Pravasi
-
സൗദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും
കോഴിക്കോട്:സൗദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും.നേരത്തെ കൊച്ചിയില്‍ മാത്രമായിരുന്നു ഇതിന് അവസരം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കുടുംബസമേതം കൊച്ചിയിലെത്തി വിരലടയാളം നല്‍കേണ്ടിവരുന്നതിന്റെ പ്രയാസം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടർന്ന് സഊദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിംഗ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാംപിംഗ് വി എഫ് എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് മൂലമുള്ള പ്രയാസം നീക്കണമെന്നാവശ്യപ്പെട്ട് സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിഎഫ്‌എസ് കോഴിക്കോട് കേന്ദ്രം വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തത്. സഊദി വിസകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള vc(dot)tasheer(dot)com എന്ന വെബ്സൈറ്റിലാണ് കോഴിക്കോട്ട് കേന്ദ്രം കൂടി ഉൾപ്പെടുത്തിയത്. ഇവിടെ നിന്നുള്ള ബുക്കിങ് സ്ലോടുകള്‍ ഉടൻ തന്നെ ലഭ്യമാകും എന്നാണ് സൂചന.
Read More » -
അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനകം യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ
ദുബായ്:അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനകം യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ.അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടത്. 1500, 2000 ദിര്‍ഹം വരെയാണ് അപേക്ഷാ ഫീ വരിക. ലെഷര്‍ വിസയില്‍ യു..എ.ഇയില്‍ നിന്നുതന്നെ കാലാവധിയും നീട്ടാം.മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് പുനഃരാരംഭിച്ചിരിക്കുകയാണ് യു.എ.ഇ. ലെഷര്‍ വിസയെന്നും അറിയപ്പെടുന്ന വിസയ്ക്ക് അപേക്ഷ നല്‍കി അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. നേരത്തെ 90 ദിവസത്തെ ലെഷര്‍ വിസ യു.എ.ഇ റദ്ദാക്കിയിരുന്നു
Read More » -
75 ശതമാനം വിലക്കുറവുമായി ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കം
ദുബൈ: ആകർഷകമായ വിലക്കുറവും അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകളും ത്രസിപ്പിക്കുന്ന വിനോദ പരിപാടികളും ഉൾപ്പെടെ ആഘോഷങ്ങളുടെ നീണ്ടനിര ഒരുക്കുകയാണ് ഈ വേനൽ കാലത്ത് ദുബൈ. നിരവധി സംവിശേഷതകളോടെ ദുബൈ സമ്മർ സർപ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കമാവുകയാണെന്ന് ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആർ.ഇ) സിഇഒ അഹ്‍മദ് അൽ ഖാജ ചൊവ്വാഴ്ച അറിയിച്ചു. ദുബൈ സമ്മർ സർപ്രൈസിന്റെ 26-ാം എഡിഷനാണ് ജൂൺ 29 മുതൽ സെപ്‍റ്റംബർ മൂന്നാം തീയ്യതി വരെ നടക്കാൻ പോകുന്നത്. ഇക്കുറി ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനാണ് മുഖ്യശ്രദ്ധയെന്ന് സംഘാടകർ പറയുന്നു. കുടുംബങ്ങൾക്കായി നിരവധി വിനോദ പരിപാടികളും സന്ദർശകർക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കാനുള്ള വ്യത്യസ്‍തമായ മറ്റ് പരിപാടികളും ഇത്തവണത്തെ ദുബൈ സമ്മർ സർപ്രൈസിന്റെ പ്രത്യേകതകളായിരിക്കും. ദുബൈയിൽ ഉടനീളമുള്ള 3500ൽ അധികം ഔട്ട്‍ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാൻഡുകൾ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവൽ കാലയളവിൽ നൽകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിന്മേൽ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാർഡ്…
Read More » -
ദുബായിൽ യുവ വനിതാ എൻജിനീയറുടെ മരണം; ബാത്ത്റൂമിലെ ഷവറിൽ നിന്നും ഷോക്കേറ്റ്
ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തിന് മൊത്തം ഞെട്ടലുളവാക്കുന്നതായിരുന്നു.പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. വിശാഖ് ഗോപി മക് ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായിരുന്നു. ഇദ്ദേഹവും വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു.ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി(6)യുമായി സമയം ചെലവഴിച്ച ശേഷം വൈകിട്ട് ഏഴിന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. ഇതേ സമയം തന്നെ വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി അടുക്കളയിലുമായിരുന്നു. വെള്ളത്തിന്റെ ടാപ്പ് തുറന്ന വീട്ടുജോലിക്കാരിയുടെ കൈയിൽ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചയും കേട്ടു.രണ്ടാമതും ഒച്ച കേട്ടതോടെ വീട്ടുജോലിക്കാരി അങ്ങോട്ടോടി. അപ്പോഴേയ്ക്കും വിശാഖും അവിടെയെത്തി. അകത്ത് നിന്ന്…
Read More » -
വിഷ്ണു ജനാര്‍ദ്ദനന് കൊല്ലം ജില്ലാ പ്രവാസി സമാജം യത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കൊല്ലം കുന്നിക്കോട് സ്വദേശിയും സമാജത്തിന്റെ മംഗഫ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ വിഷ്ണു ജനാര്‍ദ്ദനനു സമാജം യാത്രയയപ്പ് നല്‍കി. യൂണിറ്റ് കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ലിബി ബിജൂ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി റ്റി.ടി ബിനില്‍, ആക്ടിങ് പ്രസിഡന്റ് അനില്‍കുമാര്‍, ട്രഷറര്‍ തമ്പി ലൂക്കോസ്, രക്ഷാധികാരി സലിംരാജ്, കൊല്ലം ഫെസ്റ്റ് ആക്ടിംഗ് കണ്‍വീനര്‍ സജിമോന്‍ തോമസ്, കേന്ദ്ര എക്‌സി. നൈസാം റാവുത്തര്‍, വനിത ചെയര്‍ പേഴ്‌സണ്‍ രന്‍ജനാബിനില്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റെജികുഞ്ഞു കുഞ്ഞു, അനീഷ് മുരളീധരന്‍, ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഷ്ണു മറുപടി പ്രസംഗം നടത്തി. യൂണിറ്റ് ജോ കണ്‍വീനര്‍ സംഗീത് സുഗതന്‍ നന്ദി പറഞ്ഞു. റ്റി.ടി ബിനില്‍ ഫലകം കൈമാറി.
Read More » -
അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്
ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സ്‍കൂളുകളില്‍ വേനല്‍ അവധിക്കൊപ്പം ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി കൂടി വന്നതോടെ ദുബൈ വിമാനത്താവളത്തില്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെയുള്ള സമയത്ത് ഏതാണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പ്രതിദിനം ശരാശരി 2.52 ലക്ഷത്തിലധികം ആളുകളായിരിക്കും വിമാനത്താവളം ഉപയോഗിക്കുക. ജൂണ്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവുമധികം തിരക്ക് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ ജൂണ്‍ 24 ആയിരിക്കും തിരക്കേറിയ ദിവസം. അന്നു ഒരു ലക്ഷത്തോളം പേര്‍ ദുബൈയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ മാത്രം യാത്ര ചെയ്യം. ബലിപെരുന്നാളിന് ശേഷമുള്ള ദിവസങ്ങളില്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്കും വര്‍ദ്ധിക്കും. ജൂലൈ രണ്ടിന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ദുബൈ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കേറുന്നതിന് അനുസരിച്ച് പ്രത്യേക സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ടെങ്കിലും ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കായി…
Read More » -
ഖത്തറില്‍ ഒളിച്ചോടിയ 22 വനിതാ ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തു
ദോഹ:ഖത്തറില്‍ ഒളിച്ചോടിയ 22 വനിതാ ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പാണ് ഏഷ്യന്‍ രാജ്യക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒളിച്ചോടുകയും മറ്റ് സ്ഥലങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
Read More » -
സൗദിയിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചു. ജൂൺ 27 (ദുൽഹജ്ജ് – ഒൻപത്) അറഫാ ദിനം മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധിക്ക് അർഹതയുണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. ഇത് തൊഴിലുടമക്ക് തീരുമാനിക്കാം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. അതേ സമയം സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
Read More » -
യുഎഇയും ഖത്തറും എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു
അബുദാബി: യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടര്‍ച്ചയായി എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദോഹയില്‍ യുഎഇ എംബസിയും അബുദാബിയില്‍ ഖത്തര്‍ എംബസിയും ദുബൈയില്‍ ഖത്തര്‍ കോണ്‍ലേറ്റും തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ച് രണ്ട് വര്‍ഷം മുമ്പ് നടന്ന ഗള്‍ഫ് രാഷ്‍ട്രത്തലവന്മാരുടെ ചര്‍ച്ചയിലാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും സഹോദര രാജ്യങ്ങളായ യുഎഇയിലെയും ഖത്തറിലെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അറബ് രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
സൗദിയിലും ഒമാനിലും ബലിപ്പെരുന്നാൾ 28-ന്; കേരളത്തിൽ 29-ന്
തിരുവനന്തപുരം:സൗദി അറേബ്യയില്‍ ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലി പെരുന്നാൾ(ഈദുല്‍ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും. ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലിപ്പെരുന്നാൾ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് നടക്കുന്നത്.വലിയ പെരുന്നാളോടെയാണ് ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകുന്നത്. അതേസമയം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29നാകുമെന്ന് മുസ്ലിം പണ്ഡിതന്മാര്‍ അറിയിച്ചു. ദുല്‍ഖഅദ് മാസം 29ന് ഞായറാഴ്ചയായിരുന്നു.മാസപ്പിറവി നിരീക്ഷിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും ദൃശ്യമായില്ല. തിങ്കളാഴ്ച ദുല്‍ഖഅദ് 30 ആയിരിക്കുമെന്നും ദുല്‍ഹജ്ജ് മാസം ഒന്ന് ചൊവ്വാഴ്ചയാകുമെന്നും പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. ദുല്‍ഹജ്ജ് 10നാണ് പെരുന്നാള്‍ ആഘോഷം.…
Read More »