മനാമ:15 വര്‍ഷത്തിലധികമായി ബഹ്റൈനില്‍ താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് ആല് ഖലീഫ ഉത്തരവിറക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി 4000 ദീനാറില്‍ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്നവരായിരിക്കണം.കേസുകളിലും മറ്റും പ്രതിയല്ലാത്ത ആളുകളുമായിരിക്കണം.ബഹ്റൈനികളല്ലാത്തവര്ക്ക് ഭൂമി വാങ്ങാൻ കഴിയുന്ന ഏരിയകളില്‍ ഇവര്‍ക്ക് ഭൂമി സ്വന്തമാക്കാനും കഴിയും.