷണത്തിന് വഴങ്ങേണ്ടിവരുന്ന അവസ്ഥയാണുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപ്പോരാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ചില സംഘം, പ്രത്യേകിച്ച് മുജാഹിദ്ദീൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ, ഏറ്റവും ദുർബലരായ സ്ത്രീകളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കലാപത്തിന്റെ ഏറ്റവും ഇരുണ്ട വശമാണെന്നും…
Read More » -
റഷ്യൻ സൈനിക വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു; സംഭവം ക്രൈമിയയിൽ
മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 (An-26) കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പറക്കലിനിടയിൽ ആശയവിനിമയം നഷ്ടപ്പെടുകയും പിന്നീട് അപകടം സംഭവിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം തകർന്ന സ്ഥലം അധികൃതർ കണ്ടെത്തിയെങ്കിലും, അപകടം നടന്ന സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ആർ.ഐ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Read More » -
ഇറാനെ ഒതുക്കാൻ പുതു കൂട്ടുകെട്ട് തന്ത്രം മെനഞ്ഞ് ഇസ്രയേൽ ; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; ‘ഏതൊക്കെ രാജ്യങ്ങളെന്നത് വരും ദിനങ്ങളിൽ പുറത്തുവിടും‘
ടെൽ അവീവ്: ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ സൈനികവും ആണവവുമായി ബന്ധപ്പെട്ട അഭിലാഷങ്ങൾ പല രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ പുതിയ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന് നെതന്യാഹു അറിയിച്ചു. മേഖലയിൽ ശക്തമായ ഒരു സുരക്ഷാ കൂട്ടായ്മ രൂപപ്പെടുന്നതിന്റെ ആദ്യഘട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും എതിരായി ഇസ്രായേൽ നടത്തിയ നടപടികൾ ഫലപ്രദമായിരുന്നുവെന്നും, അതിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയുധ നിർമ്മാണ ശേഷിയെ തകർക്കുന്നതിൽ ഇസ്രായേൽ വിജയിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം, ഇറാനിലെ നിലവിലെ ഭരണകൂടം വൈകാതെ…
Read More » -
ഇന്നു മുതൽ ലക്ഷ്യം യുഎസിന്റെ ടെക് കമ്പനികൾ!! ഇറാന്റെ ഓരോ നേതാക്കളുടെ കൊലയ്ക്കും ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 കമ്പനികളിൽ നിന്ന് ഓരോ യൂണിറ്റും നശിപ്പിക്കും- ഐആർജിസി
ടെഹ്റാൻ: ഇറാന്റെ നേതാക്കളെ യുഎസും ഇസ്രയേലും ലക്ഷ്യമിടുന്നത് തുടർന്നാൽ ഇന്നു ഒന്നുമുതൽ യുഎസിന്റെ ടെക് കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) മുന്നറിയിപ്പ്. ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ യുഎസിന്റെ ടെക് കമ്പനികളെല്ലാം ആക്രമിക്കും. ഇറാനിലെ ഓരോ വധത്തിനും പകരമായി ഈ കമ്പനികൾ അവരുടെ ഓരോ യൂണിറ്റുകളുടെയും നാശം പ്രതീക്ഷിക്കണമെന്നാണ് ഭീഷണി. രാജ്യത്തെത്തിയ ആക്രമണങ്ങൾക്കും ഇറാൻ ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങൾക്കും പ്രതികാരമായാണ് ഈ നീക്കമെന്നാണ് സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുപോലെ ഇറാന്റെ ഉദ്യോഗസ്ഥരെ വധിച്ചാൽ തങ്ങൾ ലക്ഷ്യമിട്ടേക്കാവുന്ന 18 കമ്പനികളുടെ പട്ടികയും ഐആർജിസി പുറത്തുവിട്ടു. ജീവൻ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ തൊഴിലിടങ്ങൾ വിടാൻ ജീവനക്കാരോടു നിർദേശിച്ചു. ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ, അഥവാ ജിഎംടി സമയം വൈകിട്ട് 4.30 മുതൽ, നടപടികൾ ആരംഭിക്കാമെന്നാണു പ്രഖ്യാപനം. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ തന്നെ അവരുടെ ജോലി സ്ഥലങ്ങൾ ഒഴിഞ്ഞ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഐആർജിസി നിർദ്ദേശിക്കുകയും…
Read More » -
നടപടിയാകില്ല…ഫോർമൂസിൽ നിന്ന് ട്രംപ് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും? – റിപ്പോർട്ട്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക സാവധാനം പിന്മാറുന്നതായി സൂചന നൽകി അമേരിക്ക. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് തന്റെ അടുത്തവൃത്തങ്ങളോട് പറഞ്ഞതായി യു.എസ്. മാധ്യമമായ ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് തുറക്കാനുള്ള ശ്രമം അതിനുശേഷമാകാമെന്നാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം ഇറാനെതിരേയുള്ള സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. മാത്രമല്ല സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാൻ ശ്രമിച്ചാൽ പ്രതീക്ഷിച്ചതിനെക്കാൾക്കൂടുതൽ കാലം യുദ്ധം നീളാൻ അത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്. ഇറാന്റെ സൈനികശേഷിയും മിസൈൽ ശേഖരവും നശിപ്പിക്കുകയും യുദ്ധനടപടികൾ ക്രമേണ അവസാനിപ്പിക്കുകയുമാണ് യു.എസ്. കൈവരിക്കേണ്ട പ്രധാനലക്ഷ്യമെന്നാണ് ട്രംപിന്‍റെ നിലപാട്. അതിനിടെ ഹോർമുസ് വഴി സ്വതന്ത്രവ്യാപാരം ഉറപ്പാക്കാൻ ഇറാനുമേൽ നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തണം. അത് പരാജയപ്പെടുകയാണെങ്കിൽ യൂറോപ്പിലെയും ഗൾഫിലെയെും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.അതിനിടെ, യുദ്ധത്തിൽ പങ്കാളികളല്ലാത്തവരും ഇന്ധനക്ഷാമത്താൽ വലയുന്നവരുമായ രാജ്യങ്ങൾ ഹോർമുസ്…
Read More »